ട്രെയിൻ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; നിബന്ധനകളിൽ മാറ്റം

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് നിബന്ധനകളിൽ ഇന്ത്യന്‍ റെയില്‍വെ ചില പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നവരാണ് ഇന്ന് അധികവും. കൈയിലുള്ള സ്മാർട്ട് ഫോൺ വഴിയോ കമ്പ്യൂട്ടർ വഴിയോ വളരെ എളുപ്പത്തിൽ ഐആര്‍സിടിസിയുടെ വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. എന്നാൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് നിബന്ധനകളിൽ ഇന്ത്യന്‍ റെയില്‍വെ ചില പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

120 ദിവസം മുമ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം

120 ദിവസം മുമ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം

യാത്രക്കാർക്ക് യാത്രാ ചെയ്യുന്ന തീയതിയ്ക്ക് 120 ദിവസം മുമ്പ് അതായത് നാല് മാസം മുമ്പ് തന്നെ ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഐആര്‍സിടിസി വഴി ദിവസേന 13 ലക്ഷം ഓണ്‍ലൈന്‍ റെയില്‍വെ ടിക്കറ്റുകളാണ് ഇപ്പോൾ ബുക്ക് ചെയ്യപ്പെടുന്നത്.

ഒരു മാസം ആറ് ടിക്കറ്റ്

ഒരു മാസം ആറ് ടിക്കറ്റ്

ഒരു യൂസര്‍ ഐഡി ഉപയോഗിച്ച് ഒരു മാസം ആറ് ടിക്കറ്റുകൾ മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കൂ. ആധാറുമായി ബന്ധിപ്പിച്ച ഉപഭോക്താക്കൾക്ക് 12 ടിക്കറ്റുകൾ വരെയെടുക്കാം.

ബുക്കിംഗ് സമയം

ബുക്കിംഗ് സമയം

രാവിലെ 8ന് ആരംഭിക്കുന്ന ബുക്കിംഗ് സമയം 10 വരെയാണുള്ളത്. ഈ സമയത്ത് ഒരാള്‍ക്ക് രണ്ട് ടിക്കറ്റ് മാത്രമേ എടുക്കാൻ സാധിക്കൂ. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ സിംഗിള്‍ പേജ്, ക്വിക്ക് ബുക്ക് സര്‍വ്വീസ് ലഭ്യമല്ല. ഏജന്റുമാര്‍ക്ക് രാവിലെ 8 മുതല്‍ 8.30 വരെയും, 10 മുതല്‍ 10.30 വരെയും, 11 മുതല്‍ 11.30 വരെയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തുടങ്ങി ആദ്യ അരമണിക്കൂറില്‍ അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ക്ക് ടിക്കറ്റ് ബുക്കിംഗ് ലഭ്യമല്ല.

ലോഗിൻ നടപടികൾ

ലോഗിൻ നടപടികൾ

ലോഗിന്‍ മുതല്‍ പാസഞ്ചര്‍ വിവരങ്ങള്‍ക്കും, പേയ്‌മെന്റ് പേജിനും ഇനി മുതൽ കാപ്ച്ച ഏര്‍പ്പെടുത്തും. യൂസര്‍ നെയിം, ഇമെയില്‍, മൊബൈല്‍ നമ്പര്‍, ചെക്ക് ബോക്‌സ് എന്നിവ രേഖപ്പെടുത്തിയ ശേഷം സുരക്ഷാ ചോദ്യത്തിന് മറുപടി നല്‍കണം.

സമയം വളരെ കുറവ്

സമയം വളരെ കുറവ്

പാസഞ്ചര്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ വെറും 25 സെക്കന്‍ഡുകൾ മാത്രമാണുള്ളത്. 5 സെക്കന്‍ഡിനുള്ളില്‍ കാപ്ച്ചയും നല്‍കണം. പേയ്‌മെന്റ് നടത്താന്‍ 10 സെക്കന്‍ഡാണുള്ളത്. ഇതിന് ഒടിപിയും വേണം.

തത്കാല്‍ ടിക്കറ്റ്

തത്കാല്‍ ടിക്കറ്റ്

തത്കാല്‍ ടിക്കറ്റ് ഒരു ദിവസം മുമ്പ് ബുക്ക് ചെയ്യാം. രാവിലെ 10 മുതല്‍ എസി കോച്ചുകളുടെ ഓണ്‍ലൈന്‍ ബെര്‍ത്ത് റിസര്‍വേഷന്‍ ആരംഭിക്കുമ്പോള്‍ സ്ലീപ്പര്‍ ബോഗികള്‍ക്ക് 11 മുതല്‍ ബുക്കിംഗ് ആരംഭിക്കും.

പണം തിരികെ ലഭിക്കും

പണം തിരികെ ലഭിക്കും

യാത്രാ സമയം മൂന്ന് മണിക്കൂര്‍ വൈകിയാല്‍ യാത്രാ നിരക്ക് പൂര്‍ണ്ണമായും തിരികെ ലഭിക്കും. ട്രെയിന്‍ വഴിതിരിച്ച് വിടുകയും, ആ വഴിയില്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ലെങ്കിലും നിരക്ക് തിരികെ ലഭിക്കും. ബുക്ക് ചെയ്ത ക്ലാസില്‍ നിന്നും താഴ്ന്ന ക്ലാസില്‍ യാത്ര ചെയ്യേണ്ട വന്നാലും നിരക്ക് തിരികെ ആവശ്യപ്പെടാം.

malayalam.goodreturns.in

English summary

IRCTC Ticket Reservation: New Rules You Must Know About

Indian Railways is continuously working hard and introducing new things to make lives easy for travellers. Tatkal ticket booking service is one of the best facilities provided for end moment booking of tickets.
Story first published: Tuesday, April 17, 2018, 10:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X