യുഎസ് ഫെഡ് റിസര്‍വ്വിനെപ്പറ്റി അറിയാമോ; ഇതങ്ങനെയാണ് ആഗോള വിപണിയെ ബാധിക്കുന്നത്

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലാകാലങ്ങളില്‍ സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തുന്നതിനും പരിഷ്‌കരിക്കുന്നതിനും വേണ്ടി യുഎസ് കോണ്‍ഗ്രസ് 1913ലാണ് ഫെഡറല്‍ റിസര്‍വ് രൂപവല്‍ക്കരിച്ചത്. യുഎസ് കോണ്‍ഗ്രസിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഏജന്‍സിയാണ് ഫെഡറല്‍ റിസര്‍വ്വ്. സമിതിയുടെ തീരുമാനം സര്‍ക്കാരിനോ അമേരിക്കന്‍ പ്രസിഡന്റിനോപോലും തിരുത്താനാകില്ല.

 

ഫെഡ് റിസര്‍വ്വിനെപ്പറ്റി കൂടുതല്‍ അറിയാം,

പണവിനിമയ നിയന്ത്രണം എങ്ങനെ?

പണവിനിമയ നിയന്ത്രണം എങ്ങനെ?

റിസര്‍വ്വ് ബാങ്കിനെപ്പോലെതന്നെ ഫെഡ് റിസര്‍വ്വും സമ്പദ്ഘടനയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് പ്രധാനമായും മൂന്ന് രീതികളാണ് പ്രയോഗിക്കുന്നത്.

  • വിപണി ഇടപെടല്‍(ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ്)
  • പലിശ നിരക്ക് കുറയ്ക്കല്‍(ഡിസ്‌കൗണ്ട് റേറ്റ്)
  • കരുതല്‍ ധന(റിസര്‍വ് റിക്വയര്‍മെന്റസ്) ക്രമീകരണം തുടങ്ങിയവയാണിത്. വിപണിയിലെ നീക്കങ്ങള്‍ക്കനുസരിച്ച് ഇവക്രമീകരിച്ചാണ് സമ്പദ്ഘടനയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്.
ഫെഡ് പലിശനിരക്ക്

ഫെഡ് പലിശനിരക്ക്

ബാങ്കുകളും വായ്പാദാതാക്കളും ഫെഡ് നിരക്കുകളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുക. നിക്ഷേപം സ്വീകരിക്കുന്നതും വായ്പ നല്‍കുന്നതും ഇതിനെ അടിസ്ഥാനമാക്കിയാണ്. പലിശ നിരക്കുകളുടെ ഹ്രസ്വകാല അളവുകോലാണ് ഫെഡ് നിരക്ക്

ഫെഡ് റിസര്‍വ്വ് നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ ആഗോള തലത്തില്‍ഇണ്ടാകുന്ന മാറ്റങ്ങള്‍

ഫെഡ് റിസര്‍വ്വ് നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ ആഗോള തലത്തില്‍ഇണ്ടാകുന്ന മാറ്റങ്ങള്‍

ഡോളര്‍ ശക്തിപ്പെടുന്നത് രൂപയടക്കമുള്ള മറ്റ് കറന്‍സികളെ ദുര്‍ബലമാക്കാനിടയുണ്ട്. പലിശ നിരക്ക് കുറവായതിനാല്‍ ഇന്ത്യയടക്കമുള്ള വിപണികളില്‍ നിക്ഷേപിച്ചവര്‍ തിരിച്ചുപോകുന്നത് രാജ്യത്തെ ഓഹരികടപ്പത്ര വിപണികളെ ബാധിക്കും.

പലിശ നിരക്കിലെ വര്‍ദ്ധന വികസ്വര വിപണികളെയായിരിക്കും പ്രധാനമായും ബാധിക്കുക. പലിശ നിരക്കുകള്‍ ഉയര്‍ത്തുമ്പോള്‍ കടംവാങ്ങി വികസ്വര രാഷ്ട്രങ്ങളുടെ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത് ലാഭകരമാകില്ല. ഈ സാഹചര്യത്തില്‍ വികസ്വര വിപണികളില്‍നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കും.

വിദേശത്ത് ജോലി നോക്കുന്ന മലയാളികള്‍ക്ക് ഇനി നല്ല കാലം; യുഎഇയില്‍ പുതിയ വിസ പദ്ധതിക്ക് അംഗീകാരം

English summary

All about US Federal reserve

All about US Federal reserve
Story first published: Friday, February 10, 2017, 15:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X