ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ എടിഎം കാ‍ർഡിന് പകരം ക്യൂആ‍ർ കാ‍ർഡ്; ഉപയോ​ഗിക്കേണ്ടത് എങ്ങനെ?

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പെയ്മെൻറ്സ് ബാങ്കിന്റെ (ഐപിപിബി) പ്രവ‍ർത്തനം പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. മറ്റ് ബാങ്കുകളെപ്പോലെ തന്നെയാണ് ഐപിപിബിയുടെ പ്രവർത്തനമെങ്കിലും ചില വ്യത്യാസങ്ങളുമുണ്ട്.

എടിഎം കാ‍ർഡിന് പകരം ക്യൂആ‍ർ കാ‍ർഡ്
 

എടിഎം കാ‍ർഡിന് പകരം ക്യൂആ‍ർ കാ‍ർഡ്

പ്രധാന വ്യത്യാസങ്ങളിലൊന്ന് എടിഎം, ഡെബിറ്റ് കാ‍ർഡുകൾക്ക് പകരം ക്യൂആ‍ർ കാ‍ർഡ് ആണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഒരു ക്യൂആ‍ർ കോഡ് അല്ലെങ്കിൽ ബാർകോഡ് അടങ്ങുന്നതാണ് ക്യൂആ‍ർ കാർഡുകൾ. അക്കൗണ്ട് ഹോൾഡർമാരെ തിരിച്ചറിയാൻ സഹായിക്കുന്നതാണ് ഈ ബാർ കോഡ്. ഇതുവഴി ഒരു സ്മാർട്ട്ഫോൺ അല്ലെങ്കിൽ മൈക്രോ എടിഎമ്മിലൂടെ ഐപിപിബി അക്കൗണ്ട് ഹോൾഡർമാരെ കണ്ടുപിടിക്കാൻ സാധിക്കും.

ക്യൂആ‍ർ കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്നതെങ്ങനെ?

ക്യൂആ‍ർ കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്നതെങ്ങനെ?

ക്യൂആ‍ർ കോഡ് ഉപയോഗിച്ച് ഉപഭോക്താവിനെ തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ പോസ്റ്റ്മാനോ ബാങ്ക് അധികൃതരോ ബയോമെട്രിക് ഡാറ്റ കൂടി പരിശോധിക്കും. രണ്ട്-ഘട്ട പരിശോധനകളും പൂർത്തിയായാൽ ഉപഭോക്താവിന് പോസ്റ്റ്മാന്റെ കൈയിൽ നിന്നും പണം കൈപ്പറ്റാം.

വീടുകളിൽ പണം എത്തിക്കും

വീടുകളിൽ പണം എത്തിക്കും

പോസ്റ്റുമാൻമാർ വീടുകളിലെത്തിയാണ് പണം നൽകുന്നത്. ​ഗ്രാമീണ മേഖലകളിലുള്ളവർക്ക് ഇത് വളരെ സഹായകരമാണ്. 25 രൂപയാണ് ഇത്തരത്തിലുള്ള ഇടപാടിന് ഫീസായി നൽകേണ്ടത്. നിലവിൽ ഇന്ത്യയിലൊട്ടാകെ 650 ശാഖകളാണ് ഉള്ളത്. 2018 അവസാനത്തോടെ ഇത് 1.55 ലക്ഷമായി വര്‍ദ്ധിപ്പിക്കും. ഓൺലൈൻ പണമിടപാട് നടത്തുന്നവർക്ക് ഐപിപിബി ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ട് ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഐപിപിബി മൊബൈൽ ആപ്ലിക്കേഷനും നിലവിലുണ്ട്.

ക്യൂആ‍ർ കാർഡിന്റെ മറ്റ് ഉപയോ​ഗങ്ങൾ

ക്യൂആ‍ർ കാർഡിന്റെ മറ്റ് ഉപയോ​ഗങ്ങൾ

താഴെ പറയുന്ന ആവശ്യങ്ങൾക്കും ക്യൂആ‍ർ കാർഡ് ഉപയോ​ഗിക്കാവുന്നതാണ്.

  • പണം കൈമാറ്റം
  • ബിൽ പേയ്മെന്റ്
  • ഓൺലൈൻ ഷോപ്പിംഗ്
ക്യുആർ കാർഡിന്റെ ​ഗുണങ്ങൾ

ക്യുആർ കാർഡിന്റെ ​ഗുണങ്ങൾ

നിങ്ങളുടെ എടിഎം കാർഡും പിൻ നമ്പറും കൈവശമുണ്ടെങ്കിൽ ആർക്കും നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാം. എന്നാൽ ക്യുആർ കാർഡ് എടിഎമ്മുകളിൽ ഇത്തരത്തിൽ ഉപയോ​ഗിക്കാൻ സാധിക്കില്ല. കൂടാതെ കാർഡ് കൈവശമുണ്ടെങ്കിൽ തന്നെ ബയോമെട്രിക് വേരിഫിക്കേഷൻ കൂടി ആവശ്യമാണ്. അതുകൊണ്ട്, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന പണത്തിന് കൂടുതൽ സുരക്ഷാ ഉറപ്പാണ്. കൂടാതെ പിൻ നമ്പറും മറ്റും ഓർത്തിരിക്കേണ്ട ആവശ്യവുമില്ല. ക്യുആർ കാർഡ് ഉപയോഗിക്കുമ്പോൾ നിക്ഷേപകർ തങ്ങളുടെ ഐപിപിബി അക്കൗണ്ട് നമ്പർ പോലും ഓർക്കേണ്ടതില്ല.

malayalam.goodreturns.in

English summary

India Post Payments Bank replaces ATM/debit cards with QR cards

The QR card you receive from India Post Payments Bank (IPPB) cannot be used in ATMs or as a debit card. However, you will still be able to withdraw cash as well as make transactions. Here’s how.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X