സർക്കാർ ജോലി വേണ്ട, മാസം 5000 രൂപ പെൻഷൻ നിങ്ങൾക്കും ലഭിക്കും!! വെറുതേ കളയരുതേ...

അടൽ പെൻഷൻ പദ്ധതി വഴി നിങ്ങൾക്കും ലഭിക്കും മാസം 5000 രൂപ വരെ പെൻഷൻ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ അസംഘടിത മേഖലയിലെ തൊഴിലാളിയാണോ? അടൽ പെൻഷൻ പദ്ധതി വഴി നിങ്ങൾക്കും ലഭിക്കും മാസം 5000 രൂപ വരെ പെൻഷൻ. മുൻ സർക്കാരിന്റെ സ്വാവലംബൻ യോജന എൻ.പി.എസ് ലൈറ്റിന് പകരമുള്ള സാമൂഹിക സുരക്ഷാ പദ്ധതിയാണ് അടൽ പെൻഷൻ യോജന.

അസംഘടിത തൊഴിലാളികൾ

അസംഘടിത തൊഴിലാളികൾ

വീട്ടുജോലിക്കാർ, ഡ്രൈവർമാർ തുടങ്ങിയ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് അവരുടെ വാർദ്ധക്യ കാല ചെലവുകൾക്കായുള്ളതാണ് ഈ പെൻഷൻ പദ്ധതി. തൊഴിലാളിയുടെ മൊത്തം നിക്ഷേപത്തിന്റെ 50% കേന്ദ്രസർക്കാർ സംഭാവന ചെയ്യും. കൂടുതൽ പലിശ നേടാൻ പുതിയ നിക്ഷേപ പദ്ധതി; പ്രധാനമന്ത്രി വയാ വന്ദന യോജന

യോഗ്യതകൾ

യോഗ്യതകൾ

  • ഇന്ത്യൻ പൗരനായിരിക്കണം
  • സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം
  • അം​ഗങ്ങളാകുമ്പോൾ പ്രായം 18നും 40നും ഇടയിൽ ആയിരിക്കണം 

ആധാറിനെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരങ്ങൾ ഇതാ...ആധാറിനെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരങ്ങൾ ഇതാ...

കാലാവധി

കാലാവധി

ഇരുപതു വര്‍ഷം വരെ തുക മുടങ്ങാതെ അടയ്ക്കണം. 1000 രൂപ മുതല്‍ 5000 രൂപ വരെ ആണ് പ്രതിമാസ പെന്‍ഷന്‍ ലഭിക്കുക. പ്രായം 18 കഴിഞ്ഞോ? നിങ്ങൾക്കും ചേരാം അടൽ പെൻഷൻ യോജനയിൽ; അപേക്ഷിക്കേണ്ടത് എങ്ങനെ??

പ്രതിമാസ നിക്ഷേപം

പ്രതിമാസ നിക്ഷേപം

നിങ്ങളുടെ പ്രതിമാസ നിക്ഷേപം നിങ്ങൾ ആഗ്രഹിക്കുന്ന പ്രതിമാസ പെൻഷനെയും പ്രായപരിധിയെയും ആശ്രയിച്ചിരിക്കും. 60 വയസ്സിനു ശേഷമാണ് പെൻഷൻ ലഭിച്ച് തുടങ്ങുക. എന്താണ് എംപ്ലോയീസ് പെൻഷൻ സ്കീം? നിങ്ങൾ ഇതിന് അ‍ർഹരാണോ??

18 വയസ്സിൽ പദ്ധതിയിൽ അം​ഗമായാൽ

18 വയസ്സിൽ പദ്ധതിയിൽ അം​ഗമായാൽ

18 വയസ്സിൽ നിങ്ങൾ പദ്ധതിയിൽ അം​ഗങ്ങളായാൽ മാസം 1000 രൂപ പെൻഷൻ ലഭിക്കുന്നതിന് പ്രതിമാസം അടയ്ക്കേണ്ടത് വെറും 42 രൂപയാണ്. 5000 രൂപയാണ് പെൻഷൻ ആ​ഗ്രഹിക്കുന്നതെങ്കിൽ മാസം 210 രൂപ നിക്ഷേപിക്കണം. പ്രവാസികൾക്ക് ആശ്വാസം; നാട്ടിൽ തിരിച്ചെത്തുന്നവർക്ക് 5000 മുതൽ 50000 രൂപ വരെ പെൻഷൻ

39-ാം വയസ്സിൽ

39-ാം വയസ്സിൽ

39-ാമത്തെ വയസ്സിലാണ് നിങ്ങൾ പദ്ധതിയിൽ ചേരുന്നതെങ്കിൽ 1000 രൂപ പെൻഷൻ ലഭിക്കാൻ മാസം 264 രൂപ നിക്ഷേപിക്കണം. 5000 രൂപ പെൻഷൻ ലഭിക്കുന്നതിന് മാസം 1318 രൂപ അടയ്ക്കേണ്ടി വരും. പ്രധാനമന്ത്രി മുദ്രാ യോജന: 10 ലക്ഷം വരെ ലോണെടുക്കാം, ജാമ്യം വേണ്ട

പദ്ധതിയുടെ ​ഗുണങ്ങൾ

പദ്ധതിയുടെ ​ഗുണങ്ങൾ

കേന്ദ്ര സർക്കാരിന്റെ പദ്ധതിയായതിനാൽ ഉപഭോക്താക്കൾക്ക് നിക്ഷേപിക്കുന്ന പണത്തെക്കുറിച്ച് ഓ‍ർത്ത് ടെൻഷൻ അടിക്കേണ്ട. കൂടാതെ നിക്ഷേപ കാലയളവിൽ വർഷത്തിൽ ഒരിക്കൽ നിങ്ങൾക്ക് പെൻഷൻ തുക കുറയ്ക്കുന്നതിനോ കൂട്ടുന്നതിനോ അവസരം ലഭിക്കും. കുറഞ്ഞ പലിശയ്ക്ക് ഭവനവായ്പ; പ്രധാൻ മന്ത്രി ആവാസ് യോജനയ്ക്ക് ആർക്കൊക്കെ അപേക്ഷിക്കാം?

എങ്ങനെ അം​ഗങ്ങളാകാം?

എങ്ങനെ അം​ഗങ്ങളാകാം?

സേവിംഗ്സ് അക്കൌണ്ടുള്ള ബാങ്ക് ശാഖയുമായി ബന്ധപ്പെട്ടാൽ അടൽ പെൻഷൻ യോജനയ്ക്കുള്ള രജിസ്ട്രേഷൻ ഫോം ലഭിക്കും. ഈ ഫോം ബാങ്കിൽ പൂരിപ്പിച്ച് നൽകുക. ഫോം ഓൺലൈനായും പൂരിപ്പിച്ച് സമർപ്പിക്കാവുന്നതാണ്. പ്രധാനമന്ത്രി ചില്ലറക്കാരനല്ല; സാധാരണക്കാർക്കായി ചെയ്ത 15 പദ്ധതികൾ

English summary

Here's everything you want to know about Atal Pension Yojana

Atal Pension Yojana (APY), a pension scheme for unorganised sector workers such as personal maids, drivers, gardeners etc, was launched in June 2015 by the government.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X