മ്യൂച്വൽഫണ്ടിൽ നിന്ന് കുറഞ്ഞ റിസ്ക്കിൽ കൂടുതൽ കാശുണ്ടാക്കുന്നതെങ്ങനെ?

മ്യൂച്വൽഫണ്ടിൽ നിന്ന് എങ്ങനെ കുറഞ്ഞ റിസ്‌ക്കില്‍ പരമാവധി നേട്ടമുണ്ടാക്കാമെന്ന് അറിയണ്ടേ?

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ്യൂച്വല്‍ഫണ്ട് നിക്ഷേപം പലരും സംശയത്തോടെ നോക്കി നിൽക്കുന്ന ഒരു നിക്ഷേപ മാ‍ർ​ഗമാണ്. മ്യൂച്വൽഫണ്ടിൽ നിന്ന് എങ്ങനെ കുറഞ്ഞ റിസ്‌ക്കില്‍ പരമാവധി നേട്ടമുണ്ടാക്കാമെന്ന് അറിയണ്ടേ?

നിക്ഷേപ കാലയളവ്

നിക്ഷേപ കാലയളവ്

നിക്ഷേപ കാലയളവ് മൂച്വൽഫണ്ട് നിക്ഷേപത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. ഹ്രസ്വകാല നിക്ഷേപങ്ങളാണ് എളുപ്പത്തിൽ നഷ്ടമുണ്ടണ്ടാക്കുന്നത്. അതായത് ദീര്‍ഘകാലത്തില്‍ ഉയര്‍ന്ന റിട്ടേണ്‍ നല്‍കാന്‍ ഉയര്‍ന്ന വ്യതിയാനം കാഴ്ചവയ്ക്കുന്ന നിക്ഷേപങ്ങള്‍ക്ക് സാധിക്കും.

ഇക്വിറ്റി സേവിംഗ്‌സ് ഫണ്ടുകള്‍

ഇക്വിറ്റി സേവിംഗ്‌സ് ഫണ്ടുകള്‍

ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകളിലേക്ക് ആദ്യമായി കടന്നു വരുന്ന‍വർക്കും റിസ്ക് എടുക്കാൻ ആ​ഗ്രഹിക്കാത്തവ‍ർക്കും ഇതൊരു മികച്ച മാര്‍ഗമാണ്. മൊത്തം നിക്ഷേപത്തിന്റെ മൂന്നിലൊന്ന് വീതം ഇക്വിറ്റി, ഡെറ്റ്, ആര്‍ബിട്രേജ് ഉല്‍പ്പന്നങ്ങളിലാണ് നിക്ഷേപിക്കുക. മികച്ച ലാഭം നൽകുന്ന ഒരു പദ്ധതിയാണിത്.

ബാലന്‍സ്ഡ് ഫണ്ടുകള്‍

ബാലന്‍സ്ഡ് ഫണ്ടുകള്‍

ഇക്വിറ്റി അധിഷ്ഠിത മ്യൂച്വല്‍ഫണ്ടുകളില്‍ ഏറ്റവും പ്രചാരമുള്ള വിഭാഗമാണിത്. നിക്ഷേപത്തുകയുടെ 65-70 ശതമാനം ഇക്വിറ്റിയിലും ബാക്കി ഡെറ്റിലും നിക്ഷേപിക്കുന്നു. എല്ലാ ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകളെയും പോലെ ബാലന്‍സ്ഡ് ഫണ്ടുകള്‍ക്കും റിട്ടേണിന്റെ കാര്യത്തില്‍ ഉറപ്പൊന്നും നല്‍കാനാകില്ല. മാത്രമല്ല ഉറപ്പായ ഡിവിഡന്റും പ്രതീക്ഷിക്കരുത്. 2018 ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ ഡിവിഡന്റുകളും 10 ശതമാനം ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സിന് വിധേയമാണ്.

ഡൈനാമിക് അസറ്റ് അലോക്കേഷന്‍ ഫണ്ട്

ഡൈനാമിക് അസറ്റ് അലോക്കേഷന്‍ ഫണ്ട്

ബാലാന്‍സ്ഡ് ഫണ്ടുകളില്‍ നിന്നും വ്യത്യസ്തമാണ് ഡൈനാമിക് അസറ്റ് അലോക്കേഷന്‍ ഫണ്ടുകള്‍. ബാലന്‍സ്ഡ് ഫണ്ടുകള്‍ എല്ലായ്‌പ്പോഴും ഒരു നിശ്ചിത ഭാഗം ഇക്വിറ്റിയിലും ഡെറ്റിലും നിക്ഷേപിക്കുന്നു. അതേസമയം ഡൈനാമിക് അസറ്റ് അലോക്കേഷന്‍ ഫണ്ടു മാനേജര്‍മാര്‍ക്ക് മാര്‍ക്കറ്റ് സാഹചര്യങ്ങള്‍ക്കനുസരിച്ച് എങ്ങോട്ടു വേണമെങ്കിലും ഫണ്ട് മാറ്റാനുള്ള ഫ്‌ളെക്‌സിബിലിറ്റിയുണ്ട്.

malayalam.goodreturns.in

English summary

How to Make Money by Investing in Mutual Funds

Before you can understand how investors make money investing in mutual funds, you have to understand what a mutual fund is and how it generates profits.
Story first published: Saturday, April 21, 2018, 11:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X