വനിതാ സംരംഭക‍‍ർക്ക് തിരിച്ചടി!!! മുഖം തിരിച്ച് ഇന്ത്യ

ലോകത്തിലെ അതിവേഗം വളരുന്ന സ്റ്റാർട്ട് അപ് സംരംഭക മേഖലയിൽ സ്ത്രീ സംരംഭകർക്ക് അവഗണന.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിലെ അതിവേഗം വളരുന്ന സ്റ്റാർട്ട് അപ് സംരംഭക മേഖലയിൽ സ്ത്രീ സംരംഭകർക്ക് അവഗണന. ഇന്ത്യയിലെ രണ്ട് ഇന്ത്യൻ നഗരങ്ങൾ മാത്രമാണ് സ്ത്രീ സംരംഭക സൗഹൃദ ന​ഗരങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.

ബംഗളൂരുവും ഡല്‍ഹിയും മാത്രം

ബംഗളൂരുവും ഡല്‍ഹിയും മാത്രം

ഡെല്ലും കൺസൾട്ടൻസി സ്ഥാപനമായ ഐഎച്ച്എസ് മാർക്കിറ്റും ചേ‍ർന്ന് പുറത്തിറക്കിയതാണ് ഈ പട്ടിക. ആദ്യ 50 ന​ഗരങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ട രണ്ട് ഇന്ത്യൻ ന​ഗരങ്ങൾ ബംഗളൂരുവും ഡല്‍ഹിയും മാത്രമാണ്. ബംഗളൂരുവിന് 40-ാം സ്ഥാനവും ഡൽഹിക്ക് 49-ാം സ്ഥാനവും മാത്രമാണ് പട്ടികയിലുള്ളത്. ബിസിനസ് പെണ്ണുങ്ങൾക്ക് പറ്റിയ പണിയാണോ?? ഈ വീട്ടമ്മമാർ പറയും അതിനുത്തരം

വിവരങ്ങൾ ശേഖരിച്ചത് എങ്ങനെ?

വിവരങ്ങൾ ശേഖരിച്ചത് എങ്ങനെ?

വനിതാ സംരംഭകരില്‍ നിന്നും നയതന്ത്രഞ്ജരില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍വ്വേ തയ്യാറാക്കിയത്. ഇവരുടെ അഭിപ്രായങ്ങൾ അനുസരിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. 2018ലെ കോടീശ്വരികൾ!!! കാശുണ്ടാക്കാൻ സ്ത്രീകൾ ഒട്ടും പിന്നിലല്ല

ഒന്നാം സ്ഥാനം ആ‌‍ർക്ക്?

ഒന്നാം സ്ഥാനം ആ‌‍ർക്ക്?

ലോകത്തിൽ വനിതാ സംരംഭകര്‍ക്ക് ഏറ്റവും മികച്ച നഗരം ന്യൂയോര്‍ക്കാണ്. ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള മറ്റ് നഗരങ്ങള്‍ താഴെ പറയുന്നവയാണ്.

  • സാന്‍ഫ്രാന്‍സിസ്‌കോ‌
  • ലണ്ടന്‍
  • ബോസ്റ്റണ്‍
  • സ്റ്റോക്‌ഹോം
  • ലോസ് ഏഞ്ചല്‍സ്
  • വാഷിംഗ്ടണ്‍ ഡിസി 
  • സിംഗപ്പൂര്‍
  • ടൊറന്റോ
  • സീറ്റില്‍
  • സിഡ്‌നി

ഇന്ത്യയിലെ ഉരുക്കു വനിതകൾ!! അറിയാതെ പോകരുത് ഈ സ്ത്രീ രത്നങ്ങളെഇന്ത്യയിലെ ഉരുക്കു വനിതകൾ!! അറിയാതെ പോകരുത് ഈ സ്ത്രീ രത്നങ്ങളെ

ഏഷ്യൻ ന​ഗരങ്ങൾ

ഏഷ്യൻ ന​ഗരങ്ങൾ

സിംഗപ്പൂരാണ് ഏഷ്യയില്‍ നിന്നും പട്ടികയില്‍ ഒന്നാമതെത്തിയത്. ഹോങ്കോങ്, തായ്‌പേയ്, ബീജിങ്, ടോക്യോ, ക്വലാലംപൂര്‍, ഷാങ്ഹായ് എന്നിവയാണ് ഇന്ത്യയിലെ രണ്ട് നഗരങ്ങള്‍ക്ക് പുറമേയുള്ള മറ്റ് ഏഷ്യൻ ന​ഗരങ്ങൾ.

ഇന്ത്യയിൽ പുരുഷാധിപത്യം

ഇന്ത്യയിൽ പുരുഷാധിപത്യം

സിലിക്കണ്‍ വാലിയിലേതു പോലെ തന്നെ ഇന്ത്യയിലും സംരംഭക മേഖലയില്‍ പുരുഷാധിപത്യമാണ് നിറഞ്ഞു നില്‍ക്കുന്നതെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. ഇന്ത്യയിൽ 9 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണ് സ്ത്രീകളുടേതായി ഉള്ളത്.

malayalam.goodreturns.in

English summary

India, the world’s fastest growing startup ecosystem, has little space for female entrepreneurs

The world’s fastest growing startup ecosystem is no place for female entrepreneurs.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X