എസ്ബിഐ എടിഎമ്മിൽ അധികം കയറി ഇറങ്ങേണ്ട; പോക്കറ്റ് കാലിയാകും, പുതുക്കിയ നിരക്കുകൾ ഇതാ...

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ എടിഎം ഇടപാടുകൾക്കുള്ള പുതുക്കിയ നിരക്കുകൾ താഴെ പറയുന്നവയാണ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ എടിഎം ഇടപാടുകൾക്കുള്ള പുതുക്കിയ നിരക്കുകൾ താഴെ പറയുന്നവയാണ്.

 

സൗജന്യ ഇടപാട് ആ‍ർക്കൊക്കെ?

സൗജന്യ ഇടപാട് ആ‍ർക്കൊക്കെ?

അക്കൗണ്ടിൽ ഓരോ മാസവും 25000 രൂപയിൽ കൂടുതൽ ബാലൻസ് നിലനി‍ർത്തുന്നവ‍ർക്ക് സൗജന്യ എടിഎം ഇടപാടാണ് എസ്ബിഐ വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. ഈ ബാലൻസ് നിലനി‍ർത്താവർക്ക് എടിഎം ഇടപാടുകളുടെ എണ്ണത്തിൽ ബാങ്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്.

10 ഇടപാടുകൾ സൗജന്യം

10 ഇടപാടുകൾ സൗജന്യം

എസ്ബിഐയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളനുസരിച്ച് പ്രതിമാസം 25000 രൂപ ശരാശരി ബാലൻസ് നിലനിർത്തുന്ന ഉപഭോക്താക്കൾക്ക് ചില വ്യവസ്ഥകൾക്ക് വിധേയമായി എസ്ബിഐയുടെ എടിഎമ്മുകളിൽ നിന്ന് പ്രതിമാസം 10 ഇടപാടുകൾ സൗജന്യമാണ്.

പിൻവലിക്കൽ നിരക്ക്

പിൻവലിക്കൽ നിരക്ക്

പരിധിയിൽ കൂടുതൽ ഇടപാടുകൾ നടത്തിയാൽ എസ്ബിഐ ചാർജ് ഈടാക്കുന്നതാണ്. ഇടപാടിന്റെ രീതി അടിസ്ഥാനമാക്കി അഞ്ച് രൂപ + ജിഎസ്ടി മുതൽ 20 രൂപ + ജിഎസ്ടി വരെയാണ് ചാർജ് ഈടാക്കുക.

പ്രതിമാസ പരിധിക്ക് മുകളിലുള്ള ധനകാര്യ ഇടപാടുകൾ

പ്രതിമാസ പരിധിക്ക് മുകളിലുള്ള ധനകാര്യ ഇടപാടുകൾ

പ്രതിമാസ പരിധിക്ക് മുകളിലുള്ള ധനകാര്യ ഇടപാടുകൾ നടത്തിയാൽ 10 രൂപ + ജിഎസ്ടിയാണ് ബാങ്ക് ഈടാക്കുന്ന ചാർജ്. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിലാണ് ഇടപാട് നടത്തുന്നതെങ്കിൽ 20 രൂപ + ജിഎസ്ടി ആണ് ചാർജ്.

ഒരു ലക്ഷത്തിൽ കൂടുതൽ ബാലൻസ് ഉണ്ടെങ്കിൽ

ഒരു ലക്ഷത്തിൽ കൂടുതൽ ബാലൻസ് ഉണ്ടെങ്കിൽ

മാസം ഒരു ലക്ഷത്തിൽ കൂടുതൽ ബാലൻസ് നിലനി‍ർത്തുന്ന ഉപഭോക്താക്കൾക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ പണം പിൻവലിക്കുന്നതിന് ചാ‍‍ർജ് ഈടാക്കില്ല.

ഇടപാട് നിരസിക്കൽ ചാ‍ർജ്

ഇടപാട് നിരസിക്കൽ ചാ‍ർജ്

അക്കൗണ്ടിൽ ആവശ്യത്തിന് പണം ഉണ്ടെങ്കിൽ മാത്രം എടിഎമ്മിൽ കയറി പണം പിൻവലിക്കാൻ ശ്രമിക്കുക. കാരണം ആവശ്യമായ ബാലൻസ് ഇല്ലാത്തതിനാൽ ബാങ്ക് ഇടപാട് നിരസിച്ചാൽ അതിനും ചാ‍ർജ് ഈടാക്കുന്നതാണ്. 20 രൂപ + ജിഎസ്ടിയാണ് ഇത്തരത്തിൽ എസ്ബിഐ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന നിരക്ക്.

കാർഡ് ഉപയോ​ഗിക്കാതെ പണം പിൻവലിച്ചാൽ

കാർഡ് ഉപയോ​ഗിക്കാതെ പണം പിൻവലിച്ചാൽ

എസ്ബിഐയുടെ ചില ഗ്രൂപ്പ് എടിഎമ്മുകളിൽ നിന്ന് കാർഡ് ഇല്ലാതെയും പണം പിൻവലിക്കാൻ സാധിക്കും. എന്നാൽ കാ‍ർഡ് ഉപയോ​ഗിക്കാതെയുള്ള ഓരോ ഇടപാടിനും ബാങ്ക് 22 രൂപ + ജിഎസ്ടി എന്ന നിരക്കിൽ ചാ‍ർജ് ഈടാക്കും.

malayalam.goodreturns.in

English summary

SBI ATM Transaction Limit, Free Transactions And Other Details

SBI or State Bank of India, the country's largest bank, currently allows unlimited transactions free of cost at its group ATMs for customers maintaining a monthly average balance above Rs. 25,000 in the previous month.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X