ക്രെഡിറ്റ് കാ‍ർഡ് ഉപയോ​ഗിക്കുന്നവ‍ർ ജാ​ഗ്രതൈ!! നിങ്ങളറിയാതെ നിങ്ങളുടെ പോക്കറ്റ് കാലിയാക്കും ഈ വില്ലൻ

ക്രെഡിറ്റ് കാ‍ർഡിന്റെ ദോഷവശങ്ങൾ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമ്മുടെ ജീവിതത്തിലെ ചില സന്ദര്‍ഭങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഒരു അനുഗ്രഹം ആണ്. എന്നാല്‍ അത് അനിയന്ത്രതമായി ചിലവഴിച്ചാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ വന്നു ചേരും. കൈയില്‍ കാശില്ലെങ്കിലും വിമാനടിക്കറ്റ് മുതല്‍ സിനിമാ ടിക്കറ്റുവരെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നിങ്ങൾക്ക് വാങ്ങാം. എന്നാൽ ഈ കടം മേടിക്കൽ അധികമായാൽ അത് താങ്ങാൻ നിങ്ങളുടെ പോക്കറ്റിനായെന്ന് വരില്ല.

ചിലവേറിയ വായ്പ

ചിലവേറിയ വായ്പ

കടം വാങ്ങാന്‍ ഏറ്റവും എളുപ്പമുള്ള സംവിധാനമാണ് ക്രെഡിറ്റ് കാര്‍ഡ്. എന്നാല്‍ ഏറ്റവും ചിലവേറിയ വായ്പയാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ തരുന്നത്. പ്രത്യേകിച്ച് നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചടച്ചില്ലെങ്കില്‍ അത് നിങ്ങളുടെ സാമ്പത്തിക ഭദ്രത തന്നെ താളം തെറ്റിക്കും. നിങ്ങൾക്ക് ക്രെഡിറ്റ് കാർഡുണ്ടോ??? ഇന്ത്യയിലെ ഏറ്റവും മികച്ച 10 ക്രെഡിറ്റ് കാർഡുകൾ ഇവയാണ്

വ്യവസ്ഥ അറിയണം

വ്യവസ്ഥ അറിയണം

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിനു മുമ്പ് അതിന്റെ ഉപാധികളും വ്യവസ്ഥകളും ഉടമ അറിഞ്ഞിരിക്കണം. ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് കൃത്യമായി മനസിലാക്കിയിരിക്കണം. നിങ്ങളുടെ പേഴ്സിൽ എന്തൊക്കെയുണ്ട്??? ഒരിക്കലും പേഴ്സിൽ സൂക്ഷിക്കരുത് ഇവ...

പരിധി പാലിക്കുക

പരിധി പാലിക്കുക

കാര്‍ഡ് ഉപയോഗത്തിന് പരിധി ഇല്ലെങ്കിൽ ഉപഭോക്താവ് വലിയ കട ബാധ്യതയില്‍ ചെന്ന് വീഴാം. അതിനാല്‍ കാര്‍ഡ് ഉപയോഗത്തിന് പരിധി നിശ്ചയിക്കണം. കൂടാതെ തിരിച്ചടയ്ക്കാനുള്ള തികയെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരിക്കണം. ക്രെഡിറ്റ് കാര്‍ഡ് ആദ്യമായി ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, കടമെടുക്കുന്നത് സൂക്ഷിച്ച് വേണം!

ബിൽ തീയതി മറക്കരുത്

ബിൽ തീയതി മറക്കരുത്

ഓരോ ക്രെഡിറ്റ് കാര്‍ഡ് ബാങ്കിനും നിശ്ചിത ബില്‍ തീയതികള്‍ ഉണ്ട്. ഈ തീയതികള്‍ അറിഞ്ഞിരിക്കണം. ഈ തീയതി അടുക്കും തോറും നിങ്ങള്‍ എടുക്കുന്ന വായ്പയുടെ കാലാവധി കുറയുന്നു. അത് കഴിഞ്ഞാല്‍ വളരെ വലിയ പലിശയും പിഴപലിശയും ബാങ്ക് ഈടാക്കും. ക്രെഡിറ്റ് കാര്‍ഡ് ഉടമയ്ക്ക് മരണം സംഭവിച്ചാല്‍!!!!ബില്‍ തുക ആരാണ് അടക്കേണ്ടത്

ക്രെഡിറ്റ് കാര്‍ഡ് ട്രാക്കിം​ഗ്

ക്രെഡിറ്റ് കാര്‍ഡ് ട്രാക്കിം​ഗ്

ക്രഡിറ്റ് കാര്‍ഡ് ചെലവുകള്‍ ട്രാക്ക് ചെയ്യാൻ ചില സൗകര്യങ്ങളുണ്ട്. ഇത് നിങ്ങളുടെ ചെലവ് കുറയ്ക്കാൻ ഒരു പരിധി വരെ സഹായിച്ചേക്കാം. താഴെ പറയുന്ന മാര്‍ഗ്ഗങ്ങളിലൂടെ നിങ്ങൾക്ക് ക്രെഡിറ്റ് കാര്‍ഡ് ട്രാക്കിം​ഗ് നടത്താം. ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റ് വരുമ്പോള്‍ പരിശോധിക്കണം ഇതെല്ലാം

ചെലവുകള്‍ ട്രാക്ക് ചെയ്യാനുളള ആപ്ലിക്കേഷനുകള്‍

ചെലവുകള്‍ ട്രാക്ക് ചെയ്യാനുളള ആപ്ലിക്കേഷനുകള്‍

നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് തുകകള്‍ ചിലവാക്കുന്നത് അറിയാന്‍ പ്രത്യേകം ആപ്ലിക്കേഷനുകള്‍ ഉണ്ട്. അത് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ബില്‍ഗാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് എക്‌പെന്‍സ്സ് മാനേജര്‍, ചെക്ക് ബുക്ക് പ്രോ മുതലായവ ആണ് ആപ്ലിക്കേഷനുകള്‍. കാശില്ല കാര്‍ഡുണ്ട്; സൈ്വപിംഗ് മഷീന് വന്‍ ഡിമാന്‍ഡ് ,'അച്ഛാ ദിന്‍'

ലോഗിന്‍ ഓണ്‍ലൈന്‍

ലോഗിന്‍ ഓണ്‍ലൈന്‍

ക്രെഡിറ്റ് കാര്‍ഡ് ഇഷ്യു ചെയ്യുന്ന ബാങ്കുകള്‍ ഇല്ലെങ്കില്‍ സ്ഥാപനങ്ങള്‍ നിങ്ങള്‍ക്ക് ഒരു ഓണ്‍ലൈന്‍ ലോഗിന്‍ ID നല്‍കുന്നതായിരിക്കും. ഇത് ലോഗിന്‍ ചെയ്ത് ക്രഡിറ്റ് കാര്‍ഡ് ചെലവുകള്‍ പരിശോധിക്കാന്‍ കഴിയും. പഴ്‌സ് പോക്കറ്റടിച്ചാല്‍ വഴിയില്‍ കുടുങ്ങില്ല, വണ്ടിക്കൂലി കിട്ടും

ഓഫ്‍ലൈൻ

ഓഫ്‍ലൈൻ

ഓണ്‍ലൈന്‍ വഴി അറിയാന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങളുടെ ഡയറിയില്‍ റെക്കോര്‍ഡുകള്‍ എഴുതി ചെലവുകള്‍ എഴുതി ട്രാക്ക് ചെയ്യാവുന്നതാണ്. ഒരു ഇടപാട് പൂര്‍ത്തിയായ ശേഷം ബാങ്കുകാര്‍ നിങ്ങള്‍ക്ക് SMS അയയ്ക്കുന്നതായിരിക്കും. ഇതും നിങ്ങള്‍ കുറിച്ച് ഇടേണ്ടതാണ്. സൂക്ഷിച്ചോളൂ ഇന്‍കം ടാക്‌സ് വകുപ്പ് പിന്നാലെയുണ്ട്

സുരക്ഷിതത്വം

സുരക്ഷിതത്വം

ക്രെഡിറ്റ് കാര്‍ഡ് വഴി ഓണ്‍ലൈനായി പണം അടയ്ക്കുമ്പോള്‍ ബന്ധപ്പെട്ട വെബ് സൈറ്റുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുക. അപരിചിതമായ വെബ് സൈറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ നല്‍കുന്ന കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ച് പണം തട്ടുന്ന സൈറ്റുകളില്‍ ചെന്ന് വീണേക്കാം. എന്തൊരു ചിലവ്! കാലിപോക്കറ്റിനോട് ഇനി നോ പറയൂ

ആദായനികുതി വകുപ്പിന്റെ നിരീക്ഷണം

ആദായനികുതി വകുപ്പിന്റെ നിരീക്ഷണം

ക്രെഡിറ്റ് കാര്‍ഡ് വഴി നടത്തുന്ന ഓരോ സാമ്പത്തിക ഇടപാടും ആദായനികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. അതിനാല്‍ നിങ്ങള്‍ക്ക് വായ്പയുടെ തുകയ്ക്ക് അനുസൃതമായ വരുമാനം നികുതി റിട്ടേണില്‍ ഉണ്ടെന്നു ഉറപ്പു വരുത്തുക. അല്ലെങ്കില്‍ ആദായ നികുതി വകുപ്പില്‍ നിന്നു നിങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചേക്കാം. പണതട്ടിപ്പില്‍ വീഴാതിരിക്കാന്‍ 8 വഴികള്‍

malayalam.goodreturns.in

English summary

Credit cards – The advantages and disadvantages

There is an unfortunate tendency for people to treat credit cards like they are extra cash. This makes people drop their guard against impulse spending.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X