ഡ്രൈവിം​ഗ് ലൈസൻസിന് ഓൺലൈനിൽ അപേക്ഷിക്കുന്നതെങ്ങനെ?

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ‍ർക്കാ‍ർ അംഗീകൃതമായ ഒരു സുപ്രധാന തിരിച്ചറിയൽ രേഖയാണ് ഡ്രൈവിംഗ് ലൈസൻസ്. ഡ്രൈവിം​ഗ് ലൈസൻസ് നേടിയ ഒരാൾ ഇന്ത്യയിൽ എവിടെയും വാഹനം ഓടിക്കാൻ യോഗ്യനാണ്. ഡ്രൈവിം​ഗ് ലൈസൻസിന് ഓൺലൈനായി അപേക്ഷ നൽകുന്നത് എങ്ങനെയെന്ന് നോക്കാം.

 

ഓൺലൈൻ അപേക്ഷ

ഓൺലൈൻ അപേക്ഷ

നിങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസിന് ഓൺലൈനായി അപേക്ഷിക്കണമെങ്കിൽ, ആർടിഒയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യണം. അതിനുശേഷം ആവശ്യമായ രേഖകൾക്കൊപ്പം ഈ ഫോം സമർപ്പിക്കണം. ആ‍ർടിഒ നടത്തുന്ന ലേണിം​ഗ് ലൈസൻസ് ടെസ്റ്റ് പാസായാൽ നിങ്ങൾക്ക് ഒരു മാസത്തിനുള്ളിൽ ഡ്രൈവിം​ഗ് പഠിച്ച് ലൈസൻസ് നേടാവുന്നതാണ്.

അപേക്ഷിക്കേണ്ടത് എങ്ങനെ?

അപേക്ഷിക്കേണ്ടത് എങ്ങനെ?

 • ഗതാ​ഗത വകുപ്പിന്റെ sarathi.nic.in എന്ന വെബ്സൈറ്റ് തുറക്കുക
 • ഹോം പേജിലെ സാരഥി സർവീസസ് എന്നതിന് താഴെയുള്ള 'New Driving Licence' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക‌
 • തുറന്നു വരുന്ന പുതിയ പേജിൽ ഓൺലൈൻ ആപ്ലിക്കേഷനായുള്ള എല്ലാ നിർദ്ദേശങ്ങളും നിങ്ങൾക്ക് കാണാം
 • നിർദേശങ്ങൾ നന്നായി വായിച്ച ശേഷം ഫോം ഡൗൺലോഡ് ചെയ്ത്, വിശദാംശങ്ങൾ പൂരിപ്പിക്കുക
 • ആവശ്യമായ രേഖകൾ

  ആവശ്യമായ രേഖകൾ

  പ്രായം തെളിയിക്കുന്നതിനുള്ള രേഖ

  വിലാസം തെളിയിക്കുന്നതിനുള്ള രേഖ

  ലേണേഴ്സ് ലൈസൻസ് നമ്പ‍ർ

  അപേക്ഷയിൽ പൂരിപ്പിക്കേണ്ട കാര്യങ്ങൾ

  അപേക്ഷയിൽ പൂരിപ്പിക്കേണ്ട കാര്യങ്ങൾ

  • ഏത് തരം ലൈസൻസാണെന്ന് തിരഞ്ഞെടുക്കണം (ലേണേഴ്സ് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ്)
  • സംസ്ഥാനം
  • RTO അല്ലെങ്കിൽ DTOയുടെ പേര്
  • അപേക്ഷകന്റെ പേര്
  • ലിംഗം
  • ജനന തീയതി
  • ജനനസ്ഥലം
  • രാജ്യം
  • ഇ-മെയിൽ അഡ്രസ്
  • പിതാവ് / ഭർത്താവ് / രക്ഷിതാവിന്റെ പേര്
  • സ്ഥിര മേൽവിലാസം
  • താത്കാലിക വിലാസം
  • പൗരത്വ നില
  • വിദ്യാഭ്യാസ യോഗ്യത
  • ഐഡന്റിഫിക്കേഷൻ മാർക്കുകൾ
  • രക്തഗ്രൂപ്പ്
  • വെബ് ആപ്ലിക്കേഷൻ നമ്പർ

   വെബ് ആപ്ലിക്കേഷൻ നമ്പർ

   അപേക്ഷ സബ്മിറ്റ് ചെയ്യുമ്പോൾ നിങ്ങൾക്ക് ഒരു വെബ് ആപ്ലിക്കേഷൻ നമ്പർ ലഭിക്കും. ആപ്ലിക്കേഷൻ പ്രോസസ് ചെയ്തു കഴിഞ്ഞാൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് ആയാണ് വെബ് ആപ്ലിക്കേഷൻ നമ്പർ ലഭിക്കുക. ആപ്ലിക്കേഷന്റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ പിന്നീട് ഈ നമ്പ‍ർ ഉപയോഗിക്കാം.

malayalam.goodreturns.in

English summary

How to apply for driving licence

A Driving Licence is an important and valid identity proofs recognized by the Government of India. Possessing a driving license certifies that the person holding it is qualified to drive anywhere in India. Whoever wishes to drive a vehicle in India has to have a driving license.
Story first published: Thursday, June 7, 2018, 15:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X