കാ‍ർ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്!! എസ്ബിഐ കാ‍ർ ലോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ലോൺ എടുത്താണ് നിങ്ങൾ കാർ വാങ്ങാൻ പോകുന്നതെങ്കിൽ ഇതാ എസ്ബിഐ കാ‍ർ ലോണിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാർ വാങ്ങുന്നത് ഇന്നൊരു ആഡംബരമല്ല, പകരം അനിവാര്യമായ ഒരു കാര്യമായി മാറിയിരിക്കുന്നു. നിങ്ങളുടെ സൗകര്യാർത്ഥം യാത്ര ചെയ്യാനും സമയം ലാഭിക്കാനും സ്വന്തമായൊരു കാ‍ർ അത്യാവശ്യമാണ്. ലോൺ എടുത്താണ് നിങ്ങൾ കാർ വാങ്ങാൻ പോകുന്നതെങ്കിൽ ഇതാ എസ്ബിഐ കാ‍ർ ലോണിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ.

 

90 ശതമാനം വായ്പ

90 ശതമാനം വായ്പ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാറിന്റെ ഓൺ റോഡ് വിലയുടെ 90 ശതമാനം വരെയാണ് വായ്പ വാ​ഗ്ദാനം ചെയ്യുന്നത്. ഓൺ റോഡ് വിലയിൽ രജിസ്ട്രേഷൻ, ഇൻഷുറൻസ്, എക്സ്റ്റൻഡഡ് വാറന്റി, ആക്സസറീസുകളുടെ ചെലവ് എന്നിവയും ഉൾപ്പെടുന്നു. കാറുകളിൽ കേമൻ ആര് ??? സംശയം വേണ്ട, ഇന്ത്യക്കാർക്ക് അന്നും ഇന്നും പ്രിയം മാരുതി

പുതിയതോ പഴയതോ വാങ്ങാം

പുതിയതോ പഴയതോ വാങ്ങാം

പ്രീ-പേയ്മെന്റോ മറ്റ് ചാ‍‍ർജകളോ ഇല്ലാതെ തന്നെ എസ്ബിഐ പുതിയ കാറോ സെക്കൻഡ് ഹാൻഡ് കാറോ വാങ്ങുന്നതിനുള്ള ലോൺ അനുവദിക്കുന്നതാണ്.

പലിശ നിരക്ക്

പലിശ നിരക്ക്

എസ്ബിഐ കാ‍ർ ലോൺ പലിശ നിരക്ക് ബാങ്കിന്റെ ഒരു വർഷത്തെ എംസിഎൽആറുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. എന്നിരുന്നാലും 2018 മാർച്ച് 1 മുതൽ 8.15 ശതമാനമാണ് എസ്ബിഐ കാർ ലോണിന്റെ പലിശ നിരക്ക്. എന്നാൽ എസ്ബിഐ വെബ്സൈറ്റിൽ നിലവിൽ രേഖപ്പെടുത്തിയിരിക്കുന്ന പലിശ നിരക്ക് 8.90 മുതൽ 9.40 ശതമാനം വരെയാണ്.

തിരിച്ചടവ് കാലാവധി

തിരിച്ചടവ് കാലാവധി

എസ്ബിഐ കാർ വായ്പയുടെ തിരിച്ചടവ് കാലാവധി 84 മാസമാണ്. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് വായ്പ തുക മുഴുവനും മുൻകൂട്ടി നൽകാനുള്ള ഓപ്ഷനുമുണ്ട്.

യോഗ്യത

യോഗ്യത

21 മുതൽ 65 വയസ് വരെയുള്ളവർക്ക് എസ്ബിഐയിൽ നിന്ന് കാർ ലോൺ എടുക്കാവുന്നതാണ്. ശമ്പളക്കാ‍ർക്ക് അവരുടെ ഒരു മാസത്തെ ശമ്പളത്തിന്റെ 48 മടങ്ങ് വരെ ലോൺ ലഭിക്കും. ബിസിനസുകാർക്ക് മൊത്തം വരുമാനത്തിന്റെ തുക 4 മടങ്ങ് വരെയും ലോൺ ലഭിക്കും.

ശമ്പളക്കാരായ അപേക്ഷകർ സമ‍ർപ്പിക്കേണ്ട രേഖകൾ

ശമ്പളക്കാരായ അപേക്ഷകർ സമ‍ർപ്പിക്കേണ്ട രേഖകൾ

  • 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് 
  • രണ്ട് പാസ്പോർട്ട് ഫോട്ടോഗ്രാഫുകൾ
  • ഏറ്റവും പുതിയ ശമ്പള സ്ലിപ്പ്
  • ഫോം 16
  • വിലാസം തെളിയിക്കുന്ന രേഖ
  • ഐഡന്റിറ്റി പ്രൂഫ്
  • ശമ്പളക്കാരല്ലാത്ത അപേക്ഷകർ സമ‍ർപ്പിക്കേണ്ട രേഖകൾ

    ശമ്പളക്കാരല്ലാത്ത അപേക്ഷകർ സമ‍ർപ്പിക്കേണ്ട രേഖകൾ

    • കഴിഞ്ഞ 2 വർഷത്തെ ആദായ നികുതി റിട്ടേൺ രേഖകൾ
    • 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് 
    • രണ്ട് പാസ്പോർട്ട് ഫോട്ടോഗ്രാഫുകൾ
    • വിലാസം തെളിയിക്കുന്ന രേഖ
    • ഐഡന്റിറ്റി പ്രൂഫ്

malayalam.goodreturns.in

English summary

SBI Car Loan: Interest Rate, Repayment Period and Other Details

State Bank of India or SBI offers car loans of up to 90 per cent of the 'on-road' price of a car with no pre-payment or foreclosure charges.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X