എന്താണ് പാൻ മൈ​ഗ്രേഷൻ??? നിങ്ങൾക്ക് ഇത് ബാധകമാണോ???

എന്താണ് പാൻ മൈഗ്രേഷൻ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനനതീയതി, പേര്, പാൻ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് ആദായ നികുതി വകുപ്പ് നൽകുന്ന ലാമിനേറ്റഡ് കാർഡ് ആണ് പാൻ കാർഡ്. ഇം​ഗ്ലീഷ് അക്ഷരങ്ങളും സംഖ്യകളും ഉൾപ്പെടെയുള്ള 10 അക്കനമ്പറാണ് പാൻ നമ്പറുകൾ.

 

പാൻ കാ‍ർഡിന്റെ ഉപയോ​ഗങ്ങൾ

പാൻ കാ‍ർഡിന്റെ ഉപയോ​ഗങ്ങൾ

ഈ യുണീക്ക് ഐഡി നമ്പറിന് നിരവധി ഉപയോഗങ്ങളുണ്ട്. നികുതി പിരിവുകൾ, ആദായ നികുതി റിട്ടേൺ, സ്വത്ത് നികുതി റിട്ടേൺ, ടിഡിഎസ്, ടിസിഎസ് ക്രെഡിറ്റുകൾ തുടങ്ങിയ ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാണ്. എന്നാൽ ഇപ്പോഴത്തെ ചോദ്യം അതല്ല, എന്താണ് പാൻ മൈഗ്രേഷൻ?

എന്താണ് പാൻ മൈഗ്രേഷൻ?

എന്താണ് പാൻ മൈഗ്രേഷൻ?

ഒരു വ്യക്തി ഒരിടത്തു നിന്ന് മറ്റൊരിടത്തേയ്ക്ക് സ്ഥിരതാമസം മാറ്റുകയാണെങ്കിൽ പുതിയതും മാറിയതുമായ വിലാസം അനുസരിച്ച് പാൻ പുതുക്കിയിരിക്കണം. ഈ നടപടിയ്ക്കാണ് പാൻ മൈ​ഗ്രേഷൻ എന്നു പറയുന്നത്. ഒരു അസസ്സിം​ഗ് ഓഫീസറുടെ കീഴിലായിരിക്കും ഇത് നടക്കുക.

പാൻ മൈ​ഗ്രേഷൻ എങ്ങനെ ചെയ്യും?

പാൻ മൈ​ഗ്രേഷൻ എങ്ങനെ ചെയ്യും?

നിലവിൽ നിങ്ങളുടെ പാൻ അധികാരപരിധിയിൽ വരുന്ന അസസ്സിം​ഗ് ഓഫീസർക്ക് മുന്നിലാണ് പാൻ മൈഗ്രേഷനു വേണ്ട അപേക്ഷ സമർപ്പിക്കേണ്ടത്. അസസ്സിം​ഗ് ഓഫീസറുടെ അം​ഗീകാരം ലഭിച്ചാൽ അന്തിമ തീരുമാനത്തിനായി അപേക്ഷ ആദായ നികുതി കമ്മീഷന് കൈമാറും.

അം​ഗീകാരം ലഭിച്ചോ എന്നറിയാൻ

അം​ഗീകാരം ലഭിച്ചോ എന്നറിയാൻ

നിങ്ങളുടെ പാൻ മൈഗ്രേഷനു വേണ്ടിയുള്ള അഭ്യർത്ഥന അധികാരികൾ അംഗീകരിച്ചിട്ടുണ്ടോ എന്നറിയാൻ ആദായ നികുതി വകുപ്പിന്റെ ഇ- ഫയലിം​ഗ് വെബ്സൈറ്റിലൂടെ സാധിക്കും. Know your jurisdictional A.O ടാബിൽ നിന്ന് നിങ്ങൾക്ക് നിങ്ങളുടെ അഭ്യർത്ഥന ഏത് ലെവലിലെത്തിയെന്ന് കണ്ടെത്താനാകും.

malayalam.goodreturns.in

Read in English: What Is PAN Migration?
English summary

What Is PAN Migration?

In a case when the individual relocates from one state to another and changes his or her permanent residential address, the PAN also has to be updated with respect to the new and changed address. The updation calls for a migration of the PAN under a new assessing officer of AO which is effected such that the AO is able to process the income tax return filed by the assessee in accordance with his new residential address.
Story first published: Saturday, July 15, 2017, 10:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X