വെറും 2 ശതമാനം പലിശയ്ക്കും ലോൺ!! ബാങ്ക് ലോണിനോട് വേ​ഗം നോ പറഞ്ഞോളൂ..

പിപിഎഫ് അക്കൌണ്ടിൽ നിന്ന് ലോൺ എടുക്കാം വളരെ കുറഞ്ഞ പലിശയ്ക്ക്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2 ശതമാനം പലിശയ്ക്ക് വായ്പ ലഭിക്കുന്ന ബാങ്ക് അല്ലെങ്കിൽ സാമ്പത്തിക സ്ഥാപനങ്ങൾ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ നിന്ന് വായ്പ എടുക്കുകയാണെങ്കിൽ നിങ്ങൾക്ക് ഈ പലിശ നിരക്കിൽ ലോൺ ലഭിക്കും. കുറഞ്ഞ പലിശ നിരക്ക് തന്നെയാണ് പിപിഎഫ് അക്കൗണ്ടിൽ നിന്ന് വായ്പ എടുക്കുന്നതിനുള്ള പ്രധാന ആകർഷണം.

പിപിഎഫ് ലോൺ

പിപിഎഫ് ലോൺ

പിപിഎഫ് വരിക്കാരന് അക്കൗണ്ടിൽ നിന്ന് മൂന്നാം സാമ്പത്തിക വർഷം മുതൽ വായ്പ എടുക്കാം. നിങ്ങൾ 2011-12 സാമ്പത്തിക വർഷത്തിലാണ് നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് തുറന്നതെങ്കിൽ 2014-15 സാമ്പത്തിക വർഷം മുതൽ നിങ്ങൾ വായ്പയ്ക്ക് അ‍ർഹനാണ്. എന്നാൽ അക്കൗണ്ട് തുറന്ന് ഏഴാം വർഷം മുതൽ വായ്പ എടുക്കാൻ സാധിക്കില്ല. കാരണം ഏഴ് വർഷം മുതൽ തുക ഭാഗികമായി പിൻവലിക്കാൻ യോഗ്യമാണ്. പബ്ലിക് പ്രോവിഡന്റ് ഫണ്ടിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഫോം

ഫോം

പിപിഎഫ് അക്കൗണ്ടിൽ നിന്ന് വായ്പ എടുക്കുന്നതിന് ബാങ്കിലോ പോസ്റ്റ് ഓഫീസിലോ പോകേണ്ട ആവശ്യമില്ല. വായ്പയ്ക്കായി ചില ഫോമുകൾ കൃത്യമായി പൂരിപ്പിച്ച് നൽകണം. വായ്പ ലഭിക്കുന്നതിന് ഫോം ഡി ആവശ്യമാണ്. ഫോം ഡിയ്ക്കൊപ്പം നിങ്ങൾ പാസ്ബുക്കും സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ എത്ര പണം വായ്പ എടുക്കണമെന്നുള്ളതും ഫോമിൽ രേഖപ്പെടുത്തേണ്ടതാണ്. നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ഒന്നും കരുതിയിട്ടില്ലേ!!!ഇനിയും താമസിക്കരുത്

ലോൺ ലഭിക്കുന്നത് എപ്പോൾ

ലോൺ ലഭിക്കുന്നത് എപ്പോൾ

നിങ്ങൾക്ക് അക്കൗണ്ട് തുറക്കുന്നതിൻറെ നാല് മുതൽ ആറാം സാമ്പത്തിക വർഷം വരെ വായ്പ പ്രയോജനപ്പെടുത്താം. 2011 നവംബറിൽ നിങ്ങൾ അക്കൗണ്ട് തുറന്നെങ്കിൽ 2014-15 മുതൽ 2016-17 വരെ വായ്പ പ്രയോജനപ്പെടുത്താം. അതായത് 2017 മാർച്ച് 31 വരെ. 2017-2018 മുതൽ നിങ്ങളുടെ അക്കൗണ്ട് എപ്പോൾ വേണമെങ്കിലും പിൻവലിക്കാവുന്നതാണ്. നിങ്ങൾ പ്രവാസി ആണോ?? എൻഎസ്‍സി, പിപിഎഫ് അക്കൗണ്ടുകൾ ഉടൻ പിൻവലിക്കണം

വായ്പ തുക

വായ്പ തുക

വായ്പയ്ക്ക് അപേക്ഷിച്ച വർഷത്തിന് രണ്ട് വർഷം വരെ അക്കൗണ്ടിലുള്ള ബാലൻസ് തുകയുടെ 25 ശതമാനം വരെയാണ് ലോൺ ലഭിക്കുക. 2015-16 സാമ്പത്തിക വ‍ർഷമാണ് നിങ്ങൾ വായ്പയ്ക്ക് അപേക്ഷിക്കുന്നതെങ്കിൽ 2013-14 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ അക്കൌണ്ടിലുള്ള തുകയുടെ 25 ശതമാനമാണ് വായ്പയായി ലഭിക്കുക. പി.പി.എഫ് അക്കൗണ്ട് തുറക്കേണ്ടത് എവിടെ?

തിരിച്ചടവ്

തിരിച്ചടവ്

36 മാസമാണ് ലോൺ തിരിച്ചടയ്ക്കേണ്ട കാലാവധി. ‌36 മാസത്തിനുള്ളിൽ വായ്പ തിരിച്ചടയ്ക്കില്ലെങ്കിൽ ആറ് ശതമാനം അധിക പലിശ ഈടാക്കുന്നതാണ്. പിഎഫ് നിക്ഷേപമാണ് ബാങ്ക് ഡിപ്പോസിറ്റിനേക്കാള്‍ നല്ലത്. എന്തുകൊണ്ട്? ആറു കാരണങ്ങള്‍

സജീവമല്ലാത്ത പിപിഎഫ് അക്കൌണ്ട്

സജീവമല്ലാത്ത പിപിഎഫ് അക്കൌണ്ട്

സജീവമല്ലാത്ത പിപിഎഫ് അക്കൌണ്ടിൽ നിന്ന് വായ്പ എടുക്കാൻ കഴിയില്ല. ആദ്യം നിങ്ങൾ നിങ്ങളുടെ പിപിഎഫ് അക്കൌണ്ട് സജീവമാക്കണം അതിനുശേഷം മുകളിൽ പറഞ്ഞ വ്യവസ്ഥകളെ അടിസ്ഥാനമാക്കി മാത്രം വായ്പ അനുവദിക്കും. ഇ പി എഫും, പി പി എഫും എന്താണെന്ന് അറിയാമോ?ഇത് തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

English summary

What Is PPF Account Loans? How To Avail It?

A PPF subscriber can avail loan from his or her PPF account from the third financial year onward. If you opened your PPF account in the financial year 2011-12. You can avail the loan from PPF from the financial year 2014-15.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X