പ്രധാന്‍ മന്ത്രി യോജന സ്‌കീം,അവസരം കളഞ്ഞു കുളിക്കരുത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിലര്‍ക്ക് നരേന്ദ്ര മോദി സര്‍ക്കാറിനോടും അവരുടെ നയങ്ങളോടും വിയോജിപ്പുണ്ടാകും. പക്ഷേ, അതിന്റെ പേരില്‍ ഈയിടെ പ്രഖ്യാപിച്ച പ്രധാന്‍ മന്ത്രി യോജനാ സ്‌കീമുകളില്‍ നിന്നു മാറി നില്‍ക്കരുത്. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഒരു സുവര്‍ണാവസരം തന്നെയാണ് കടന്നു വന്നിരിക്കുന്നത്. ചുരുങ്ങിയ ചെലവില്‍ പരമാവധി സുരക്ഷ.

എന്തിനാണ് പ്രധാനമന്ത്രി യോജനാ സ്‌കീം?

രാജ്യത്തെ മുഴുവന്‍ പേരും ഇന്‍ഷുറന്‍സ് പരി രക്ഷയ്ക്കുള്ളില്‍ വരണമെന്നത് ഏതൊരു സര്‍ക്കാറിന്റെയും സ്വപ്‌നമാണ്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടു മൂലം ഭൂരിഭാഗം പേരും ഇപ്പോഴും സുരക്ഷാകവചനത്തിനു പുറത്താണ്. ഇതു മറികടക്കാന്‍ വേണ്ടിയാണ് പ്രധാന്‍മന്ത്രി സുരക്ഷാ ബീമ യോജന, പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന, അടല്‍ പെന്‍ഷന്‍ യോജന എന്നീ സ്‌കീമുകള്‍ പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന
 

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന

അപകടം മരണം, സ്ഥിരമായ അംഗവൈകല്യം എന്നിവയ്ക്ക് സുരക്ഷ നല്‍കുന്ന പദ്ധതിയാണിത്. അപകടത്തില്‍ മരണമടയുന്ന സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും അംഗവൈകല്യം സംഭവിച്ചാല്‍ അപകടത്തില്‍ പെട്ടയാള്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. നഷ്ടപരിഹാര തുക ചെറുതാണെന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. പക്ഷേ, വര്‍ഷത്തില്‍ 12 രൂപ പ്രീമിയത്തിലാണ് ഇതു ലഭിക്കുന്നതെന്ന് ഓര്‍ക്കണം.

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന

മരണം സംഭവിക്കുമ്പോള്‍ മാത്രമാണ് നഷ്ടപരിഹാരം അനുവദിക്കുന്നത്. എങ്കിലും കേവലം 330 രൂപയ്ക്ക് രണ്ടു ലക്ഷത്തിന്റെ സുരക്ഷ ലഭിക്കും. ഇതില്‍ ലൈഫാണ് ഇന്‍ഷുര്‍ ചെയ്യുന്നത്.

അടല്‍ പെന്‍ഷന്‍ യോജന

അടല്‍ പെന്‍ഷന്‍ യോജന

ആയിരം മുതല്‍ 5000 രൂപ വരെ പെന്‍ഷന്‍ ഉറപ്പാക്കുന്ന പദ്ധതിയാണിത്. സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള പെന്‍ഷന്‍ സ്‌കീം.

ആരൊക്കെ വാങ്ങണം?

ആരൊക്കെ വാങ്ങണം?

മിഡില്‍ ക്ലാസ് ആളുകളെ സംബന്ധിച്ചിടത്തോളം സ്‌കീമുകള്‍ അത്ര ആകര്‍ഷകമല്ല. പക്ഷേ, ഭൂരിഭാഗം വരുന്ന പാവപ്പെട്ടവര്‍ക്ക് ഏറ്റവും മികച്ച ഓപ്ഷനുകളിലൊന്നാണിത്. എന്നാല്‍ ചുരുങ്ങിയ പ്രീമിയമായതിനാല്‍ എല്ലാവര്‍ക്കും ഇതിന്റെ ഭാഗമാകുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ല.

ജീവന്‍ ജ്യോതിയും സുരക്ഷാ ബീമയും തമ്മിലുള്ള വ്യത്യാസം

ജീവന്‍ ജ്യോതിയും സുരക്ഷാ ബീമയും തമ്മിലുള്ള വ്യത്യാസം

സുരക്ഷാ ബീമയില്‍ 18 മുതല്‍ 70 വയസ്സ് വരെ ചേരാം. എന്നാല്‍ ജീവന്‍ ജ്യോതിയില്‍ 50 വയസ്സുവരെ മാത്രമേ പാടുള്ളൂ. 70 വയസ്സുവരെയാണ് സുരക്ഷാ ബീമയില്‍ സംരക്ഷണം നല്‍കുന്നത്. ജീവന്‍ ജ്യോതിയില്‍ 55 വയസ്സ് വരെയും. അപകടമരണത്തിനു മാത്രമാണ് സുരക്ഷാ ബീമ കവറേജ്. എന്നാല്‍ ജീവന്‍ ജ്യോതി ലൈഫിനാണ് സംരക്ഷണം നല്‍കുന്നത്. അംഗവൈകല്യം വരുന്ന ഒരാള്‍ക്ക് ജീവന്‍ ജ്യോതിയില്‍ നഷ്ടപരിഹാരമൊന്നും ലഭിക്കില്ല. രണ്ടിന്റെയും പ്രീമിയം എക്കൗണ്ടില്‍ നിന്നും ഓട്ടമാറ്റിക്കായി എടുക്കും. ജൂണ്‍ ഒന്നു മുതല്‍ മെയ് 31 വരെയാണ് ഇന്‍ഷുറന്‍സ് സംരക്ഷണം. ഓരോ കൊല്ലവും പുതുക്കണം.

English summary

Government recently launched three security schemes on May 9, 2015

Government recently launched three security schemes on May 9, 2015. These schemes intend to cover insurance for all as most of Indians are not covered.
Story first published: Monday, May 18, 2015, 12:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X