എന്താണ് ഓവർഡ്രാഫ്റ്റ് ഭവന വായ്പ?? കൂടുതൽ ലാഭം ഇത് തന്നെ!!!

സേവിംഗ്സ് ബാങ്ക് അക്കൗണ്ടുള്ള സാധാരണക്കാർക്ക് അടിയന്തര ഘട്ടങ്ങളിൽ സുഗമമായി ഓവർഡ്രാഫ്റ്റ് വായ്പ ലഭിക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അധികം നൂലാമാലകളില്ലാതെ എങ്ങനെ വായ്പ എടുക്കാം എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. എങ്കിൽ ഇതാ നിങ്ങൾക്ക് അനുയോജ്യമായ വായ്പ ഓവർഡ്രാഫ്റ്റ് വായ്പ തന്നെ.

എന്താണ് ഓവർഡ്രാഫ്റ്റ് വായ്പ?

എന്താണ് ഓവർഡ്രാഫ്റ്റ് വായ്പ?

ഓവർഡ്രാഫ്റ്റ് വായ്പയെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അതൊക്കെ കറന്റ് അക്കൗണ്ടും മറ്റുമുള്ള ബിസിനസുകാർക്ക് മാത്രമുള്ളതാണെന്നാണ് പലരുടെയും ധാരണ. എന്നാൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുള്ള സാധാരണക്കാർക്ക് അടിയന്തര ഘട്ടങ്ങളിൽ സുഗമമായി ഓവർഡ്രാഫ്റ്റ് വായ്പ ലഭിക്കും.

തുക എത്ര?

തുക എത്ര?

ഭവന വായ്പകളിൽ, അനുവദിച്ചിട്ടുള്ള വായ്പത്തുകയും ഇതുവരെ തിരിച്ചടച്ചിട്ടുള്ള തുകയും തമ്മിലുള്ള വ്യത്യാസം എത്രയോ അതാണു ഓവർഡ്രാഫ്റ്റ് വായ്പയായി അനുവദിക്കുക. 10 ലക്ഷം രൂപയെങ്കിലും ഭവന വായ്പ എടുക്കുന്നവർക്കേ ഈ സ്കീം ലഭ്യമാകൂ.

നേട്ടം ആർക്ക്?

നേട്ടം ആർക്ക്?

കറണ്ട്, സേവിംഗ്സ് അക്കൌണ്ടിൽ കുറച്ചധികം പണം മിച്ചം വയ്ക്കുന്നവർക്കാണ് ഓവർഡ്രാഫ്റ്റ് ഭവന വായ്പ പദ്ധതി കൂടുതൽ ലാഭകരമാകുന്നത്. അധികമായി കൈയിൽ വരുന്ന പണം കൂടി ഭവന വായ്പയിലേക്ക് തിരിച്ചടച്ചാലും ആവശ്യമുള്ള സന്ദർഭങ്ങളിൽ പിൻവലിച്ച് ഉപയോഗിക്കാൻ പറ്റുന്നുവെന്നതാണ് ഇതിന്റെ മെച്ചം. അതായത് സേവിംഗ്സ് ബാങ്കിലും കുറവു പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളിലും മിച്ചം പണം സൂക്ഷിക്കുന്നതിനു പകരം ഓവർഡ്രാഫ്റ്റ് സൗകര്യമുള്ള ഭവന വായ്പകളിലേക്കു തിരിച്ചടച്ചാൽ ഈ രീതിയിൽ ഗുണപ്പെടും.

പലിശ നിരക്ക്

പലിശ നിരക്ക്

പിൻവലിച്ച് ഉപയോഗിക്കുന്ന തുകയ്ക്കു നൽകേണ്ട പലിശ, നിക്ഷേപങ്ങൾക്കു ലഭിക്കുന്ന പലിശ നിരക്കിൽ നിന്ന് ഒന്നോ രണ്ടോ ശതമാനം ഉയർന്ന പലിശ നിരക്കിലായിരിക്കും.

തിരിച്ചടവ് എങ്ങനെ?

തിരിച്ചടവ് എങ്ങനെ?

നിക്ഷേപ കാലാവധി തീരും മുൻപ് ഓവർഡ്രാഫ്റ്റ് ആയി എടുത്ത തുക പൂർണമായും തിരിച്ചടയ്‌ക്കേണ്ടതുണ്ട്. പുതിയ ഭവന വായ്പ ഇത്തരത്തിൽ എടുക്കാനും നിലവിലുള്ള ഭവന വായ്പ ഓവർഡ്രാഫ്റ്റ് സ്കീമിലേയ്ക്ക് മാറ്റാനും അവസരമുണ്ട്. ഇതിനായി അതത് ബാങ്കുകളെ സമീപിക്കുക.

മറ്റ് സേവനങ്ങൾ

മറ്റ് സേവനങ്ങൾ

ഒരു ഓവർഡ്രാഫ്റ്റ് അക്കൌണ്ട് പോലെ തുടങ്ങുന്ന ഈ ഭവന വായ്പ മറ്റ് ചില സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് ഇന്റർനെറ്റ് ബാങ്കിംഗ്, ചെക്ക് ബുക്ക് സേവനം എന്നിവയും ഇടപാടുകാരന് ലഭിക്കും.

ഓവർഡ്രാഫ്റ്റ് വായ്പ നൽകുന്ന ബാങ്കുകൾ

ഓവർഡ്രാഫ്റ്റ് വായ്പ നൽകുന്ന ബാങ്കുകൾ

താഴെ പറയുന്ന ബാങ്കുകൾ ഓവർഡ്രാഫ്റ്റ് സൗകര്യമുള്ള ഭവന വായ്പകൾ നൽകുന്നുണ്ട്.

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 
  • പഞ്ചാബ് നാഷണൽ ബാങ്ക്
  • കാനറാ ബാങ്ക്

malayalam.goodreturns.in

Read more about: overdraft home loan loan banking
English summary

Is Home Loan Overdraft Good For You?

Home loan overdraft is a great option for people having regular surplus money. Used judiciously and in a planned manner, it can significantly reduce your total interest outgo.
Story first published: Saturday, July 14, 2018, 12:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X