മരണ ശേഷം നിങ്ങളുടെ കടങ്ങൾക്ക് എന്ത് സംഭവിക്കും? ബാധ്യത ആര് തീർക്കും??

ലോണ്‍ ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ കടബാധ്യത നിയമപരമായ അവകാശിക്കായിരിക്കും. അവകാശി ലേറ്റ് പേയ്‌മെന്റ് ചാര്‍ജ്ജുകളും പലിശയും അടക്കേണ്ടി വരും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണശേഷം നിങ്ങളെടുത്ത കടങ്ങള്‍ക്കെല്ലാം എന്ത് സംഭവിക്കുമെന്നു എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ? ലോണ്‍ ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ കടബാധ്യത നിയമപരമായ അവകാശിക്കായിരിക്കും. അവകാശി ലേറ്റ് പേയ്‌മെന്റ് ചാര്‍ജ്ജുകളും പലിശയും അടക്കേണ്ടി വരും. കടത്തിന്റെ സ്വഭാവം അനുസരിച്ചാണ് ബാക്കിയെല്ലാം. പരേതന്റെ വസ്തുവകകളില്‍ നിന്നും ബാധ്യത ഈടാക്കാന്‍ കഴിയും. അവകാശിക്ക് ഇതിന്മേല്‍ പരാതികളുണ്ടെങ്കില്‍ ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിക്കാം. ബാങ്കിനും തിരിച്ചടവിനെപ്പറ്റി പരാതികളുണ്ടെങ്കില്‍ നിയമപരമായി മുന്നേറാവുന്നതാണ്.

 

ക്രെഡിറ്റ് കാര്‍ഡ് കടങ്ങള്‍

ക്രെഡിറ്റ് കാര്‍ഡ് കടങ്ങള്‍

ക്രെഡിറ്റ് കാര്‍ഡ് ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ ക്രെഡിറ്റ് കാര്‍ഡ് ബാധ്യത നിയമപരമായ അവകാശിക്കായിരിക്കും. വസ്തുവകകളില്‍ നിന്നും ബാധ്യത ഈടാക്കാന്‍ കഴിയും. ഉദാഹരണത്തിന് 20 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുക്കളുടെ നിയമപരമായ അനന്തരാവകാശിയാണ നിങ്ങളെങ്കില്‍ നിങ്ങള്‍ തന്നെ വേണം ബാധ്യത തീർക്കാൻ.

ഹോം ലോണ്‍ കടങ്ങള്‍

ഹോം ലോണ്‍ കടങ്ങള്‍

നിങ്ങള്‍ നിങ്ങളുടെ അച്ഛന്റെ ഒരേയൊരു അനന്തരാവകാശിയാണെങ്കില്‍ ഹോം ലോണ്‍ തുക മുഴുവന്‍ അടച്ചു തീർക്കാതെ നിങ്ങള്‍ക്ക് ആ വസ്തുവില്‍ അവകാശം ഉന്നയിക്കാന്‍ കഴിയില്ല. സാധാരണ ബാങ്കുകളടക്കമുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഹോം ലോണിനൊപ്പം ഇന്‍ഷുറൻസ് എടുപ്പിക്കാറണ്ട് . നിങ്ങള്‍ തന്നെയാണ് ഇന്‍ഷുറന്‌സ് നോമിനി എങ്കില്‍ ആ തുക ഉപയോഗിച്ച കടം വീട്ടാം . അവകാശി കടം വീട്ടാന്‍ വിസമ്മതിച്ചാല്‍ ബാങ്കിന് ആ വസ്തു വിറ്റ് പണം ഈടാക്കാം. ലോണ്‍ അടച്ചതിനു ശേഷമുള്ള തുക നിങ്ങള്‍ക്ക് ലഭിക്കും. കാരണം ഇതൊരു പണയ ലോണ്‍ ആണ്.

വാഹന ലോണുകള്‍

വാഹന ലോണുകള്‍

വാഹന ലോണുകളും ഹോം ലോണുകളുടെതിനു സമാനമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. ലോണ്‍ തുക മുഴുവന്‍ അടച്ചു തീർക്കാതെ അനന്തരാവകാശികൾക്ക് അവകാശം ഉന്നയിക്കാന്‍ കഴിയില്ല.

പേഴ്സണല്‍ ലോണുകള്‍

പേഴ്സണല്‍ ലോണുകള്‍

പേഴ്സണല്‍ ലോണുകള്‍ ഒട്ടും സുരക്ഷിതമല്ല. അതുകൊണ്ട് ചിലപ്പോള്‍ നിയമപരമായി നടപടികള്‍ സ്വീകരിക്കേണ്ടി വന്നേക്കാം. ഇപ്പോള്‍ ഒരു വിധം എല്ലാ പേഴ്സണല്‍ ലോണുകളും ഇന്‍ഷ്വർ ചെയ്തിടുണ്ട്. അതുകൊണ്ട് ബാധ്യതയുള്ള പക്ഷം ബാങ്കിന് ഇൻഷുറൻസ് കമ്പനിയെ സമീപിക്കാവുന്നതാണ്.

ആദായ നികുതി

ആദായ നികുതി

നികുതി ബാധ്യതയുണ്ടെങ്കില്‍ നിയമപരമായ അവകാശി അത് അടക്കേണ്ടി വരില്ല. പരേതന്റെ നികുതി ബാധ്യതകള്‍ എഴുതി തള്ളപ്പെടുന്നതാണ്.

കുടുംബാംഗങ്ങളില്‍ നിന്നുള്ള വായ്പകള്‍

കുടുംബാംഗങ്ങളില്‍ നിന്നുള്ള വായ്പകള്‍

ബാങ്ക് വായ്പ കൊടുത്ത പോലെ പേഴ്സണല്‍ ലോണ്‍ എടുത്തു എന്ന് തെളിയിക്കുന്ന എല്ലാ രേഖകളും ഉണ്ടെങ്കില്‍ മാത്രമേ അവകാശികളില്‍ നിന്നും തുക ഈടാക്കാന്‍ കഴിയുകയുള്ളൂ. മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സ്വത്തു വകകള്‍ ലഭിക്കുമ്പോള്‍ അവരുടെ ബാധ്യതകളും നീക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ നീണ്ട നിയമനടപടികളില്‍ കുരുങ്ങേണ്ടി വരും.

malayalam.goodreturns.in

English summary

What Happens to Your Debts After You Die

Any debts you leave behind when you die can eat up assets that you had hoped to leave to heirs. In some cases, family members could even be on the hook for your debt. Many people buy life insurance not only to leave something behind for their loved ones but also to help deal with any debt and final expenses.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X