പോസ്റ്റ് ഓഫീസ്, പിപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റമില്ല; നിരക്കുകൾ ഇതാ..

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ പോലുള്ള ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ ഇത്തവണ മാറ്റമില്ല.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ പോലുള്ള ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ ഇത്തവണ മാറ്റമില്ല. നിക്ഷേപക ലോകം പലിശ വ‍ർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തവണ നിരാശയാണ് ഫലം.

ജൂലായ് - സെപ്റ്റംബര്‍ പാദം

ജൂലായ് - സെപ്റ്റംബര്‍ പാദം

സര്‍ക്കാര്‍ ബോണ്ടില്‍ നിന്നുള്ള ആദായം വര്‍ദ്ധിച്ചെങ്കിലും ജൂലായ് - സെപ്റ്റംബര്‍ പാദത്തില്‍ പിപിഎഫ്, എന്‍എസ്സി, സുകന്യ സമൃദ്ധി, പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം, സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം തുടങ്ങിയ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.

പരിഷ്കരണം മൂന്ന് മാസം കൂടുമ്പോൾ

പരിഷ്കരണം മൂന്ന് മാസം കൂടുമ്പോൾ

മൂന്ന് മാസം കൂടുമ്പോഴാണ് സാധാരണ പലിശ നിരക്കുകൾ പരിഷ്കരിക്കാറുള്ളത്. സമാന കാലയളവുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ആദായ നിരക്കുമായി ബന്ധിപ്പിച്ചാണ് വ്യത്യസ്ത കാലാവധിയുള്ള നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് മൂന്നു മാസം കൂടുമ്പോള്‍ പരിഷ്‌കരിക്കുന്നത്.

ആര്‍ബിഐ നിരക്ക് വ‍ർദ്ധനവ്

ആര്‍ബിഐ നിരക്ക് വ‍ർദ്ധനവ്

ആര്‍ബിഐ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ബാങ്കുകള്‍ നിക്ഷേപ പലിശ നേരിയ തോതില്‍ വര്‍ദ്ധിപ്പിച്ചിരുന്നു. എന്നിട്ടും ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല.

നിരക്കുകൾ ചുവടെ

നിരക്കുകൾ ചുവടെ

വിവിധ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ചുവടെ ചേർക്കുന്നു.

  • സേവിംഗ്സ് ഡിപ്പോസിറ്റ് - 4%
  • ടേം ഡിപ്പോസിറ്റ് ഒരു വർഷം - 6.6% 
  • ടേം ഡിപ്പോസിറ്റ് രണ്ട് വർഷം - 6.7%
  • ടേം ഡിപ്പോസിറ്റ് മൂന്ന് വർഷം - 6.9%
  • ടേം ഡിപ്പോസിറ്റ് അഞ്ച് വർഷം - 7.4%
  • റിക്കറിംഗ് ഡിപ്പോസിറ്റ് അഞ്ച് വർഷം - 6.9%
  • എൻഎസ്സി അഞ്ച് വർഷം - 7.6%
  • പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം - 7.3%
  • പബ്ലിക് പ്രൊവിഡന്റ് ഫണ്ട് - 7.6%
  • സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം - 8.3%
  • കിസാൻ വികാസ് പത്ര - 7.3%
  • സുകന്യ സമൃദ്ധി സ്കീം - 8.1%

malayalam.goodreturns.in

English summary

Interest Rate on PPF, Other Small Savings Schemes Kept Unchanged

Interest rates on small savings schemes like post office deposits, PPF, and Senior Citizens Savings Scheme are linked to government bond yields of similar maturities.
Story first published: Tuesday, July 3, 2018, 12:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X