ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന 5 നികുതി മാറ്റങ്ങൾ; നിങ്ങൾക്കും ബാധകമാണ്

ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന നികുതി മാറ്റങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2018ലെ കേന്ദ്ര ബജറ്റിൽ അരുൺ ജയ്റ്റ്ലി പ്രഖ്യാപിച്ച വിവിധ നികുതി പരിഷ്കാരങ്ങൾ ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഈ നികുതി മാറ്റങ്ങൾ നിരവധി മാർഗങ്ങളിലുള്ള നികുതിദായകരെ ബാധിക്കും. എന്തൊക്കെയാണ് ആ മാറ്റങ്ങളെന്ന് നോക്കാം.

 

സ്റ്റാൻഡേർഡ് ഡിഡക്ഷൻ

സ്റ്റാൻഡേർഡ് ഡിഡക്ഷൻ

2.5 കോടിയോളം ശമ്പളക്കാർക്ക് സ്റ്റാൻഡേർഡ് ഡിഡക്ഷന്റെ ആനുകൂല്യം ലഭിക്കും. ട്രാൻസ്ഫർ അലവൻസായി 19,200 രൂപയും മെഡിക്കൽ റീഇംബേഴ്സ്മെന്റിനായി 15,000 രൂപയും നികുതി ഇളവ് ലഭിച്ചിരുന്ന സ്ഥാനത്ത് ഇനി 40000 രൂപയാണ് കുറയ്ക്കുക.

എൽടിസിജി പുനരാരംഭിക്കും

എൽടിസിജി പുനരാരംഭിക്കും

ദീർഘകാല മൂലധന നേട്ടങ്ങളിലുള്ള നികുതിയാണ് എൽടിസിജി. ഇത് രാജ്യത്ത് ഏപ്രിൽ ഒന്നു മുതൽ പുനരാരംഭിക്കും. ഇക്വിറ്റി ഓഹരി വിൽപനയിലൂടെയോ ഇക്വിറ്റി ലിക്വിഡ് ഫണ്ട് വഴിയോ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ മൂലധന നേട്ടമുണ്ടായാൽ ഏപ്രിൽ ഒന്നു മുതൽ 10 ശതമാനം നികുതി നൽകണം.

ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ വിതരണം ചെയ്യുന്ന ഡിവിഡന്റിന് നികുതി

ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ വിതരണം ചെയ്യുന്ന ഡിവിഡന്റിന് നികുതി

ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ വിതരണം ചെയ്യുന്ന ഡിവിഡന്റിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് 10 ശതമാനം നികുതി ചുമത്തപ്പെടും.

ഉയർന്ന സെസ്

ഉയർന്ന സെസ്

വ്യക്തിഗത നികുതിദായകർക്ക് ആദായനികുതി അടയ്ക്കേണ്ട തുകയുടെ നികുതി 3 ശതമാനത്തിൽ നിന്ന് 4 ശതമാനമായി വർദ്ധിപ്പിച്ചു.

എൻപിഎസ് പിൻവലിക്കൽ

എൻപിഎസ് പിൻവലിക്കൽ

നോൺ എംപ്ലോയീസിന് നികുതി നൽകാതെ എൻ.പി.എസ് പിൻവലിക്കാം. നിലവിൽ ഈ ആനുകൂല്യം ലഭിച്ചിരുന്നില്ല. എന്നാൽ ഏപ്രിൽ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും.

malayalam.goodreturns.in

English summary

5 income tax changes which will come into effect from April 1, 2018

In the budget 2018 speech, Arun Jaitley introduced various tax changes which will come into effect from April 1 this year. These tax changes will impact the taxpayers in a number of ways.
Story first published: Saturday, March 17, 2018, 10:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X