നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്) തീ‍ർച്ചയായും അറിയണം ഇക്കാര്യങ്ങൾ

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം എന്നാല്‍ ഒരു വ്യക്തിയുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സ് അക്കൗണ്ടാണ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം എന്നാല്‍ ഒരു വ്യക്തിയുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സ് അക്കൗണ്ടാണ്. ഇത് കുറഞ്ഞ ചിലവില്‍ നികുതി കാര്യക്ഷമമായ ഒന്നാണ്. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിനെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍

പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അക്കൗണ്ട് തുറക്കുമ്പോള്‍ ഓരോ വ്യക്തികള്‍ക്കും 12 അക്കമുളള പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (PRAN) കിട്ടുന്നതാണ്. എന്‍പിഎസ് അക്കൗണ്ട് രാജ്യത്ത് എവിടെ നിന്ന് വേണമെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

മൂന്ന് തവണ പിന്‍വലിക്കാം

മൂന്ന് തവണ പിന്‍വലിക്കാം

എന്‍പിഎസ് സ്‌കീം അനുസരിച്ച് ഉപഭോക്താവിന് മൂന്ന് തവണ പണം പിന്‍വലിക്കാന്‍ സാധിക്കും. ഒരു തവണ പിന്‍വലിക്കുന്നത് അഞ്ച് വര്‍ഷത്തില്‍ ഒരു പ്രാവശ്യം ആയിരിക്കും. സബ്‌സ്‌ക്രൈബര്‍ വര്‍ഷം 6000 രൂപയെങ്കിലും തന്റെ അക്കൗണ്ടില്‍ ഇടണം. ഇല്ലെങ്കില്‍ അക്കൗണ്ട് ഫ്രീസ് ആകും.

തുടക്കം 2004ൽ

തുടക്കം 2004ൽ

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി 2004 ജനുവരിയിലാണ് സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌കരിച്ചത്. പിന്നീട് എല്ലാവ‍ർക്കുമായി ഈ പദ്ധതി തുറന്നു കൊടുത്തു. പെന്‍ഷന്‍ സ്‌കീമിലേക്ക് ജീവനക്കാര്‍ക്ക് തങ്ങളുടെ വരുമാനത്തിന്റെ ഒരു വിഹിതം തുടര്‍ച്ചയായി നിക്ഷേപിക്കാന്‍ കഴിയും. റിട്ടയര്‍മെന്റിനുശേഷം, വരിക്കാരന് മൊത്തം തുകയുടെ നല്ലൊരു ശതമാനം ലഭിക്കും. ഇതില്‍ ചേരുന്നവര്‍ക്ക് ഇക്വിറ്റി പദ്ധതിയില്‍ നിക്ഷേപം നടത്താനും സാധിക്കും.

പ്രായപരിധി

പ്രായപരിധി

18 നും 60 നും ഇടയില്‍ പ്രായമുള്ള ഏത് ഇന്ത്യന്‍ പൗരനും എന്‍ പി എസിൽ ചേരാം. ഉപഭോക്താവ് (കെ വൈ സി) എല്ലാ മാനദണ്ഡങ്ങളും അറിഞ്ഞിരിക്കണമെന്നു മാത്രമാണ് ഏക വ്യവസ്ഥ. എന്‍ആര്‍ഐ പൗരത്വമുള്ളവര്‍ക്കും എന്‍ പി എസില്‍ ചേരാവുന്നതാണ്.

അക്കൗണ്ട് തുറക്കൽ‌‌

അക്കൗണ്ട് തുറക്കൽ‌‌

എന്‍പിഎസ് അക്കൗണ്ട് തുറക്കുന്നതിന് വരിക്കാരൻ രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിക്കുന്നതിനോടൊപ്പം തിരിച്ചറിയല്‍ രേഖ, വിലാസം, ജനനത്തീയതി എന്നിവ തെളിയിക്കുന്ന രേഖകളും ഹാജരാക്കേണ്ടതാണ്.

അക്കൗണ്ടുകൾ രണ്ട് തരം

അക്കൗണ്ടുകൾ രണ്ട് തരം

എന്‍പിഎസിന് രണ്ട് അക്കൗണ്ടുകളാണുള്ളത്. ടിയര്‍ 1, ടിയര്‍ 2 അക്കൗണ്ടുകള്‍. ടിയര്‍ 1 ഒരു നിര്‍ബന്ധിത അക്കൗണ്ടും ടിയര്‍ 2 സ്വന്തമിഷ്ട പ്രകാരമുള്ള അക്കൗണ്ടുമാണ്. വിരമിക്കുന്ന വരിക്കാര്‍ക്ക് ടിയര്‍ 1 അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും പിൻവലിക്കാൻ കഴിയില്ല. എന്നാല്‍ ടിയര്‍ 2 ൽ നിന്നും മുഴുവന്‍ പണവും പിന്‍വലിക്കാവുന്നതാണ്.

malayalam.goodreturns.in

English summary

All Things You Should Know About NPS

National Pension Scheme or NPS is a Government Scheme aimed to help individuals with a steady income after retirement. It was initially launched for only Central Government employees, but later was opened up for all individuals.
Story first published: Saturday, April 7, 2018, 10:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X