കീറിയ നോട്ടുമായി ഇനി ബാങ്കിൽ പോകേണ്ട; മാറ്റി കിട്ടില്ല!!!

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടയില്‍ നിന്നും മറ്റും സാധനങ്ങള്‍ വാങ്ങി ബാക്കി കിട്ടുന്ന നോട്ടില്‍ ഒന്നു കീറിയതാണെങ്കില്‍ എന്തു ചെയ്യും? കടയില്‍ വച്ചു തന്നെ കാണുകയാണെങ്കില്‍ മാറ്റി വാങ്ങാം. വീട്ടിലെത്തിയ ശേഷമാണ് കാണുന്നതെങ്കിലോ? മുമ്പ് ബാങ്കിൽ ചെന്നാൽ നോട്ട് മാറ്റി കിട്ടിയിരുന്നു. എന്നാൽ ഇനി കൈയിൽ കിട്ടിയ കീറിയ നോട്ടുമായി ബാങ്കിലേയ്ക്ക് ഓടിയിട്ട് കാര്യമില്ല, മാറ്റി കിട്ടില്ല.

 

പുതിയ നോട്ടുകൾക്ക് മാത്രം

പുതിയ നോട്ടുകൾക്ക് മാത്രം

നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയ മഹാന്മാ ഗാന്ധി സീരിസിൽപ്പെട്ട പുതിയ നോട്ടുകൾക്കാണ് ഇത് ബാധകമാകുന്നത്. പുതിയ നോട്ടുകള്‍ കീറുകയോ കേടുപാടുകളുണ്ടാവുകയോ ചെയ്താല്‍ ബാങ്കുകള്‍ അത് തിരിച്ചെടുക്കില്ല.

മഹാത്മ ഗാന്ധി സീരീസില്‍പ്പെട്ട നോട്ടുകൾ

മഹാത്മ ഗാന്ധി സീരീസില്‍പ്പെട്ട നോട്ടുകൾ

 • 2000 രൂപ
 • 500 രൂപ
 • 200 രൂപ
 • 50 രൂപ
 • 10 രൂപ
 • നയത്തിൽ തിരുത്തൽ വരുത്താതെ ആർബിഐ

  നയത്തിൽ തിരുത്തൽ വരുത്താതെ ആർബിഐ

  റിസര്‍വ് ബാങ്കിന്റെ നോട്ട് തിരിച്ചെടുക്കല്‍ നയത്തില്‍ തിരുത്തല്‍ വരുത്താത്തതിനാലാണ് പുതിയ കറന്‍സി നോട്ടുകള്‍ കീറിയാല്‍ മാറ്റിക്കൊടുക്കേണ്ടതില്ലെന്ന് ബാങ്കുകള്‍ തീരുമാനിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്ക് 2009ല്‍ പ്രഖ്യാപിച്ച നോട്ട് റീഫണ്ട് റൂളില്‍ ഈ നോട്ടുകള്‍ ഉള്‍പ്പെടാത്തതാണ് തിരിച്ചെടുക്കലിനെ ബാധിച്ചിരിക്കുന്നത്.

  ബാങ്കുകൾ സ്വീകരിച്ചാലും ആ‍ർബിഐ തിരിച്ചെടുക്കില്ല

  ബാങ്കുകൾ സ്വീകരിച്ചാലും ആ‍ർബിഐ തിരിച്ചെടുക്കില്ല

  ചെളി പിടിച്ചതോ ഒറ്റക്കീറലുള്ളതോ ആയ നോട്ടുകള്‍ മാറ്റിനല്‍കാന്‍ 2009ലെ നോട്ട് റീ ഫണ്ട് റൂളില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, പുതിയ നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിച്ചാലും റിസര്‍വ് ബാങ്ക് തിരിച്ചെടുക്കുന്നില്ല. ഇത്തരത്തില്‍ വിവിധ ബാങ്കുകള്‍ സ്വീകരിച്ച ലക്ഷക്കണക്കിന് രൂപ ബ്രാഞ്ചുകളില്‍ കെട്ടിക്കിടക്കുകയാണ്. അതിനാല്‍ ഇത്തരം നോട്ടുകള്‍ ബാങ്കുകളില്‍ എത്തിയാല്‍ മാറ്റിനല്‍കല്‍ പ്രോത്സാഹിപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ് ശാഖകൾ.

  പഴി ജീവനക്കാ‍ർക്ക്

  പഴി ജീവനക്കാ‍ർക്ക്

  നയത്തിൽ തിരുത്തൽ വരുത്താൻ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ട് ഒരു വർഷം കഴിഞ്ഞെന്നും നോട്ട് മാറ്റാൻ ബാങ്കിലെത്തുന്ന ഉപഭോക്താക്കളുടെ പഴി കേൾക്കുന്നത് തങ്ങളാണെന്നും ജീവനക്കാ‍ർ വ്യക്തമാക്കി. തങ്ങളുടെ നിസ്സഹായാവസ്ഥ പറഞ്ഞാലും ഇടപാടുകാര്‍ക്ക് ബോധ്യപ്പെടുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു.

  ഒന്നിൽ കൂടുതൽ കീറിയാൽ

  ഒന്നിൽ കൂടുതൽ കീറിയാൽ

  ഒന്നില്‍ കൂടുതല്‍ കീറലുള്ള നോട്ടുകളുടെ മൂല്യം നിര്‍ണയിക്കുന്നതിന് പ്രത്യേക മാനദണ്ഡമുണ്ട്. വലിയ കഷ്ണത്തിന്റെ വലിപ്പമനുസരിച്ചാണ് മൂല്യം നിര്‍ണയിക്കുക. പുതിയ നോട്ടുകളുടെ കീറിയ കഷ്ണങ്ങളുടെ മൂല്യം സംബന്ധിച്ച അറിയിപ്പ് കിട്ടിയിട്ടില്ല. നോട്ട് റീ ഫണ്ട് റൂള്‍ തിരുത്തി വന്നാൽ മാത്രമേ ഇക്കാര്യത്തിലും വ്യക്തത വരൂ.

  പഴയ നോട്ടുകൾ മാറ്റി വാങ്ങാം

  പഴയ നോട്ടുകൾ മാറ്റി വാങ്ങാം

  നിരന്തരമായ ഉപയോഗംമൂലം മുഷിഞ്ഞതും കീറിയതുമായ പഴയ നോട്ടുകള്‍ (നോട്ട് അസാധവാക്കലിന് മുമ്പുള്ള നോട്ടുകൾ) രാജ്യത്തെ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ തുടങ്ങി എവിടെ നല്‍കിയാലും മാറ്റിക്കിട്ടും. ഇതിനു പ്രത്യേക ഫോമോ സ്ലിപ്പോ ഒന്നും പൂരിപ്പിച്ചു നല്‍കേണ്ടതില്ല.

malayalam.goodreturns.in

English summary

Soiled Rs 200, Rs 2000 Notes Stuck in Bank Exchange Counter

It has become impossible for banks to exchange soiled banknotes of Rs 200 and Rs 2,000 denomination as the rules governing their exchange are yet to be amended. Exchange of mutilated and imperfect notes is governed by Reserve Bank of India (Note Refund) Rules which are part of Section 28 of the RBI Act.
Story first published: Tuesday, July 24, 2018, 10:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X