ലോകം ഭരിക്കുന്ന 15 ഭീമൻ കമ്പനികൾ!!! ഇവരുടെ ഉത്പന്നങ്ങൾ ഉപയോഗിക്കാത്തവർ ഈ ലോകത്തിലില്ല

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തെ ഏറ്റവും ശക്തമായ ബ്രാൻഡുകൾ ഏതൊക്കെയാണെന്ന് അറിയാമോ? ലോകത്തെ ഭരിക്കാൻ തന്നെ കഴിവുള്ളവരാണ് ഈ കമ്പനികൾ. കാരണം ഈ കമ്പനികളുടെ ഉത്പന്നങ്ങൾ ഒരിയ്ക്കലെങ്കിലും ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകില്ല. കമ്പനികൾ ഏതൊക്കെയാണെന്ന് അറിയണ്ടേ?

ജോൺസൺസ്
 

ജോൺസൺസ്

ലോകത്തിലെ ഒന്നാമത്തെ ബേബി കെയർ ബ്രാൻഡാണ് ജോൺസൺസ്. കോടിക്കണക്കിനാണ് ആളുകളാണ് ജോൺസൺസിന്റെ ഉത്പന്നങ്ങൾ ദിവസവും ഉപയോഗിക്കുന്നത്. ജോൺസൺസിന്റെ വാർഷിക വിറ്റുവരവ് 76.5 ബില്യൺ ഡോളർ ആണ്.

വൊഡാഫോൺ

വൊഡാഫോൺ

ബ്രിട്ടീഷ് ടെലികോം കമ്പനിയായ വൊഡാഫോൺ 1985ൽ യുകെയിലാണ് ആദ്യ മൊബൈൽ ഫോൺ സർവീസ് ആരംഭിക്കുന്നത്. 1990 കളുടെ അവസാനത്തോടെ ആഭ്യന്തര വിപണിയിലും നിരവധി അന്താരാഷ്ട്ര വിപണികളിലും കമ്പനി വ്യാപിപ്പിച്ചു. നിലവിൽ 26 രാജ്യങ്ങളിൽ ആളുകൾ വൊഡാഫോൺ ഉപയോഗിക്കുന്നുണ്ട്. 66.9 ബില്യൺ ഡോളറാണ് വാർഷിക വരുമാനം.

നെസ്‍‍ലേ

നെസ്‍‍ലേ

സ്വിറ്റ്സർലൻഡിലെ ഏറ്റവും ശക്തമായ ബ്രാൻഡാണ് നെസ്‍‍ലേ. 194 രാജ്യങ്ങളിൽ നെസ്‍‍ലേയുടെ ഉത്പന്നങ്ങൾ എത്തുന്നുണ്ട്. കിറ്റ്കാറ്റ്, മാഗ്ഗി, നെസ്പ്രസ്സോ തുടങ്ങിയവയാണ് നെസ്‍ലേയുടെ പ്രധാന ഉത്പന്നങ്ങൾ. ഒരു വർഷം കമ്പനി നേടുന്നത് 94.2 ബില്ല്യൺ ഡോളറാണ്.

നിസ്സാൻ

നിസ്സാൻ

ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളിലൊരാളാണ് നിസാൻ മോട്ടോർസ്. ജാപ്പനീസ് കമ്പനിയായ നിസ്സാൻ ഒരു വർഷം 5.6 മില്ല്യൺ വാഹനങ്ങൾ പുറത്തിറക്കുന്നുണ്ട്.

പെപ്സി

പെപ്സി

സോഫ്റ്റ് ഡ്രിങ്കുകളിലെ ഏറ്റവും ശക്തമായ ബ്രാൻഡാണ് പെപ്സി. കൊക്ക കോളയാണ് പെപ്സിയുടെ പ്രധാന എതിരാളി. കഴിഞ്ഞ വർഷം പെപ്സികോ കമ്പനിയുടെ ആസ്തി 63.5 ബില്ല്യൺ ഡോളറാണ്.

ഹോണ്ട

ഹോണ്ട

ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ഹോണ്ടയുടെ ഉത്പന്നങ്ങൾ ലോകത്തിലെ എല്ലാ വിപണങ്ങളിലും ലഭ്യമാണ്. 1946 ൽ സ്ഥാപിതമായ ടോക്കിയോ ആസ്ഥാനമായ കമ്പനിക്ക് നാലു ഭൂഖണ്ഡങ്ങളിൽ അസംബ്ലി പ്ലാൻറുകളുണ്ട്. 137.4 ബില്യൺ ഡോളർ വാർഷിക വിറ്റുവരവുമുണ്ട്.

യൂട്യൂബ്

യൂട്യൂബ്

യൂട്യൂബിനെക്കുറിച്ച് കേൾക്കാത്താവ‍ർ ലോകത്തിൽ ഇന്ന് വളരെ വിരളമാണ്. ഗൂഗിൾ പേരന്റ് കമ്പനിയായ ആൽഫാബെറ്റ് ഇൻകോ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള അമേരിക്കൻ വീഡിയോ ഷെയറിങ് വെബ്സൈറ്റാണ് യൂട്യൂബ്. ലോകത്തെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച രണ്ടാമത്തെ വെബ്സൈറ്റിൽ പ്രതിദിനം 30 മില്ല്യൺ സന്ദർശകരുണ്ട്.

നൈക്ക്

നൈക്ക്

ലോകത്തിലെ ഏറ്റവും വലിയ സ്പോർട്ട്സ് വെയർ ബ്രാൻഡാണ് നൈക്ക്. ഒറിഗൺ ആസ്ഥാനമായ ഈ കമ്പനിയുടെ വാ‍ർഷിക വിറ്റുവരവ് 34.4 ബില്യൺ ഡോളറാണ്.

കൊക്ക കോള

കൊക്ക കോള

നിരവധി ആരോപണങ്ങളുണ്ടെങ്കിലും കൊക്കക്കോള ബ്രാൻഡിന് ജനങ്ങൾക്കിടയിൽ അവിശ്വസനീയമായ സ്വീകാര്യതയാണുള്ളത്. ലോക ജനസംഖ്യയുടെ 94 ശതമാനവും ഈ ബ്രാൻഡിനെ പരിചയമുള്ളവരാണ്. നിരവധി കേസുകളും കൊക്ക കോളയ്ക്ക് മേലുണ്ട്.

മക്ഡൊണാൾഡ്സ്

മക്ഡൊണാൾഡ്സ്

ലോകത്തിലെ ഏറ്റവും ശക്തമായ ഫാസ്റ്റ് ഫുഡ് ബ്രാൻഡാണ് മക്ഡൊണാൾഡ്സ്. 101 രാജ്യങ്ങളിൽ 36,000 കേന്ദ്രങ്ങളിൽ മക്ഡൊണാൾഡ്സ് പ്രവ‍ർത്തിക്കുന്നുണ്ട്. ദിവസം 69 മില്യൺ ഉപഭോക്താക്കളാണ് മക്ഡൊണാൾഡ്സ് ഫുഡ് കഴിക്കുന്നത്.

മെഴ്സിഡസ് ബെൻസ്

മെഴ്സിഡസ് ബെൻസ്

ലോകത്തെ ഏറ്റവും ശക്തമായ വാഹന ബ്രാൻഡാണ് മെഴ്സിഡസ് ബെൻസ്. സ്റ്റുട്ട്ഗാർട്ട് ആസ്ഥാനമായ ഡൈംലെർ എ.ജി ഗ്രൂപ്പിന്റെ ഭാഗമായ ജർമൻ മാർക്കറ്റിലെ എതിരാളി ബി.എം.ഡബ്ല്യുവിനേക്കാൾ കൂടുതൽ അഭിമാനവും ആഡംബരവുമുള്ളതാണ് മെഴ്സിഡസ് ബെൻസ്.

മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ്

ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ് വെയർ കമ്പനിയാണ് മൈക്രോസോഫ്റ്റ്. വിൻഡോസ്, ഓഫീസ് എന്നിവയിൽ നിന്നുള്ള ഇൻറർനെറ്റ് എക്സ്പ്ലോററും എക്സ്ബോക്സും മറ്റും ജോലിക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്.

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ലോകത്തെ ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ സൈറ്റാണ് ഫേസ്ബുക്ക്. 2017 ലെ നാലാം പാദത്തിൽ ഫെയ്സ്ബുക്കിന് 2.2 ബില്ല്യൻ സജീവ ഉപയോക്താക്കളുണ്ടായിരുന്നു.

​ഗൂ​ഗിൾ

​ഗൂ​ഗിൾ

ലോകത്തെ കീഴടക്കിയിരിക്കുന്ന സേ‍ർച്ച് എഞ്ചിനാണ് ​ഗൂ​ഗിൾ. നിരവധി ഉൽപ്പന്നങ്ങളും സേവനങ്ങളും ​ഗൂ​ഗിളിന് കീഴിലുണ്ട്. കഴിഞ്ഞ വർഷം 110.9 ബില്യൺ ഡോളറാണ് ​ഗൂ​ഗിൾ സമ്പാദിച്ചത്.

ആപ്പിൾ

ആപ്പിൾ

ലോകത്തിൽ നിരവധി പേ‍ർ ഉപയോ​ഗിക്കുന്ന ഒരു ടോപ്പ് ബ്രാൻഡാണ് ആപ്പിൾ. ഐഫോൺ, ഐപാഡ് തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് ആപ്പിളിനുള്ളത്.

malayalam.goodreturns.in

English summary

15 companies who rule the world

On the tip of billions of tongues, the world's most powerful brands enjoy incredible global reach and near-universal recognition. For better or worse, they impact our lives in a profound way. From Zara and McDonald's to Facebook, here are the 15 brands that rule the world.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X