പെടിഎം വഴി പണമിടപാട് നടത്തുന്നത് എങ്ങനെ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിജിറ്റൽ മണി സജീവമായ നമ്മുടെ ചുറ്റും പണമിടപാടുകളിൽ എല്ലാം തന്നെ മാറ്റം വന്നു കഴിഞ്ഞു . ചെറുകിട സ്ഥാപനങ്ങളിൽ വരെ ഇന്ന് പണം സ്വീകരിക്കുന്നത്,പെടിഎം വഴിയാണ്.നിങ്ങൾ ഒരു ബിസിനസ്സുകാരൻ ആണോ?

 പെടിഎം വഴി പണമിടപാട് നടത്തുന്നത് എങ്ങനെ

നിങ്ങളുടെ കടയിൽ ഇപ്പോഴും പണമിടപാട് നടത്തുന്നത് ബാങ്ക് അക്കൗണ്ട് വഴി അല്ലേ? സാധാരണക്കാരൻ ആണ് എന്നത് കൊണ്ടോ,ഡിജിറ്റൽ മണി കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നത് കൊണ്ടോ ഇതിൽ നിന്നും മാറി നിൽക്കേണ്ടതില്ല.കാലം മാറുന്നതിനനുസരിച്ചു പണമിടപാടുകളിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്.ഇത് വളരെ ലളിതമാണ് . പെടിഎം വഴി പണമിടപാട് നടത്തുന്നത് എങ്ങനെ എന്ന് നോക്കൂ.

ഡിജിറ്റൽ പേയ്മെന്റുകൾ

ഡിജിറ്റൽ പേയ്മെന്റുകൾ

പെടിഎം വഴി പണം സ്വീകരിക്കുന്നതിന് വളരെ എളുപ്പമാണ്.ഇതിനു വേണ്ടി പണം മുടക്കുകയോ,വർഷാ വർഷം ഒരു തുക കെട്ടി വെക്കേണ്ടതോ ഇല്ല.ഒരു കമ്പ്യൂട്ടറോ,മറ്റു ഉപകരണങ്ങളോ, ഇതിനാവശ്യമില്ല.വലിയ കാര്യം എന്തെന്ന് വെച്ചാൽ, ഇത് നിങ്ങളുടെ സ്ഥാപനത്തിൽ നടപ്പിലാക്കാൻ നിമിഷങ്ങൾ മതി എന്നതാണ്.

പെടിഎം ആപ്പ് ഉപയോഗിച്ച് ആരുമായും ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കാൻ പെടിഎം QR കോഡ് നിങ്ങളെ അനുവദിക്കുന്നു.വേഗമേറിയതും ലളിതവുമായ പേയ്മെന്റുകൾ സ്വീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ബിസിനസ്സ്.paytm.com എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.

അപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ എന്തിനെയെങ്കിലും പണം അടയ്ക്കാൻ ആണെങ്കിൽ പയ്മെന്റ്റ് തിരഞ്ഞെടുക്കുക.അല്ലെങ്കിൽ നിങ്ങളുടെ റീട്ടെയ്ൽ സ്റ്റോറിൽ പെടിഎം വഴി പണം സ്വീകരിക്കുന്നതിനാണെങ്കിൽ.പെടിഎം QR Code ക്ലിക്ക് ചെയ്ത് നിങ്ങളുടെ സൌജന്യ പെടിഎം അക്കൗണ്ടിനായി സൈൻ അപ്പ് ചെയ്യുക.

 

സ്ഥാപനത്തിന്റെ വിവരങ്ങളും,ബാങ്ക് അക്കൗണ്ട് വിവരങ്ങളും

സ്ഥാപനത്തിന്റെ വിവരങ്ങളും,ബാങ്ക് അക്കൗണ്ട് വിവരങ്ങളും

അക്കൗണ്ട് വിവരങ്ങൾ നൽകുമ്പോൾ,നിങ്ങളുടെ പേരും സ്ഥാപനത്തിന്റെ വിവരങ്ങളും,ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകുക.ഇവ പൂരിപ്പിച്ചതിനു ശേഷം NEXT ക്ലിക് ചെയ്യുക.

അപ്പോൾ തന്നെ നിങ്ങള്ക്ക് ഒരു പെടിഎം ഒരു സ്റ്റിക്കർ നൽകുന്നതാണ്.അത് നിങ്ങള്ക്ക് ഡൌൺലോഡ് ചെയ്ത പ്രിന്റ് എടുത്തു നിങ്ങളുടെ സ്ഥാപനത്തിൽ ഒട്ടിച്ചു വെക്കാം.
പെ ടി എം ,നിങ്ങൾക്കു QR കോഡിനൊപ്പം രണ്ട് ലളിതമായ ഓപ്ഷനുകൾ നൽകുന്നുണ്ട്. രാജ്യത്തെ ഓരോ വ്യാപാരികളുടെയും സൗകര്യത്തിനു വേണ്ടിയാണു ഈ ഓപ്ഷനുകൾ

 

ചെറുകിട ഇടത്തരം വ്യാപാരികൾക്കു വേണ്ടി:

ചെറുകിട ഇടത്തരം വ്യാപാരികൾക്കു വേണ്ടി:

ചെറിയ കച്ചവടം നടക്കുന്ന കടകളിൽ ചില്ലറ ഇല്ലാത്തതിന്റെ പേരിൽ വരുന്ന നഷ്ടങ്ങളും,പണം മോഷ്ടിക്കപെടുന്നതും എപ്പോഴും കണ്ടു വരുന്നതാണ്.ഒരു ഗ്രാമത്തിലെ തുണി കട മുതൽ വൻ നഗരങ്ങളിലെ ഷോറൂമുകളിൽ വരെ പെടിഎം വഴി വില്പന നടത്തിയ ഉല്പന്നത്തിന്റെ പണം ലഭിക്കാനും,വാങ്ങിയ ഉൽപ്പന്നത്തിന്റെ പണം കൊടുക്കാനും സാധ്യമാണ്.കെ. വൈ.സി സജ്ജമാക്കിയ ഉപയോക്താവിന് താഴെപ്പറയുന്നവ ലഭ്യമാണ്

കെ.വൈ.സി വ്യാപാരികൾക്ക് വാലറ്റ് ബാലൻസ് എന്ന നിലയിൽ ഇരുപതിനായിരം രൂപവരെ അക്കൗണ്ടിൽ സൂക്ഷിക്കാം.

സൗജന്യമായി പരിധിയില്ലാത്ത പെയ്മെന്റുകൾ സ്വീകരിക്കുകയും അയക്കുവാനും ഇതിൽ സാധ്യമാണ് . നിങ്ങള്ക്ക് ഓരോ മാസവും ഇരുപത്തി അയ്യായിരം രൂപ വരെ നിങ്ങളുടെ ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്സ്ഫർ ചെയ്യാവുന്നതാണ്.

 

രജിസ്റ്റർ ചെയ്ത ബിസിനസ്സുകൾ:

രജിസ്റ്റർ ചെയ്ത ബിസിനസ്സുകൾ:

എളുപ്പത്തിൽ പേയ്മെന്റുകൾ നടത്തുന്നതിന് ബിസിനസ്സുകൾക്ക് അവരുടെ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ പെടിഎം വാലറ്റ് സൗകര്യം ഏർപെടുത്താം.

ഓരോ ട്രാൻസാക്ഷനും ട്രാക്ക് ചെയ്യാനും പെടിഎം സൗകര്യം നൽകുന്നു.

പരിധിയില്ലാതെ പണം കൈമാറാം : നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്ര ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്ന തുകയ്ക്ക് പരിധിയില്ല.

പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യവും ഉണ്ട്.

 

 

English summary

how to Accept Payments through Paytm

read and know how to Accept Payments through Paytm,Paytm
Story first published: Friday, September 28, 2018, 17:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X