ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട പത്തുകാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈയില്‍ നിന്നും പണം കൊടുക്കാതെ കാര്യങ്ങള്‍ സാധിക്കുമെന്നതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. ഷോപ്പിങ് നടത്താന്‍ പലിശയില്ലാതെ ലഭിക്കുന്ന കടമാണിത്. നിശ്ചിത കാലത്തിനുള്ളില്‍ ഇത് തിരിച്ചടച്ചില്ലെങ്കില്‍ പലിശ ഇനത്തില്‍ വന്‍ തുക തന്നെ നല്‍കേണ്ടി വരുമെന്ന് എല്ലാവര്‍ക്കുമറിയാം. ക്രെഡിറ്റു കാര്‍ഡുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്കു പരിചയമായ പ്രധാനപ്പെട്ട പത്തു വാക്കുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

Read Also: എന്താണ് സിബില്‍ റിപ്പോര്‍ട്ട്?

Read Also: വായ്പയെടുക്കുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട ആറു കാര്യങ്ങള്‍

വാര്‍ഷിക ഫീസ് (Annual Fees)
 

വാര്‍ഷിക ഫീസ് (Annual Fees)

ക്രെഡിറ്റ് കാര്‍ഡ് സൗകര്യം നല്‍കുന്നതിന് ബാങ്കുകള്‍ പ്രതിവര്‍ഷം ഈടാക്കുന്ന തുകയാണിത്. പുതിയ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി മിക്ക ബാങ്കുകളും ആദ്യത്തെ വര്‍ഷം ഈ ഫീസ് ഒഴിവാക്കും. പക്ഷേ, കാര്‍ഡ് നല്ലതുപോലെ ഉപയോഗിക്കുന്ന ഒരാള്‍ക്ക് ഈ ഫീസ് കുറച്ചു തരണമെന്ന് ബാങ്കിനോട് ആവശ്യപ്പെടാന്‍ സാധിക്കും.

വാര്‍ഷിക പലിശ നിരക്ക്(Annual Percentage Rate-APR)

വാര്‍ഷിക പലിശ നിരക്ക്(Annual Percentage Rate-APR)

എല്ലാ മാസവും കൃത്യമായി ബില്ലടയ്ക്കുന്ന ഒരാള്‍ക്ക് ഈ എപിആറിനെ കുറിച്ച് പേടിക്കേണ്ട. അതേ സമയം ബില്ലടയ്ക്കാന്‍ നേരം വൈകുകയും ക്രെഡിറ്റ് കാര്‍ഡ് ലോണിലൂടെ എടുത്ത തിരിച്ചടവുകള്‍ വൈകുകയും ചെയ്തവരാണെങ്കില്‍ പേടിക്കണം. അതെല്ലാം കൂടി കൂട്ടി ഒരു ചാര്‍ജ് നിങ്ങളെ തേടി വരും.

ബില്ലിങ് സൈക്കിള്‍

ബില്ലിങ് സൈക്കിള്‍

ബില്‍ എന്നാണോ തയ്യാറാക്കുന്നത് ആ ദിവസമാണ് ബില്ലിങ് ഡേറ്റായി പരിഗണിക്കുക. ഈ ബില്‍ അടയ്‌ക്കേണ്ട അവസാന തിയ്യതിയായിരിക്കും ഡ്യൂ ഡേറ്റ്. ഒരു ബില്ലിങ് ഡേറ്റ് മുതല്‍ അടുത്ത ബില്ലിങ് ഡേറ്റ് വരെയുള്ള കാലയളവാണ് ബില്ലിങ് സൈക്കിള്‍. കാര്‍ഡ് തരുമ്പോള്‍ ഇവയെല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ടാകും.

ബാലന്‍സ് ട്രാന്‍സ്ഫര്‍

ബാലന്‍സ് ട്രാന്‍സ്ഫര്‍

ഒരു കമ്പനിയുടെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും മറ്റൊരു കമ്പനിയുടെ കാര്‍ഡിലേക്ക് ബാധ്യതകള്‍ മാറ്റുന്നതിനെയാണ് ബാലന്‍സ് ട്രാന്‍സ്ഫര്‍ എന്നു പറയുന്നത്. എപിആര്‍ ചാര്‍ജുകളില്‍ നിന്നും രക്ഷപ്പെടാന്‍ ഇതു സഹായിക്കും. എപിആര്‍ ചാര്‍ജുകള്‍ കൂടിയ കമ്പനികളില്‍ നിന്നും കുറഞ്ഞ കമ്പനികളിലേക്ക് മാറുന്നതിനുവേണ്ടി ആളുകള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്താറുണ്ട്.

ക്രെഡിറ്റ് ലിമിറ്റ്

ക്രെഡിറ്റ് ലിമിറ്റ്

ക്രെഡിറ്റ് കാര്‍ഡില്‍ ഉപയോഗിക്കാവുന്നതിന്റെ പരമാവധി പരിധിയാണ് ക്രെഡിറ്റ് ലിമിറ്റ്. കൂടുതല്‍ ക്രെഡിറ്റ് ലിമിറ്റുള്ളത് നിങ്ങളുടെ തിരിച്ചടയ്ക്കാനുള്ള കഴിവിനെ കുറിച്ചുള്ള സൂചന കൂടിയാണ്.

ക്യാഷ് ലിമിറ്റ്

ക്യാഷ് ലിമിറ്റ്

ക്രെഡിറ്റ് ലിമിറ്റും ക്യാഷ് ലിമിറ്റും രണ്ടാണ്. ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും പണമായി നിങ്ങള്‍ക്കു പിന്‍വലിക്കാവുന്നതിന്റെ പരിധിയാണ് ക്യാഷ് ലിമിറ്റ്. ശ്രദ്ധിക്കുക, ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും പണം പിന്‍വലിക്കുന്നത് തീര്‍ത്തും ബുദ്ധിപരമല്ല. ഈ സേവനത്തിന് വന്‍ പലിശയാണ് ബാങ്കുകള്‍ ഈടാക്കുന്നത്.

സിവിവി( കാര്‍ഡ് വെരിഫിക്കേഷന്‍ വാല്യൂ)

സിവിവി( കാര്‍ഡ് വെരിഫിക്കേഷന്‍ വാല്യൂ)

ക്രെഡിറ്റ് കാര്‍ഡിന്റെ പിറകില്‍ നിങ്ങള്‍ കാണുന്ന മൂന്നക്ക നമ്പറാണ് സിവിവി. ഓണ്‍ലൈന്‍ പെയ്‌മെന്റുകള്‍ നടത്താന്‍ ഈ കാര്‍ഡ് വെരിഫിക്കേഷന്‍ വാല്യു അത്യാവശ്യമാണ്.

ലേറ്റ് ഫീ

ലേറ്റ് ഫീ

കൃത്യം തിയ്യതിക്കു തന്നെ പണം അടച്ചില്ലെങ്കില്‍ ലേറ്റ് പെയ്‌മെന്റ് ഫീസ് നല്‍കാന്‍ കാര്‍ഡ് ഉടമകള്‍ ബാധ്യസ്ഥരാണ്.

ക്യാഷ് ബാക്

ക്യാഷ് ബാക്

കൃത്യമായി ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്യാഷ് ബാക് പോളിസികള്‍ ചില സ്ഥാപനങ്ങള്‍ പ്രഖ്യാപിക്കാറുണ്ട്. ഒരു നിശ്ചിത തുക ബാങ്ക് സമ്മാനമായി നില്‍കും.

സിബില്‍ സ്‌കോര്‍

സിബില്‍ സ്‌കോര്‍

പല ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ക്ക് വായ്പ എടുക്കേണ്ടി വരും. അതുകൊണ്ടു തന്നെ മികച്ച ക്രെഡിറ്റ് സ്‌കോര്‍(സിബില്‍) നിലനിര്‍ത്താന്‍ പെയ്‌മെന്റുകള്‍ കൃത്യസമയത്ത് നടത്തണം. ഒന്നിലേറെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഉപയോഗിക്കാത്തവ ക്യാന്‍സല്‍ ചെയ്യുന്നതാണ് നല്ലത്. അതേ സമയം പണം കൃത്യമായി അടച്ചതിനുശേഷം വേണം കാര്‍ഡുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍. ഒരിക്കലും ക്രെഡിറ്റ് കാര്‍ഡ് തവണകള്‍ മുടങ്ങി ബാങ്കുമായി സെറ്റില്‍മെന്റിനു പോകരുത്. ക്രെഡിറ്റ് കാര്‍ഡ് സെറ്റില്‍മെന്റ് ചെയ്യുന്നത് നിങ്ങളുടെ സിബില്‍ സ്‌കോര്‍ കാര്യമായി കുറയ്ക്കും.

English summary

10 Must Know Terms for Credit Card Users

When using credit card you may come across various terms which you may not be aware of. Here are terms simplified for your understanding.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X