ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്: നിക്ഷേകർക്ക് ലഭിക്കുന്ന വമ്പൻ ഓഫറുകൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പെയ്മെൻറ്സ് ബാങ്കിന്റെ (ഐപിപിബി) പ്രവ‍ർത്തനം പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. മറ്റ് ബാങ്കുകളെപ്പോലെ തന്നെയാണ് ഐപിപിബിയുടെ പ്രവർത്തനമെങ്കിലും വളരെ കുറഞ്ഞ ക്രെഡിറ്റ് റിസ്കാണ് ബാങ്കിന്റെ പ്രധാന പ്രത്യേകത. നിലവിൽ ഇന്ത്യയിലൊട്ടാകെ 650 ശാഖകളാണ് ഉള്ളത്. 2018 അവസാനത്തോടെ ഇത് 1.55 ലക്ഷമായി വര്‍ദ്ധിപ്പിക്കും. ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് നിക്ഷേപകർക്ക് നൽകുന്ന ഓഫറുകൾ താഴെ പറയുന്നവാണ്.

 

സേവനങ്ങൾ

സേവനങ്ങൾ

ഐപിപിബി വാ​ഗ്ദാനം ചെയ്യുന്ന പ്രധാനപ്പെട്ട സേവനങ്ങൾ താഴെ പറയുന്നവയാണ്.

  • സേവിം​ഗ്സ് അക്കൗണ്ട്
  • കറന്റ് അക്കൗണ്ട്
  • മണി ട്രാൻസ്ഫർ
  • ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറുകൾ
  • ബിൽ ആൻഡ് യൂട്ടിലിറ്റി പേയ്മെന്റ്സ്
  • എന്റർപ്രൈസ്, മർച്ചൻറ് പേയ്മെന്റുകൾ
  • ഫണ്ട് കൈമാറ്റം ചെയ്യുന്നതിന് RTGS, IMPS, NEFT എന്നീ സേവനങ്ങൾ
    സേവിം​ഗ്സ് അക്കൗണ്ട്

    സേവിം​ഗ്സ് അക്കൗണ്ട്

    മൂന്ന് തരം സേവിംഗ്സ് അക്കൗണ്ടുകളാണ് ഐപിപിബിയ്ക്ക് കീഴിലുള്ളത്. ഇവയ്ക്ക് മൂന്നിനും ഒരേ പലിശനിരക്കുമാണ് നൽകുന്നത്. 4% ഇവയുടെ പലിശ നിരക്ക്.

    • റെഗുലർ സേവിംഗ്സ് അക്കൗണ്ട്
    • ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ട്
    • ബേസിക് സേവിംഗ്സ് അക്കൗണ്ട്
    ഡിജിറ്റൽ സേവിം​ഗ്സ് അക്കൗണ്ട്

    ഡിജിറ്റൽ സേവിം​ഗ്സ് അക്കൗണ്ട്

    ഓൺലൈൻ പണമിടപാട് നടത്തുന്നവർക്ക് ഐപിപിബി ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ട് ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഐപിപിബി മൊബൈൽ ആപ്ലിക്കേഷനും നിലവിലുണ്ട്. ആധാർ, പാൻ കാർഡ് എന്നിവ ഉപയോഗിച്ച് 18 വയസ്സിന് മുകളിലുള്ള ആർക്കും ഈ അക്കൗണ്ട് തുറക്കാൻ കഴിയും.

    കെവൈസി മാനദണ്ഡങ്ങൾ

    കെവൈസി മാനദണ്ഡങ്ങൾ

    അക്കൗണ്ട് തുറന്ന് 12 മാസത്തിനുള്ളിൽ കെവൈസി മാനദണ്ഡങ്ങൾ പൂർത്തിയാക്കാനായില്ലെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യപ്പെടും. പോസ്റ്റ് ഓഫീസ് വഴിയോ പോസ്റ്റ്മാന്റെ സഹായത്തോടെയോ കെവൈസി മാനദണ്ഡങ്ങൾ പൂ‍ർത്തിയാക്കാം.

    നിക്ഷേപ പരിധി

    നിക്ഷേപ പരിധി

    ഒരു വർഷം രണ്ട് ലക്ഷം രൂപ വരെയാണ് നിക്ഷേപ പരിധി. നാല് ശതമാനമാണ് പലിശ നിരക്ക്. ഐപിപിബി യുടെ ഡിജിറ്റൽ സേവിം​ഗ്സ് അക്കൌണ്ട് സീറോ ബാലൻസിൽ തുറക്കാവുന്നതാണ്. കൂടാതെ ഉപഭോക്താക്കൾക്ക് പ്രതിമാസ ശരാശരി ബാലൻസ് നിലനിർത്തേണ്ട ആവശ്യവുമില്ല.

    പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്

    പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്

    പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുള്ളവര്‍ക്ക് ഐപിപിബി സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. പേയ്‌മെന്റ് ബാങ്കില്‍ അക്കൗണ്ട് എടുക്കുന്നവര്‍ക്ക് QR കാര്‍ഡ് നല്‍കും. ഇതുപയോഗിച്ച് അവര്‍ക്ക് സുരക്ഷിതമായി പണമിടപാടുകള്‍ നടത്താനാകും.

    malayalam.goodreturns.in

    English summary

    India Post Payments Bank Offers Digital Savings Account. Details Here

    Prime Minister Narendra Modi on Saturday launched the payments bank of Indian postal department - IPPB. The India Post Payments Bank (IPPB) is like any other bank but its operations will be on a smaller scale without involving any credit risk.
    Company Search
    Thousands of Goodreturn readers receive our evening newsletter.
    Have you subscribed?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X