തട്ടിപ്പ് നടത്തി നാടുവിട്ട ഇന്ത്യൻ ബിസിനസുകാർ!! കുംഭകോണക്കാർ നിരവധി

തട്ടിപ്പ് നടത്തി നാടുവിട്ട ഇന്ത്യക്കാർ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ ബാങ്കിംഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുംഭകോണമാണ് അടുത്തിടെയുണ്ടായ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്. വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11400 കോടിയുടെ തട്ടിപ്പു നടത്തിയാണ് മുങ്ങിയിരിക്കുന്നത്. ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾക്കും നാടുവിടലുകൾക്കും ഇന്ത്യ സാക്ഷിയായിട്ടുണ്ട്. ആരൊക്കെയാണ് ആ തട്ടിപ്പുകാർ എന്ന് നോക്കാം.

നീരവ് മോദി

നീരവ് മോദി

പിഎൻബി കുംഭകോണത്തിലെ പ്രതിയായ വജ്രവ്യാപാരി നീരവ് മോദി രാജ്യം വിട്ടുപോയിരിക്കുന്നത് സ്വിറ്റ്സർലൻഡിലേക്കാണ്. 11, 300 കോടി രൂപയുടെ നഷ്ട്ടമാണ് പഞ്ചാബ് നാഷണൽ ബാങ്കിനുണ്ടാക്കിയത്. പിഎൻബിയുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് വരും ഇത്. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്. ഇന്ത്യയെ ഞെട്ടിച്ച 9 അഴിമതികൾ!!! അഴിമതിക്കാ‍‍ർ ഇവരാണ്

വിജയ് മല്യ

വിജയ് മല്യ

അടുത്തകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക കുറ്റവാളിയാണ് വിജയ് മല്യ. യുണൈറ്റഡ് ബ്രീവറീസ് , കിംങ്ഫിഷർ എയർലൈൻസ് എന്നീ കമ്പനികളുടെ ചെയർമാനായ വിജയ് മല്യ വിവിധ ബാങ്കുകളിൽ നിന്ന് 9000 കോടി രൂപ കടമെടുത്താണ് മുങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇന്ത്യ വിജയ് മല്യയെ പിടിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ ലണ്ടനിലേയ്ക്ക് കടന്ന ഇയാളെ കൈമാറാൻ യുകെ ഗവൺമെൻറ് ഇതുവരെ തയ്യാറായിട്ടില്ല. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 11 മുഖ്യമന്ത്രിമാർ!! കോടികളുടെ ആസ്തി വിവരം കേട്ടാൽ ഞെട്ടും

ലളിത് മോദി

ലളിത് മോദി

2010 ലെ ഐ.പി.എല്ലിന്റെ ഫൈനൽ മൽസരം അവസാനിച്ചതിന് പിന്നാലെ, സാമ്പത്തിക ആരോപണങ്ങളുടെ പേരിൽ ലളിത് മോഡിയെ ഐ.പി.എൽ ചെയർമാൻ കമീഷണർ സ്ഥാനത്ത് നിന്ന് ബി.സി.സി.ഐ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മോദിക്ക് എതിരായി പല ആരോപണങ്ങൾക്കും ചുമത്തിയിരുന്നു. 2011 മുതൽ ഇദ്ദേഹം യുകെയിലാണ് താമസം. 2018ൽ ബിസിനസ് ചെയ്ത് കാശുകാരാകാം... ബിസിനസിന് പറ്റിയ 30 രാജ്യങ്ങൾ

സഞ്ജീവ് കുമാർ ചൗള

സഞ്ജീവ് കുമാർ ചൗള

2000ൽ ഇന്ത്യൻ ക്രിക്കറ്റിൽ മാച്ച് ഫിക്സിംഗ് നടത്തിയതിൽ പ്രധാന പ്രതിയാണ് സഞ്ജീവ് കുമാർ ചൗള. ലണ്ടനിൽ താമസിച്ചിരുന്ന ചൌളയെ ഡൽഹി പൊലീസിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ബ്രിട്ടനിൽ അറസ്റ്റു ചെയ്തു. എന്നാൽ ഇന്ത്യയിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജോലി ഭിക്ഷാടനം, വരുമാനം ലക്ഷങ്ങൾ; ഇവരാണ് ഇന്ത്യയിലെ ഏറ്റവും ധനികരായ പിച്ചക്കാ‍ർ

ക്രിസ്റ്റ്യൻ മൈക്കിൾ

ക്രിസ്റ്റ്യൻ മൈക്കിൾ

അഗസ്ത വെസ്റ്റ്ലാന്‍റ് ഹെലിക്കോപ്റ്റര്‍ ഇടപാടിലെ യഥാര്‍ത്ഥ കണ്ണിയാണ് ക്രിസ്റ്റ്യന്‍ മൈക്കിള്‍. ഇന്ത്യന്‍ രാഷ്ട്രീയക്കാരുമായും, വ്യോമസേന ഉദ്യോഗസ്ഥരുമായി മുഖ്യ ഇടനിലക്കാരായ കാര്‍ലോ ജെറോസ, ഗൂഡോ റാള്‍ഫ് ഹാഷ് എന്നിവരെ ബന്ധിപ്പിച്ചത് ഇയാളാണ്. ഇയാളുടെ ഇടപെടല്‍ മൂലം അഗസ്ത വെസ്റ്റ്ലാന്‍റിന് നാവിക സേനയ്ക്ക് അനുബന്ധ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന കരാര്‍ ലഭിച്ചുവെന്നും പറയപ്പെടുന്നു. ഇംഗ്ലണ്ടിലേയ്ക്കാണ് ഇയാൾ നാടുവിട്ടത്. നാട്ടിൽ ബിസിനസ് തുടങ്ങാനാണോ പ്ലാൻ? എങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കണം ഈ 7 കാര്യങ്ങൾ

malayalam.goodreturns.in

English summary

5 Scam Accused Who Left The Country

Here is the list of financial fugitives who have been out of India and the country hasn’t been able to extradite them to bring them before the law.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X