കോളേജില്‍ അടിച്ചുപൊളിക്കാനും കിട്ടും ക്രെഡിറ്റ് കാര്‍ഡ്; അപേക്ഷിക്കേണ്ടത് എങ്ങനെ?

കോളേജ് പഠനകാലത്തെ ചെലവുകള്‍ നടത്താനായി വിദ്യാര്‍ത്ഥികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കാറുണ്ട്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോളേജ് പഠനകാലത്തെ ചെലവുകള്‍ നടത്താനായി വിദ്യാര്‍ത്ഥികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കാറുണ്ട്. ബിരുദത്തിനോ ബിരുദാനന്തര ബിരുദത്തിനോ പഠിക്കുന്ന 18 വയസിനു മുകളില്‍ പ്രായമുള്ള വിദ്യാർത്ഥികൾക്കാണ് ക്രെഡിറ്റ് കാര്‍ഡ് നല്‍കാറുള്ളത്. ആവശ്യങ്ങള്‍ക്കും യോഗ്യതകള്‍ക്കുമനുസരിച്ച് വിവിധ തരത്തിലുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭ്യമാണ്. ഇന്ത്യയില്‍ ഒരു വിദ്യാര്‍ത്ഥിക്ക് എങ്ങനെ ക്രഡിറ്റ് കാര്‍ഡെടുക്കാമെന്ന് നോക്കാം.

 

ഫിക്‌സഡ് ഡിപോസിറ്റിന്മേല്‍ ക്രഡിറ്റ് കാര്‍ഡ്

ഫിക്‌സഡ് ഡിപോസിറ്റിന്മേല്‍ ക്രഡിറ്റ് കാര്‍ഡ്

ബാങ്കുകള്‍ നിശ്ചിത തുകയുടെ ഫിക്‌സഡ് ഡിപോസിറ്റിന്മേല്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കും. ഫിക്‌സഡ് ഡിപോസിറ്റിന്റെ എണ്ണമനുസരിച്ച് ക്രെഡിറ്റ് ലിമിറ്റും മാറും.

ആഡ് ഓണ്‍ കാര്‍ഡ്

ആഡ് ഓണ്‍ കാര്‍ഡ്

ക്രെഡിറ്റ് കാര്‍ഡുള്ള സാമ്പത്തിക ആശ്രിതരുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്. പിന്നീട് എല്ലാ ഇടപാടുകള്‍ക്കും അവരെ ആശ്രയിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.

സേവിംഗ്‌സ് അക്കൗണ്ട്

സേവിംഗ്‌സ് അക്കൗണ്ട്

നല്ല സേവിംഗ് ഹിസ്റ്ററിയുള്ള കസ്റ്റമേഴ്‌സിന് ഏതാനും ചില ബാങ്കുകള്‍ സേവിംഗ്‌സ് അക്കൗണ്ടിന്മേല്‍ ക്രഡിറ്റ് കാര്‍ഡ് നല്‍കാറുണ്ട്. ഇതും മറ്റൊരു മാർഗമാണ്.

അപേക്ഷിക്കാന്‍ ആവശ്യമായ രേഖകൾ

അപേക്ഷിക്കാന്‍ ആവശ്യമായ രേഖകൾ

ബാങ്കുകള്‍ക്കനുസരിച്ച് വേണ്ട രേഖകളിൽ ചില വ്യത്യാസങ്ങൾ വരാം. എങ്കിലും ആവശ്യമായ പ്രധാന രേഖകൾ താഴെ പറയുന്നവയാണ്.

  • ജനനതീയതി കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • വിലാസം സ്ഥിരീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • കോളേജിന്റെ സ്റ്റുഡന്റ് ഐഡി കാര്‍ഡ്
  • രണ്ട് ഫോട്ടോഗ്രാഫുകള്‍
  • സ്റ്റുഡന്റ് ക്രഡിറ്റ് കാര്‍ഡിന്റെ സവിശേഷതകള്‍

    സ്റ്റുഡന്റ് ക്രഡിറ്റ് കാര്‍ഡിന്റെ സവിശേഷതകള്‍

    • ജോയിനിംഗ് ഫീസില്ല
    • ചെറിയ ക്രഡിറ്റ് ലിമിറ്റ്
    • രേഖാപരിശോധന കുറവ് 
    • ക്രെഡിറ്റ് ഹിസ്റ്ററി കണക്കിലെടുക്കുന്നില്ല
    • കുറഞ്ഞ പലിശ നിരക്ക്
    • സ്റ്റുഡന്റ് ക്രെഡിറ്റ് കാർഡ് ലഭിക്കുന്ന പ്രധാന ബാങ്കുകൾ

      സ്റ്റുഡന്റ് ക്രെഡിറ്റ് കാർഡ് ലഭിക്കുന്ന പ്രധാന ബാങ്കുകൾ

      • എസ്ബിഐ
      • പഞ്ചാബ് നാഷണൽ ബാങ്ക്
      • ആന്ധ്രാ ബാങ്ക്
      • എച്ച്ഡിഎഫ്സി ബാങ്ക്
      • ഐസിഐസിഐ ബാങ്ക്
      • നല്ല രീതിയിൽ മാത്രം ഉപയോഗിക്കുക

        നല്ല രീതിയിൽ മാത്രം ഉപയോഗിക്കുക

        ഉയര്‍ന്ന പഠനത്തിനായി മാതാപിതാക്കളില്‍ നിന്നും മാറി താമസിക്കുന്നവര്‍ക്കാണ് സ്റ്റുഡന്റ് ക്രഡിറ്റ് കാര്‍ഡ് കൂടുതല്‍ ഉപകാരപ്പെടുക. നല്ല രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് നല്ലൊരു സമ്പാദ്യമാണ്.

malayalam.goodreturns.in

English summary

Must-knows before you get that student credit card

A student credit card is offered to students at college level (undergraduate or postgraduate) and has student-friendly features such as low interest rates, no income eligibility limit, no joining or annual fees, low cash limit etc.
Story first published: Saturday, April 28, 2018, 13:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X