വാട്ട്സ്‍ആപ്പ് വഴി മെസേജ് മാത്രമല്ല ഇനി കാശും അയയ്ക്കാം; എങ്ങനെയെന്ന് അറിയണ്ടേ?

വാട്ട്സ് ആപ്പ് വഴി ചാറ്റിം​ഗും ഫോട്ടോ, വീഡിയോ അയയ്ക്കലുകളും മാത്രമല്ല കാശും കൈമാറാം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാട്ട്സ് ആപ്പ് വഴി ചാറ്റിം​ഗും ഫോട്ടോ, വീഡിയോ അയയ്ക്കലുകളും മാത്രമല്ല കാശും കൈമാറാം. യുപിഐ സംവിധാനത്തിൽ പ്രവര്‍ത്തിക്കുന്ന പേയ്മെന്റ് ഫീച്ചറുമായാണ് വാട്ട്സ്ആപ്പ് എത്തിയിരിക്കുന്നത്. നാഷണല്‍ പേയ്മെന്റ് കോർപ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് വാട്സ്ആപ്പ് പദ്ധതി നടപ്പിലാക്കുന്നത്.

നിങ്ങളുടെ ഫോണിൽ ലഭിക്കുമോ?

നിങ്ങളുടെ ഫോണിൽ ലഭിക്കുമോ?

ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള മൊബൈൽ ഫോണുകളിൽ ഈ സേവനം ലഭ്യമാണ്. കൂടാതെ ലേറ്റസ്റ്റ് വേർഷനിലുള്ള വാട്ട്സ്ആപ്പും നിങ്ങളുടെ ഫോണിൽ ഉണ്ടായിരിക്കണം.
വാട്ട്സ്ആപ്പിൽ പേയ്മെന്റ് ഓപ്ഷൻ ആക്ടീവേറ്റ് ചെയ്യുന്നതെങ്ങനെ? യു പി ഐ സംവിധാനത്തെ കുറിച്ച് കൂടുതല്‍ അറിയാം

സ്റ്റെപ് 1

സ്റ്റെപ് 1

വാട്ട്സ്ആപ്പിലെ സെറ്റിംഗ്സിൽ നിന്ന് പെയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങളുടെ ബാങ്കിംഗ് സംബന്ധിച്ച വിവരങ്ങള്‍ ആരുമായും പങ്ക് വയ്ക്കരുത്

സ്റ്റെപ് 2

സ്റ്റെപ് 2

ടേംസ് ആൻഡ് കണ്ടീഷൻസ് അംഗീകരിക്കുക. ഇതിനായി പച്ച ഐക്കണിൽ ക്ലിക്ക് ചെയ്യുക. ബാങ്ക് സ‍ർവ്വീസ് ചാ‍ർജിൽ നിന്ന് രക്ഷപ്പെടാൻ ഇനി ഒരു വഴി മാത്രം!!!

സ്റ്റെപ് 3

സ്റ്റെപ് 3

നിങ്ങളുടെ വാട്ട്സ്ആപ്പ് നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്കു ചെയ്തിരിക്കണം. എങ്കിൽ മാത്രമേ വേരിഫിക്കേഷൻ എസ്എംഎസ് നിങ്ങളുടെ ഫോണിൽ ലഭിക്കൂ. കാലത്തിനൊപ്പം സഞ്ചരിക്കാം, സ്മാര്‍ട്ടാവൂ യുപിഐക്കൊപ്പം

സ്റ്റെപ് 4

സ്റ്റെപ് 4

പിന്നെ യുപിഐ സംവിധാനം ലഭ്യമാക്കുന്ന ബാങ്കുകളുടെ ഒരു പട്ടിക വാട്ട്സ്ആപ്പിൽ ലഭിക്കും. ഇവയിൽ നിന്ന് നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക. നെറ്റ് ബാങ്കിംഗ് സേവനമായ നെഫ്റ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം

സ്റ്റെപ് 5

സ്റ്റെപ് 5

നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുന്നതോടെ നിങ്ങളുടെ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന അക്കൌണ്ട് തുറക്കും. പിന്നീട് ഏത് അക്കൗണ്ടിലേയ്ക്കാണോ പണം കൈമാറേണ്ടത് ആ അക്കൗണ്ട് നമ്പ‍ർ നൽകുക. പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങളായ നെഫ്റ്റ്, ഐഎംപിഎസ്, ആര്‍ടിജിഎസ്

സ്റ്റെപ് 6

സ്റ്റെപ് 6

നിങ്ങൾ പണമയയ്ക്കുന്ന ആളും വാട്ട്സ്ആപ്പ് പേയ്മെന്റ് ഓപ്ഷൻ ആക്ടിവേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. പണം കൈമാറുന്നതിനായി രൂപ ചിഹ്നത്തിലാണ് ക്ലിക്ക് ചെയ്യേണ്ടത്. ഒരാഴ്ചയ്ക്കുള്ളിൽ റേഷൻ കാർഡ് കൈയിൽ കിട്ടും!! അപേക്ഷിക്കേണ്ടത് എങ്ങനെ?

malayalam.goodreturns.in

English summary

How to Use WhatsApp Payments Feature?

The WhatsApp Payments feature works on UPI (Unified Payments Interface). Introduced by National Payments Corporation of India (NPCI)UPI allows you to send money directly to the recipient's bank account. There's no need to put money in a digital wallet or use a debit card.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X