ഇനി ഒരു ദിവസം മാത്രം!!! ആധാറും പാനും ബന്ധിപ്പിക്കേണ്ട അവസാന തീയതി നാളെ

ആധാറും പാനും ബന്ധിപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 31നാണ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ മുഴുവൻ നികുതിദായകരും തങ്ങളുടെ ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു. ഇതിനായി പലതവണ അവസാന തീയതി നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി വച്ചു. എന്നാൽ ഇത്തവണ മാറ്റമില്ല. ആഗസ്റ്റ് 31 ആണ് ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന ദിനം. ഇതുവരെ ബന്ധിപ്പിക്കാത്തവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

എങ്ങനെ ബന്ധിപ്പിക്കാം?

എങ്ങനെ ബന്ധിപ്പിക്കാം?

ആദായ നികുതി വകുപ്പ് ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്നത് വളരെ എളുപ്പമാക്കിയിട്ടുണ്ട്. ഇതിനായി നിങ്ങൾ താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യണം. 

 

  • ആദ്യം ഐടി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometaxindiaefiling.gov.in തുറക്കുക. 
  • തുടർന്ന് ഇടതു വശത്ത് കാണുന്ന ലിങ്ക് ആധാറിൽ (link aadhaar) ക്ലിക്ക് ചെയ്യുക. 
  • അപ്പോൾ നിങ്ങൾക്ക് ഒരു പുതിയ വിൻഡോ ലഭിക്കും. ഇവിടെ നിങ്ങളുടെ പാൻ, ആധാർ നമ്പറുകളും ആധാർ കാർഡിൽ നൽകിയിരിക്കുന്നതു പോലെ തന്നെ പേരും രേഖപ്പെടുത്തുക. 
  • അക്ഷരതെറ്റുകൾ പരിശോധിച്ച ശേഷം സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • യുഐഡിഎഐയിൽ നിന്നുള്ള വേരിഫിക്കേഷനുശേഷം ലിങ്കിംഗ് സ്ഥിരീകരിക്കും.
  • എസ്എംഎസ് വഴി ബന്ധിപ്പിക്കാം. മാസം വെറും 500 രൂപ എടുക്കാനുണ്ടോ??? നിങ്ങൾക്കും ജീവിതം മാറ്റിമറിക്കാം

 

എസ്എംഎസ് വഴി ബന്ധിപ്പിക്കാം

എസ്എംഎസ് വഴി ബന്ധിപ്പിക്കാം

ആധാറും പാനും ഇപ്പോൾ എസ്.എം.എസ് വഴിയും ബന്ധിപ്പിക്കാം. ആദായ നികുതി വകുപ്പിന്റെ പരസ്യം അനുസരിച്ച് ആധാർ പാൻ വഴി ബന്ധിപ്പിക്കാൻ 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാൽ മതിയാകും. മാസങ്ങൾ കാത്തിരിക്കേണ്ട...പാസ്പോർട്ട് ഇനി വെറും 10 ദിവസത്തിനുള്ളിൽ!!!

ആധാർ ഒ.ടി.പി

ആധാർ ഒ.ടി.പി

ആധാറിലെ യഥാർത്ഥ വിവരങ്ങളും നിങ്ങൾ നൽകിയ വിവരങ്ങളും തമ്മിൽ എന്തെങ്കിലും പൊരുത്തക്കേടുണ്ടെങ്കിൽ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോണിലേയ്ക്ക് ഒറ്റ തവണ പാസ്വേർഡ് (ആധാർ ഒടിപി) അയയ്ക്കും. പാൻ, ആധാർ എന്നിവയിലെ ജനനത്തീയതിയും ലിംഗയും കൃത്യമാണെന്നും ഉറപ്പുവരുത്തണം. ഇതിന് ഇ-ഫിലിംഗ് വെബ്സൈറ്റിൽ ലോഗിനോ രജിസ്റ്ററോ ചെയ്യേണ്ട ആവശ്യമില്ല. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ ആർക്കും ഈ സൗകര്യം ഉപയോഗിക്കാം. ആധാ‍ർ കാർഡ് നിർബന്ധം!!! ആധാറില്ലെങ്കിൽ ഈ 20 കാര്യങ്ങൾക്ക് നടക്കില്ല

പേരുകളിലെ മാറ്റം

പേരുകളിലെ മാറ്റം

ആധാറിലെ പേരും പാൻ കാർഡിലെ പേരും വ്യത്യസ്തമാണെങ്കിൽ ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാൻ സാധിക്കില്ല. ഏതെങ്കിലും ഒന്നിലെ പേര് തിരുത്തിയെങ്കിൽ മാത്രമേ ആധാറും പാനും ബന്ധിപ്പിക്കാൻ കഴിയൂ. നിങ്ങളുടെ ആധാ‌ർ നഷ്ട്ടമായോ??? ടെൻഷൻ അടിക്കേണ്ട, ഡ്യൂപ്ലിക്കേറ്റ് കാർഡ് എടുക്കുന്നതെങ്ങനെ?

ആധാർ നിർബന്ധം

ആധാർ നിർബന്ധം

ജൂലൈയ് 1 മുതൽ പാൻ കാ‍‌ർഡിന് അപേക്ഷിക്കുന്നതിന് ആധാ‍ർ നിർബന്ധമാക്കിയിരുന്നു. ആധാ‍ർ കാ‍ർഡുകളുടെ പ്രാധാന്യം ഓരോ ദിവസം തോറും കൂടി കൂടി വരികയാണ്. സർക്കാ‍ർ ഓഫീസുകളിലും ബാങ്കുകളിലും എന്തിന് സ്കൂളിലെ ഉച്ചക്കഞ്ഞിക്ക് വരെ ആധാ‍ർ നിർബന്ധമാണ്. എൻആ‍ർഐകൾക്ക് ആധാർ കാ‍ർഡ് വേണോ??? നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരം ഇതാ...

റദ്ദാക്കി

റദ്ദാക്കി

കേന്ദ്രസര്‍ക്കാര്‍ 81 ലക്ഷം ആധാര്‍ കാര്‍ഡുകൾ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ആധാർ കാർഡുകൾ റദ്ദാക്കിയത്. ഒരാൾക്ക് തന്നെ ഒന്നിലധികം കാർഡുകളുണ്ടെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. ഇത്തരം കാർഡുകളും പിൻവലിച്ചു.

ആധാര്‍ കാര്‍ഡുകള്‍ നിലവിലുണ്ടോയെന്നറിയാൻ

ആധാര്‍ കാര്‍ഡുകള്‍ നിലവിലുണ്ടോയെന്നറിയാൻ

  • ആധാര്‍ കാര്‍ഡുകള്‍ നല്‍കുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ വെബ്‌സൈറ്റായ https://uidai.gov.in തുറക്കുക.
  • അതിനു ശേഷം Aadhaar Services എന്ന ടാബിന് കീഴിലുള്ള Verify Aadhaar numbers എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  • അപ്പോള്‍ നിങ്ങളുടെ ആധാര്‍ നമ്പര്‍ റദ്ദാക്കിയോ അല്ലെങ്കില്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ടോ എന്നറിയാം.
  • 11 ലക്ഷം പാൻ കാർഡുകൾ

    11 ലക്ഷം പാൻ കാർഡുകൾ

    11 ലക്ഷത്തോളം പാന്‍ കാര്‍ഡുകള്‍ നേരത്തേ തന്നെ അസാധുവാക്കിയിരുന്നു. ഒരേ വ്യക്തിക്ക് ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ അനുവദിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 11.44 ലക്ഷത്തോളം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയത്. വ്യാജ രേഖകള്‍ നല്‍കി പാന്‍ എടുത്തവര്‍ നിയമ നടപടികളും നേരിടേണ്ടി വരും.

    പാന്‍ കാർഡ് നിലവിലുണ്ടോ എന്നറിയാൻ

    പാന്‍ കാർഡ് നിലവിലുണ്ടോ എന്നറിയാൻ

    നിങ്ങളുടെ പാന്‍ കാർഡ് നിലവിലുണ്ടോ എന്നറിയാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്താൽ മതി.

    • ഇന്‍കംടാക്‌സ് ഇ-ഫയലിങ് വെബ് സൈറ്റ് തുറക്കുക
    • ഹോം പേജിലെ നോ യുവര്‍ പാന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
    • നിങ്ങളുടെ പേര്, ജനന തീയതി, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക
    • തുടർന്ന് പാനുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈലില്‍ ലഭിക്കുന്ന ഒടിപി നൽകുക
    • തുടർന്ന് നിങ്ങളുടെ പാന്‍ കാര്‍ഡ് നിലവിലുണ്ടെങ്കിൽ 'ആക്ടീവ്' എന്ന് കാണിക്കും
    •  

      ആധാറും പാനും

      ആധാറും പാനും

      യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അല്ലെങ്കിൽ യുഐഡിഎഐ വിതരണം ചെയ്യുന്ന 12 അക്ക നമ്പറാണ് ആധാ‍ർ നമ്പ‍ർ. പാൻ എന്നത് ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ആദായനികുതി വകുപ്പ് നൽകുന്ന പത്ത് അക്ക നമ്പറാണ്.

malayalam.goodreturns.in

English summary

Deadline to link Aadhaar with PAN is 31st August, clarifies UIDAI; here is step by step guide on how to do it online

Tax payers will have to link their PAN with Aadhaar by the stipulated deadline, which is 31st August as the Supreme Court verdict on privacy has no bearing on the requirement, UIDAI CEO Ajay Bhushan Pandey said on Friday, reported PTI.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X