സ്‌റ്റോക് മാര്‍ക്കറ്റില്‍ അനുകരണത്തിന് ഒരു സ്ഥാനവുമില്ല; ചിലപ്പോള്‍ നഷ്ടം സംഭവിച്ചേക്കാം

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമൂഹ്യഇടപെടലുകളില്‍ അനുകരണം പ്രയോജനകരമാണെങ്കിലും, ശ്രദ്ധാപൂര്‍വം ചെയ്തില്ലെങ്കില്‍ ഇത് സ്റ്റോക്ക് മാര്‍ക്കറ്റില്‍ ദോഷം ചെയ്യും. സ്റ്റോക്ക് മാര്‍ക്കറ്റുമായി അനുകരണത്തിനെന്തു ബന്ധം എന്ന് നോക്കാം.

 
സ്‌റ്റോക് മാര്‍ക്കറ്റില്‍ അനുകരണത്തിന് ഒരു സ്ഥാനവുമില്ല

പ്രമുഖരുടെ അടുത്തകാലത്തെ നിക്ഷേപങ്ങളെക്കുറിച്ച് നമ്മള്‍ വാര്‍ത്തയില്‍ കാണാറുണ്ട്. കഴിഞ്ഞ കാലത്ത്, വിപണി ശക്തമായ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചതിനാല്‍ പല സ്റ്റോക്കുകളും ഇരട്ടിയോ മൂന്നിരട്ടിയോ ആയിട്ടു്യു്. ഇതിനു മുമ്പുള്ള നിക്ഷേപങ്ങളില്‍ വിജയം നേടിയ പ്രമുഖര്‍ വിപണിയില്‍ പുതിയ നിക്ഷേപമിറക്കുമ്പോള്‍ റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് അനുകരിക്കാന്‍ തോന്നുക സാധാരണമാണ്. വിപണിയിലെ പ്രമുഖരുടെ സ്റ്റോക്ക് നിക്ഷേപങ്ങളെ അനുകരിക്കാന്‍ പലരും നിര്‍ബന്ധിതരാകും. മറ്റൊരാളുടെ നിക്ഷേപതത്വങ്ങളെ അനുകരിക്കുന്നത് തെറ്റായ കാര്യമല്ല. പക്ഷേ, കണ്ണടച്ച് മറ്റൊരാളുടെ സ്റ്റോക്ക് തെരഞ്ഞെടുപ്പുകള്‍ പകര്‍ത്തുന്നത് വ്യത്യസ്തമായ കാര്യമാണ്. അത് ശ്രദ്ധാപൂര്‍വം ചെയ്തില്ലെങ്കില്‍ നിങ്ങള്‍ അപകടത്തില്‍പ്പെട്ടേക്കാം.

ഉദാഹരണത്തിന്, പ്രമുഖ നിക്ഷേപകരായ വാറന്‍ ബഫറ്റ് പെട്രോ ചൈനയുടെയും, ജുന്‍ജുന്‍വാല സ്പൈസ്ജെറ്റിന്റെയും സോവറിന്‍ വെല്‍ത്ത് ഫ്യു് നോര്‍ഗസ് ബാങ്ക് ഗ്രാന്വല്‍സ് ഇന്ത്യയുടെയും ഓഹരികള്‍ വാങ്ങിയെന്ന വാര്‍ത്ത നമ്മള്‍ കേള്‍ക്കുന്നു. അപ്പോള്‍ ഈ കമ്പനികളുടെ ഓഹരികള്‍ വാങ്ങി അവരോടൊപ്പം ചേരാന്‍ ചില നിക്ഷേപകര്‍ക്ക് പ്രേരണ ഉ്യുാകുന്നു. എന്നാല്‍, അവരെ അന്ധമായി അനുകരിക്കുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ നിങ്ങള്‍ മനസില്‍ വയ്ക്കണം.
ഇപ്പോള്‍ നടത്തിയ ഈ നിക്ഷേപം, വിപണിയിലെ അവരുടെ ആകെ നിക്ഷേപത്തിന്റെ ചെറിയൊരു ശതമാനം മാത്രമായിരിക്കാം. ഇന്ത്യന്‍ ബിഗ് ബുള്‍ രാകേഷ് ജുന്‍ജുന്‍ വാലയുടെ സ്പൈസ്ജെറ്റിലെ നിക്ഷേപം, വിപണിയില്‍ അദ്ദേഹത്തിനുള്ള നിക്ഷേപത്തിന്റെ തീരെ ചെറിയൊരു അംശം മാത്രമാണ്. അതിനാല്‍ ഈ തീരുമാനം തെറ്റിപ്പോയാലും പണം നഷ്ടപ്പെട്ടാലും, ആ നഷ്ടം അദ്ദേഹത്തിന് ഒന്നുമല്ല. എന്നാല്‍ നിങ്ങളുടെ പണത്തിന്റെ വലിയൊരു ഭാഗം ഇതുപോലുള്ള സ്റ്റോക്കില്‍ നിക്ഷേപിക്കുകയും പിന്നീട് അതില്‍നിന്ന് റിട്ടേണ്‍ കിട്ടാതെ വരികയും ചെയ്യാം.
ലോകോത്തര നിക്ഷേപകരെ അജയ്യരായി ജനങ്ങള്‍ എപ്പോഴും പരിഗണിക്കും. പക്ഷേ, അവര്‍ക്കും ചിലപ്പോള്‍ തെറ്റുപറ്റാം. വാറന്‍ബഫറ്റും രാകേഷ് ജുന്‍ജുന്‍വാലയും പല ബിസിനസുകളിലും നിക്ഷേപിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം അവര്‍ക്ക് പോസിറ്റീവായ റിട്ടേണ്‍ നല്‍കിയിട്ടില്ല. സമര്‍ത്ഥരായ ഈ നിക്ഷേകര്‍, ദീര്‍ഘകാല വീക്ഷണത്തോടുകൂടിയും, ശ്രദ്ധാപൂര്‍വവും വിശദവുമായ ഗവേഷണങ്ങള്‍ നടത്തിയ ശേഷവുമാണ് നിക്ഷേപിക്കുക എന്നാണ് നമ്മുടെ ധാരണ. എല്ലായ്പ്പോഴും അങ്ങനെ ആകണമെന്നില്ല.
സമര്‍ത്ഥരായ നിക്ഷേപകര്‍ക്ക് ഒന്നാന്തരം നിക്ഷേപ തത്വങ്ങള്‍ ഉണ്ടാകും. സ്റ്റോക്കില്‍ നിന്ന് അസാധാരണമായ വിധത്തിലുള്ള റിട്ടേണ്‍ കിട്ടിയിട്ടുണ്ടാകാം. തെറ്റായ നിക്ഷേപ തീരുമാനങ്ങള്‍ വഴി അവര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുമുണ്ടാകാം. അതുകൊണ്ട് വിപണിയില്‍ നിക്ഷേപിക്കും മുമ്പ് റീട്ടെയ്ല്‍ നിക്ഷേപകര്‍ ആവശ്യമായ ഗവേഷണം നടത്തണം, ജാഗ്രതയും പുലര്‍ത്തണം.

ഓഹരി വാങ്ങാനുള്ള മികച്ച സമയം നിങ്ങള്‍ക്ക് അറിയാം, എന്നാല്‍ ഓഹരി എപ്പോള്‍ വില്‍ക്കണം??

English summary

About retail investment

About retail investment
Story first published: Monday, February 6, 2017, 18:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X