ഇൻസ്റ്റാ​ഗ്രാമിലൂടെയും ബിസിനസ് നടത്താം; ഷോപ്പിം​ഗ് ഇനി എന്തെളുപ്പം!!

ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ ബിസിനസ് പ്ലാറ്റ്ഫോമുകളിൽ പുത്തൻ മാറ്റങ്ങൾ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ ബിസിനസ് പ്ലാറ്റ്ഫോമുകളിൽ പുത്തൻ മാറ്റങ്ങൾ. മെസേജുകൾ വളരെ വേഗം കൈകാര്യം ചെയ്യാനുള്ള മാറ്റങ്ങളാണ് ഇപ്പോൾ കമ്പനി വരുത്തിയിരിക്കുന്നത്.

ഫോട്ടോ ഷെയറിംഗ് ആപ്പ്

ഫോട്ടോ ഷെയറിംഗ് ആപ്പ്

ഇൻസ്റ്റാഗ്രാം ഫോട്ടോ ഷെയറിംഗ് ആപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ഭക്ഷണം ഓർഡർ ചെയ്യാനുമുള്ള സൗകര്യമുണ്ട്. ഉപഭോക്താക്കൾക്ക് വിൽപ്പനക്കാരുമായി ഇൻസ്റ്റാ​ഗ്രാമിലൂടെ നേരിട്ട് ഇടപാടുകൾ നടത്താം.

കോൾ ഓൺ ആക്ഷൻ ബട്ടൺ

കോൾ ഓൺ ആക്ഷൻ ബട്ടൺ

വാണിജ്യാവശ്യങ്ങൾക്കായുള്ള കോൾ ഓൺ ആക്ഷൻ ബട്ടൺ ആണ് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

മെസേജുകൾ

മെസേജുകൾ

വ്യാപാരങ്ങളും സേവനങ്ങളും സു​ഗമമാക്കാൻ മെസേജ് സൗകര്യവും ഇൻസ്റ്റാ​ഗ്രാമിലുണ്ട്. ആവശ്യാനുസരണം സന്ദേശങ്ങൾ വേർതിരിക്കാനും അവയുടെ പ്രാധാന്യമനുസരിച്ച് സ്റ്റാ‍ർ റേറ്റിം​ഗ് നൽകാനുമുള്ള സൗകര്യമാണ് ഇപ്പോൾ കമ്പനി ഒരുക്കിയിരിക്കുന്നത്.

ബിസിനസ് പ്രൊഫൈൽ

ബിസിനസ് പ്രൊഫൈൽ

ദിവസവും രണ്ട് കോടിയോളം ഉപഭോക്താക്കളാണ് ഇൻസ്റ്റാഗ്രാമിലെ ഓരോ ബിസിനസ് പ്രൊഫൈലുകളും സന്ദർശിക്കുന്നത്. ഒന്നര കോടി ഉപഭോക്താക്കൾ ബിസിനസ് സംബന്ധിച്ചും ഉത്പന്നങ്ങളെ സംബന്ധിച്ചും ആശയ വിനിമയവും നടത്തുന്നുണ്ട്.

പേയ്മെന്റ് ഓപ്ഷൻ

പേയ്മെന്റ് ഓപ്ഷൻ

ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി പേയ്മെന്റ് ഓപ്ഷനും ഇൻസ്റ്റാഗ്രാമിൽ ആരംഭിക്കാൻ പോകുകയാണ്. ഇതിന് ആപ്പിന്റെ സെറ്റിം​ഗ്സിൽ ആരംഭിക്കാൻ പോകുന്ന പേയ്മെന്റ് എന്ന വിഭാ​ഗത്തിൽ നിങ്ങളുടെ കാ‍ർഡ് വിവരങ്ങൾ ആഡ് ചെയ്താൽ മതി. പ്രത്യേക പിൻ നമ്പറും ഉപഭോക്താക്കൾക്ക് ഉണ്ടാക്കാം. ഇത് സുരക്ഷയുടെ ഭാ​ഗമാണ്.

malayalam.goodreturns.in

English summary

Instagram Rolls Out New Messaging Feature For Business Profiles

Instagram, the popular social media platform, has launched a new set of features for business profiles on its platform. Starting from Wednesday, businesses will have a better way to manage their messages and will be able to view important new customer messages in the main direct inbox, instead of the pending folder.
Story first published: Thursday, May 10, 2018, 10:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X