എൻആർഐകൾക്ക് ഇന്ത്യയിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്താമോ?

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എൻആർഐകൾക്ക് ഇന്ത്യയിലെ എല്ലാ നിക്ഷേപ പദ്ധതികളുടെയും ഭാഗമാകാൻ കഴിയില്ല. അതായത് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെയും മറ്റും ഭാഗമാകാൻ എൻആർഐകൾക്ക് സാധിക്കില്ല. എന്നാൽ റിയൽ എസ്റ്റേറ്റ്, എൻആർഇ, എൻആർഒ നിക്ഷേപങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയിൽ നിക്ഷേപം നടത്താവുന്നതാണ്. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുമ്പോൾ എൻആർഐകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

കെവൈസി മാനദണ്ഡങ്ങൾ
 

കെവൈസി മാനദണ്ഡങ്ങൾ

KYC നടപടിക്രമങ്ങളുടെ ഭാഗമായി എൻആർഐകൾ വിദേശത്തെ വിലാസം തെളിയിക്കുന്ന രേഖകളും പാസ്പോർട്ടിന്റെ പകർപ്പും ഫണ്ട് ഹൗസ് ഓഫ് ഇന്ത്യയിൽ ഏൽപ്പിക്കണം. കൂടാതെ ഇന്ത്യയിലേക്കുള്ള നിങ്ങളുടെ സന്ദർശനത്തിനിടയിൽ ബന്ധപ്പെട്ട മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടറുമായി ഒരു ഇൻ പേഴ്സൺ വേരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണ്.

എൻആ‍ർഒ അല്ലെങ്കിൽ എൻആർഇ അക്കൗണ്ട്

ഇന്ത്യൻ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നതിനുള്ള മറ്റൊരു പ്രധാന ഘടകം ഇന്ത്യയിലുള്ള എൻആർഇ അല്ലെങ്കിൽ എൻആർഒ സേവിംഗ്സ് അക്കൗണ്ടാണ്. ഇത് നി‍ർബന്ധമായും ഉണ്ടായിരിക്കണം. കാരണം ഇന്ത്യയിലെ ഫണ്ട് ഹൗസുകൾ വിദേശ നാണയങ്ങൾ സ്വീകരിക്കില്ല.

പവ‍ർ ഓഫ് അറ്റോർണി

മ്യൂച്വൽ ഫണ്ടുകളിൽ പണം നിക്ഷേപിക്കുന്നതിനും തിരിച്ചെടുക്കുന്നതിനും എൻആ‍ർഐകൾക്ക് ഇന്ത്യയിൽ സ്ഥിര താമസമുള്ള മറ്റൊരു വ്യക്തിയ്ക്ക് പവ‍ർ ഓഫ് അറ്റോർണി നൽകാവുന്നതാണ്. ഇതിനായി പവർ ഓഫ് അറ്റോ‍ർണിയായി തെരഞ്ഞടുത്ത ആളുടെ വിവരങ്ങൾ ഫണ്ട് ഹൗസിൽ രജിസ്റ്റർ ചെയ്യണം. അതുപോലെ തന്നെ എൻആർഐക്ക് മ്യൂച്വൽ ഫണ്ട് സ്കീമിൽ നോമിനിയെ വയ്ക്കാനും അനുവാദമുണ്ട്. ഇന്ത്യയിൽ സ്ഥിര താമസമുള്ള ഒരാളുമായി ചേർന്നോ മറ്റൊരു എൻആർഐയുമായി ചേർന്നോ ജോയിന്റ് ഹോൾഡിംഗും അനുവദിക്കുന്നുണ്ട്.

യുഎസിലും കാനഡയിലുമുള്ള എൻആ‍ർഐകൾ
 

യുഎസിലും കാനഡയിലുമുള്ള എൻആ‍ർഐകൾ

യുഎസ്, കാനഡ എന്നിവിടങ്ങളിലുള്ള എൻആർഐകൾക്ക് ഇന്ത്യയിലെ എല്ലാ മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം അനുവദിച്ചിട്ടില്ല. ഇവ‍ർക്ക് അധിക നിബന്ധനകളും നിയന്ത്രണങ്ങളും ബാധകമാണ്.

നികുതി ബാധകമോ?

സ്വദേശിയായ നിക്ഷേപകനുള്ളതു പോലെത്തന്നെയാണ് എൻആർഐകളുടെ നികുതി ബാധ്യതകളും. എൻആർഐ ആകുമ്പോൾ പണത്തിന്റെ ഉറവിടം മുതൽ നികുതി ചുമത്തപ്പെടും എന്നുമാത്രം. കൂടാതെ തെരഞ്ഞെടുക്കുന്ന മ്യൂച്വൽ ഫണ്ട് അനുസരിച്ചാണ് നികുതി ബാധകമാകുന്നത്. ചില രാജ്യങ്ങളിലുള്ള എൻആർഐകൾക്ക് ഇന്ത്യയിലും അവർ താമസിക്കുന്ന രാജ്യത്തും നികുതി അടയ്ക്കേണ്ടിവരും.

malayalam.goodreturns.in

English summary

How NRIs Can Invest In Mutual Funds In India?

Here we shall discuss how NRIs can invest in Indian mutual funds Similar to a resident Indian, NRIs also need to be first KYC compliant to begin mutual fund investments in India and his or her investments in mutual funds are subject to FEMA regulations.
Story first published: Friday, July 27, 2018, 14:58 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more