ഒന്നിലധികം ബാങ്കില്‍ അക്കൗണ്ട് ഉണ്ടോ ഇതാ നിങ്ങളെക്കാത്ത് ചില നൂലാമാലകള്‍

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോരോ നേരങ്ങളില്‍ ഓരോരോ ആവശ്യത്തിന് പുതുതായി ബാങ്ക് അക്കൗണ്ട് തുറക്കേണ്ടിവരും. പല ബാങ്കില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ ചില സൗകര്യങ്ങളൊക്കെയുണ്ട്. ചില അസൗകര്യങ്ങളും. അസൗകര്യങ്ങളെക്കുറിച്ചാണിവിടെ പറയുന്നത്.

 

1. ഓരോ അക്കൗണ്ടിലും മിനിമം ബാലന്‍സ് തുക നിലനിര്‍ത്തേണ്ടിവരും. ഇല്ലെങ്കില്‍ ബാങ്കുകള്‍ പിഴ ഈടാക്കും. അക്കൗണ്ടുകളുടെ എണ്ണം കൂടുമ്പോള്‍ മിനിമം ബാലന്‍സിനു വേണ്ടി കുടുങ്ങിക്കിടക്കുന്ന തുകയും കൂടും.

2. ഒരുപാട് അക്കൗണ്ടുകളാകുമ്പോള്‍ ചിലത് തീരെ ഉപയോഗിക്കാതെയാകും. ചിലതു മറന്നുപോകുക തന്നെ ചെയ്യും. അത് കുബുദ്ധികള്‍ക്ക് സൗകര്യമാണ്. നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തട്ടിയെടുക്കാനും അക്കൗണ്ടുകളില്‍ കൃത്രിമം കാണിക്കാനും നിങ്ങളുടെ അക്കൗണ്ടുപയോഗിച്ച് അനധികൃത പണംകൈമാറ്റം നടത്താനും ഒക്കെ അവര്‍ക്കു കഴിയും. എന്നെങ്കിലും പിടിക്കപ്പെടുമ്പോള്‍ കുടുങ്ങുന്നതു നിങ്ങളാകും.

3. കണക്കുകള്‍ സൂക്ഷിക്കാന്‍ ബുദ്ധിമുട്ടാകും. ഡെപ്പോസിറ്റുകളും ബാലന്‍സുകളും ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളുമെല്ലാം കൂടി ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥ.

പല ബാങ്ക് അക്കൗണ്ട്, നൂലാമാലകള്‍

4. പാസ്ബുക്കുകളും ചെക്ക്ബുക്കുകളും ഡെബിറ്റ് കാര്‍ഡുകളും നഷ്ടപ്പെടുക, വച്ചതെവിടെയാണെന്ന് മറന്നുപോകുക, ലോഗിന്‍ വിവരങ്ങള്‍ മറന്നുപോകുക ഒക്കെ പതിവാകും. ഇതിനോരോന്നിനും ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും. അതുവഴിയും കുറച്ചു പണം നഷ്ടപ്പെടും. അല്ലെങ്കില്‍ തന്നെ ഓരോ വര്‍ഷവും ഈ സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഉണ്ട്. ഉപയോഗിക്കാത്ത കാര്‍ഡുകള്‍ക്കും ചെക്ക്ബുക്കുകള്‍ക്കും വേണ്ടി പണം മുടക്കേണ്ടിവരുമെന്നു സാരം.

5. ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുന്നതിലും വിഭ്രാന്തി കടന്നുകൂടും. സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്നു പതിനായിരം രൂപ വരെയുള്ള പലിശവരുമാനത്തിനു നികുതി ഒഴിവുണ്ട്. പക്ഷേ എല്ലാ അക്കൗണ്ടുകളിലെയും പലിശവരുമാനം മനസിലാക്കി, ആകെ പലിശവരുമാനം കണക്കാക്കി നികുതി അടയ്ക്കണോ വേണ്ടയോ എന്നൊക്കെ എങ്ങനെ തീരുമാനിക്കും?

6. പലിശനഷ്ടം. നിശ്ചിത തുകയ്ക്കു മേല്‍ സ്ഥിരമായി നിലനിര്‍ത്തുന്നവര്‍ക്ക് ബാങ്കുകള്‍ പലിശ നല്‍കും. എന്നാല്‍ പല ബാങ്കുകളിലായി തുക വീതിച്ചുകൊടുക്കേണ്ടി വരുമ്പോള്‍ നിശ്ചിത തുക നിലനിര്‍ത്താന്‍ കഴിഞ്ഞെന്നുവരില്ല; പലിശ നഷ്ടമാകും.

പല അക്കൗണ്ടുകള്‍ വേണോ എന്നു തീരുമാനിക്കേണ്ടതിനി നിങ്ങളാണ്

English summary

Disadvantages Involved in Having Multiple Bank Accounts

Despite many advantages of having multiple accounts, there are some disadvantages too. So, before having multiple accounts one needs to consider the cons as well
English summary

Disadvantages Involved in Having Multiple Bank Accounts

Despite many advantages of having multiple accounts, there are some disadvantages too. So, before having multiple accounts one needs to consider the cons as well
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X