ആധ‍ാ‍‍ർ കാ‍ർഡിൽ മൊബൈൽ നമ്പറും അഡ്രസും തിരുത്താം; ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

ആധാ‍ർ കാ‍ർഡിൽ നിങ്ങളുടെ അഡ്രസും മറ്റും തിരുത്താൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ uidai.gov.in വഴി സാധിക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാ‍ർ കാ‍ർഡിൽ നിങ്ങളുടെ അഡ്രസും മറ്റും തിരുത്താൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ uidai.gov.in വഴി സാധിക്കും. എന്നാൽ മറ്റ് തിരുത്തലുകൾക്ക് അടുത്തുള്ള ആധാ‍ർ കേന്ദ്രങ്ങൾ സന്ദ‍ർശിക്കുക തന്നെ വേണം. തിരുത്തലുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങൾ താഴെ പറയുന്നവയാണ്.

 

ആധാ‍ർ കാ‍ർഡ് അപ്ഡേഷൻ

ആധാ‍ർ കാ‍ർഡ് അപ്ഡേഷൻ

UIDAI നൽകുന്ന എല്ലാ സേവനങ്ങളും ഉപയോ​ഗപ്പെടുത്തി ഉപഭോക്താക്കൾ ആധാ‍ർ കാ‍ർഡ‍ുകൾ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. മൊബൈൽ നമ്പറും ഇ - മെയിൽ ഐഡിയും മറ്റും കൃത്യമായി നൽകിയില്ലെങ്കിൽ ആധാ‍ർ സംബന്ധിച്ച പല അപ്ഡേഷനുകളും നിങ്ങൾ അറിയാതെ പോകും.

അഡ്രസ് തിരുത്താൻ

അഡ്രസ് തിരുത്താൻ

UIDAIയുടെ പോർട്ടലിലൂടെ ആധാറിൽ നൽകിയിരിക്കുന്ന നിങ്ങളുടെ വിലാസം തിരുത്താം. ഓൺലൈനായി തന്നെ ഉപയോക്താക്കൾക്ക് തിരുത്തലിന് അപേക്ഷിക്കാം. UIDAI പോർട്ടലിലെ 'ചെക്ക് സ്റ്റാറ്റസ് - അപ്ഡേഷൻ ഡൺ ഓൺലൈൻ' എന്ന ലിങ്ക് വഴി ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിനായി ഉപഭോക്താവിന് ആധാ‍ർ നമ്പറും സീരിയൽ നമ്പറും ഉപയോ​ഗിക്കാം.

ട്രാക്ക് ചെയ്യാം

ട്രാക്ക് ചെയ്യാം

വിലാസം തിരുത്തുന്നതിനുള്ള അപേക്ഷ സമർപ്പിച്ചാൽ നിങ്ങൾക്ക് യുഡിഎഫിന്റെ പോർട്ടൽ വഴി തന്നെ സ്റ്റാറ്റസും ട്രാക്ക് ചെയ്യാവുന്നതാണ്.

മൊബൈൽ നമ്പ‍ർ തിരുത്താൻ

മൊബൈൽ നമ്പ‍ർ തിരുത്താൻ

ആധാറിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പ‍ർ മാറ്റുന്നതിന് ബയോമെട്രിക്ക് അംഗീകാരം ആവശ്യമാണ്. ഓൺലൈനായോ പോസ്റ്റ‍ൽ വഴിയോ ഇത് തിരുത്താൻ സാധിക്കില്ല. മൊബൈൽ നമ്പറിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നവ‍ർ എൻറോൾമെന്റ് സെന്ററുകൾ നേരിട്ട് സന്ദർശിക്കണം.

ഇ-മെയിൽ ഐഡി തിരുത്താൻ

ഇ-മെയിൽ ഐഡി തിരുത്താൻ

ഇ-മെയിൽ ഐഡിയിൽ തിരുത്തൽ വരുത്തുന്നതിനും സമീപത്തെ ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിക്കേണ്ടതുണ്ട്. ഓൺലൈനായി ഇ-മെയിൽ ഐഡിയും തിരുത്താനാകില്ല.

malayalam.goodreturns.in

English summary

5 Things To Know About Changing Details In Your Aadhaar

Subscriber can update address fed into the Aadhaar card system online through UIDAI's (Unique Identification Authority of India) official website- uidai.gov.in. For other updates in the Aadhaar card, user must visit the nearest Aadhaar center, said UIDAI on its official twitter handle.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X