വീട് നിര്‍മാണം: ട്രെന്‍ഡിന് പിറകെ പോകണോ

By Justin
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് ആര്‍ക്കാണ് നേരം. വീട്ടിലുള്ളവര്‍ക്ക് തമ്മില്‍ കാണാന്‍ പോലും നേരമില്ലാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അപ്പോള്‍ പിന്നെ ഒരു വീട് നിര്‍മാണത്തിന് ഇറങ്ങിത്തിരിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പറയേണ്ടതില്ലല്ലോ. കോണ്‍ട്രാക്ട് നല്‍കി വീടുപണിയുടെ ടെന്‍ഷനില്‍ നിന്നെല്ലാം മാറി നില്‍ക്കുന്നവരാണ് ഇന്നേറെയും.

 

ആലോചിച്ചു നോക്കിയാല്‍ അതാണ് നല്ലതെന്ന് തോന്നും. വീടിന്റെ താക്കോല്‍ കൈയ്യില്‍ ഏല്‍പ്പിക്കുന്ന സമയം കുറിച്ചാണ് കോണ്‍ട്രാക്ടര്‍മാര്‍ ദൗത്യമേല്‍ക്കുന്നത്. പതിനഞ്ച് ലക്ഷം ചെലവ് വരുന്ന വീടുണ്ടാക്കാനാണ് പദ്ധതിയെന്ന് കരുതുക. കരാര്‍ വ്യവസ്ഥ പ്രകാരം ഓരോ ഘട്ടത്തിലും പണം കൈമാറുകയും ആവശ്യാനുസരണമുള്ള മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതുമുള്‍പ്പടെയുള്ള ഉത്തരവാദിത്വമേ വീട്ടുകാരനുണ്ടാകൂ. ഇത് വലിയൊരു ആശ്വാസമാണ്. വീട്ടുകാരന് തന്റെ ജോലിയില്‍ വ്യാപൃതനാകാം. വീടുപണിയുടെ ടെന്‍ഷന്‍ തലയില്‍ കയറ്റുകയുംവേണ്ട.

വീട് നിര്‍മാണം, ചെറിയ വലിയ കാര്യങ്ങള്‍

എന്നാല്‍, ഇതിലൊരു പ്രശ്‌നമുള്ളത്. കരാറുകാരന് പൂര്‍ണമായും സ്വാതന്ത്രം നല്‍കി. ഇടക്കിടെ ആവശ്യാനുസരണമുള്ള മാറ്റങ്ങള്‍ നിര്‍ദേശിച്ച് നാം തിരിച്ചു പോരുന്നിടത്താണ്. നേരത്തെ തയ്യാറാക്കിയ പ്ലാന്‍ പ്രകാരമുള്ള വീടായിരിക്കില്ല നിര്‍മാണം പുരോഗമിച്ചു വരുമ്പോള്‍. ചില ട്രെന്‍ഡുകള്‍ അവര്‍ നിര്‍ദേശിക്കുകയും വീട്ടുകാരന്‍ അതിന് തലയാട്ടുകയും ചെയ്യുന്നിടത്ത് ബജറ്റ് അട്ടിമറിക്കപ്പെടും. പതിനഞ്ച് ലക്ഷത്തിന്റെ വീട് ഇരുപത് ലക്ഷമായാലും പൂര്‍ത്തിയാകാത്ത അവസ്ഥ വരും.

ഏതായാലും ഒരു വീടുണ്ടാക്കുകയല്ലേ. അത് കുറച്ച് ഗംഭീരം തന്നെയായിക്കോട്ടെ എന്ന ആര്‍ഭാട ചിന്ത ബജറ്റിനെ തകിടം മറിക്കും. അതു കൊണ്ട് ഇടക്കിടെ ട്രെന്‍ഡിന് വശംവദനാകാതെ, നേരത്തെ തീരുമാനിച്ചതില്‍ നിന്ന് വിട്ടുവീഴ്ചക്ക് നില്‍ക്കാതെ പതിനഞ്ച് ലക്ഷത്തിനുള്ളില്‍ വീട് പൂര്‍ത്തിയാക്കാന്‍ മനസ്സിനെ ഉറപ്പിക്കണം. ഇടക്കിടെയുള്ള മാറ്റിപ്പണിയലുകള്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് അഡീഷണല്‍ ബില്ലിടാനുള്ള വകയാണെന്നും ഓര്‍ക്കുന്നത് നന്ന്.

English summary

Should we follow trend in house construction?

Should we follow trend in house construction? Here we have some points to remember.
English summary

Should we follow trend in house construction?

Should we follow trend in house construction? Here we have some points to remember.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X