ഓഹരിയില്‍ നിക്ഷേപിക്കുമുമ്പ് അറിയേണ്ട ഏഴുകാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് കുറച്ച് പണമുണ്ടാക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. വിപണിയിലൂടെ വരുമാനമുണ്ടാക്കി സമ്പന്നരായവരും കുറവാണ്. ഭൂരിഭാഗം പേര്‍ക്കും നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമാണ് പറയാനുള്ളത്. എങ്ങിനെ വിജയകരമായി ഓഹരിയില്‍ പണം നിക്ഷേപിക്കാം? നിക്ഷേപിക്കുന്നതിനു മുമ്പ് അറിയേണ്ട ഏഴുകാര്യങ്ങള്‍.

ഓഹരി വിപണി, തുടക്കക്കാര്‍ക്കായി ഏഴുകാര്യങ്ങള്‍

 

1 ഒരിക്കലും കിംവദന്തികള്‍ക്കു പിറകെ പോകരുത്

ഓഹരി വിപണിയിലേക്ക് പുതുതായി കടന്നു വരുന്ന ഒരാള്‍ ഒരിക്കലും ഊഹാപോഹങ്ങള്‍ക്കു പിറകെ പോകരുത്. ഇത്തരം വാര്‍ത്തകള്‍ പലപ്പോഴും കമ്പനിക്കുള്ളിലുള്ളവര്‍ തന്നെ പടച്ചു വിടുന്നതായിരിക്കും.

2 വിദഗ്ധരുടെ ഉപദേശം തേടണം

നിക്ഷേപിക്കുന്നതിനു മുമ്പ് വിദഗ്ധരുടെ അഭിപ്രായം പരിഗണിക്കുന്നത് നല്ലതാണ്. പക്ഷേ, എപ്പോഴും ഒന്നില്‍ കൂടുതലാളുകളുടെ ഉപദേശം കേട്ടതിനുശേഷം അതില്‍ നിന്നും ഒരു നിഗമനത്തിലെത്താന്‍ സാധിക്കണം.

3 തുടക്കം മ്യൂച്ചല്‍ഫണ്ടിലൂടെയാകട്ടെ

ഓഹരി വിപണിയില്‍ താല്‍പ്പര്യമുള്ളവര്‍ ആദ്യം മ്യൂച്ചല്‍ഫണ്ടില്‍ പണം നിക്ഷേപിച്ച് വിപണിയെ അടുത്തറിയുന്നത് നല്ലതാണ്. വിദഗ്ധരായ മ്യൂച്ചല്‍ഫണ്ട് മാനേജര്‍മാരുമായുള്ള ഇടപെടല്‍ ഓഹരി വിപണിയെ കുറിച്ച് വ്യക്തമായ ചില ധാരണകള്‍ നല്‍കും.

4 ബ്ലുചിപ്പ് ഓഹരികളാകട്ടെ ആദ്യം

ആദ്യം മികച്ച ഓഹരികളില്‍ പണം നിക്ഷേപിക്കുന്നതാണ് നല്ലത്. ബിഎസ്ഇയിലെയും എന്‍എസ്ഇയിലെയും ആദ്യ 30ല്‍ നില്‍ക്കുന്ന കമ്പനികളാണെങ്കില്‍ പണം നഷ്ടപ്പെടുമെന്ന പേടി അധികം വേണ്ട. കാരണം ലോങ് ടേമിലായാലും ഈ ഓഹരികള്‍ ലാഭം തരും. പക്ഷേ, ഇത്തരം ഓഹരികള്‍ക്ക് താരതമ്യേന വിലകൂടുതലായിരിക്കും.

5 പഠിയ്ക്കാന്‍ സമയം കണ്ടെത്തണം

ഓഹരി വിപണിയിലെ അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സമയം കണ്ടെത്തണം. ഈ അറിവ് മികച്ച ഓഹരികള്‍ കണ്ടെത്താനും യുക്തമായ തീരുമാനങ്ങളിലെത്താനും നിങ്ങളെ സഹായിക്കും.

6 ടിപ്‌സിനു പിറകെ പോകല്ലേ..

പല കമ്പനികളും ഷെയര്‍ ടിപ്‌സുകള്‍ നല്‍കുന്നുണ്ട്. ഇത്തരം ടിപ്‌സുകള്‍ക്ക് പിറകെ പോയാല്‍ നിങ്ങളുടെ പണം നഷ്ടപ്പെടുമെന്ന കാര്യം ഉറപ്പാണ്.

7 ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കൂ

ഓഹരി വിപണിയെ കുറിച്ചുള്ള ചിത്രം വ്യക്തമായിട്ടില്ലെങ്കില്‍ തുടക്കത്തില്‍ ലോങ് ടേം നിക്ഷേപത്തിനു ശ്രമിക്കുന്നതാണ്. മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തേക്ക് മികച്ച ഓഹരികളില്‍ നിക്ഷേപിക്കുക. പേടിക്കേണ്ട ബാങ്കില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ എത്രയോ ലാഭകരമായിരിക്കും.

അടിസ്ഥാനമായി മറ്റൊരു കാര്യം. ഓഹരി വിപണിയില്‍ നിന്നും ലാഭമുണ്ടാക്കാനുള്ള മന്ത്രമോ യന്ത്രമോ ഇല്ല. കുറഞ്ഞ വിലയ്ക്ക് മികച്ച ഓഹരികള്‍ വാങ്ങുക മികച്ച വിലയ്ക്ക് വില്‍ക്കുക. ഏതൊരു കച്ചവടത്തിന്റെയും അടിസ്ഥാന കാര്യം ഓഹരി വിപണിക്കും ബാധകമാണ്.

English summary

Seven Share Market Tips For Beginners In India

There is no fixed mantra to make money in stocks. The two things that could hold you in good stead is buying good quality names and then holding them or a period of 3-5 years. There is a high probability that you could make money then. Here are seven stock market ideas that you could implement.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X