ചെലവ് ചുരുക്കല്‍: സൗദിയിൽ ബോണസില്ല, ലീവില്ല, ഫോണ്‍ ബില്‍ പോക്കറ്റില്‍ നിന്നും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എണ്ണ വിലയിടിവിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സൗദി ചെലവു ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധികള്‍ ഒഴിവാക്കാനാണ് പുതിയ നിയമങ്ങള്‍. സര്‍ക്കാര്‍ മേഖലയില്‍ ചെലവ് ചുരുക്കാനുള്ള നടപടികളാണ് സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചത്.

 

സൗദിയിലെ ജോലിക്കാര്‍ അറിയാന്‍ ഇതാ പുതിയ നടപടികള്‍

ബോണസില്ല

ബോണസില്ല

സാധാരണ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കുറയ്ക്കില്ല. പക്ഷേ ബോണസ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ തടയും.

ഒക്‌ടോബര്‍ രണ്ടിന് ആരംഭിക്കുന്ന അടുത്ത ഹിജ്റ വര്‍ഷത്തില്‍ ശമ്പള വര്‍ധനയുമുണ്ടാകില്ല. ഗൾഫിൽ ഇനി ആവശ്യം ഈ ജോലിക്കാരെ മാത്രം; കോഴ്സുകൾ ഏതെന്ന് അറിയണ്ടേ?

ലീവില്ല

ലീവില്ല

പൊതുമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് ഇനിമുതല്‍ വര്‍ഷം തോറുമുള്ള അവധി അപ്പോള്‍ത്തന്നെ എടുത്തില്ലെങ്കില്‍ നഷ്ടമാകും. അവധിക്കാലത്ത് ട്രാന്‍സ്പോര്‍ട്ട് അലവന്‍സും കട്ട് ചെയ്യും. വാര്‍ഷിക അവധി പരമാവധി 30 ദിവസമായി കുറച്ചിട്ടുണ്ട്. ഇവർ വാദിച്ചാൽ ഏത് കേസും ജയിക്കും; ഇന്ത്യയിലെ ഏറ്റവും വില കൂടിയ വക്കീലന്മാ‍‍ർ ആരൊക്കെ??

ഓവര്‍ടൈം പണിയെടുത്തിട്ട് കാര്യമില്ല

ഓവര്‍ടൈം പണിയെടുത്തിട്ട് കാര്യമില്ല

ഓവര്‍ടൈം അലവന്‍വന്‍സില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഓവര്‍ടൈം തുക അടിസ്ഥാന ശമ്പളത്തിന്റെ പകുതിയില്‍ കൂടുതലാകാന്‍ പാടില്ല. ഇതുവരെ ജോലിസമയത്തില്‍ കൂടുതല്‍ നേരം ജോലിചെയ്താല്‍ 25 ശതമാനം അധികതുക കിട്ടുമായിരുന്നു. അവധിദിവസങ്ങളില്‍ ജോലിചെയ്താല്‍ 50 ശതമാനം അധികം ശമ്പളവും കിട്ടുമായിരുന്നു. ഇനി ഇതൊന്നും ലഭിക്കില്ല. ജോലി നേടാം...കൈ നിറയെ കാശും!!! ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന 10 ജോലികൾ

മന്ത്രിമാര്‍ക്കും ശമ്പളം കുറച്ചു

മന്ത്രിമാര്‍ക്കും ശമ്പളം കുറച്ചു

മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ശമ്പളവും ആനുകൂല്യങ്ങളും 20 ശതമാനം വെട്ടിക്കുറച്ചു. യുവരാജാവും ആഭ്യന്തരമന്ത്രിയുമായ മൊഹമ്മദ് ബിന്‍ നയീഫ് പ്രതിരോധമന്ത്രി മൊഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുടെ ശമ്പളവും 20 ശതമാനം കുറച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ പുതിയ നിയമനങ്ങളും നിര്‍ത്തിവെക്കും. ബോളിവുഡിലെ ഏറ്റവും വില കൂടിയ നായികമാർ!! പ്രതിഫലം കേട്ടാൽ ഞെട്ടും!!!

 ഫോണ്‍ ബില്‍ സ്വന്തം പോക്കറ്റില്‍ നിന്നും

ഫോണ്‍ ബില്‍ സ്വന്തം പോക്കറ്റില്‍ നിന്നും

സ്വകാര്യ ആവശ്യങ്ങള്‍ക്ക് വിളിക്കുന്ന ഫോണ്‍ കോളുകളുടെ ബില്‍ മന്ത്രിമാര്‍ സ്വന്തം കൈയില്‍ നിന്ന് നല്‍കണം. രാജ്യത്തെ ഏറ്റവും വലിയ ഉപദേശകസമിതിയായ ഷൂറ കൗണ്‍സിലിലെ അംഗങ്ങളുടെ ആനുകൂല്യങ്ങളില്‍ 15 ശതമാനം കുറവുവരുത്തി. മന്ത്രിമാരുടെ വാര്‍ഷിക അവധി 42 ദിവസത്തില്‍ നിന്ന് 36 ദിവസമാക്കി കുറച്ചിട്ടുണ്ട്. ശമ്പളക്കാ‍ർക്ക് കാശ് ഇരട്ടിയാക്കാം...ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിക്കൂ...

English summary

Saudi Arabia slashes pay for top officials by twenty percentage

Saudi Arabia is slashing the pay and benefits of top government officials as it tries to plug a huge hole in its budget.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X