എച്ച് ഡി എഫ് സി ബാങ്ക് UPI ആപ്പ് ഉപയോഗിക്കേണ്ടത് എങ്ങനെ?

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

UPI അല്ലെങ്കിൽ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അപ്ലിക്കേഷൻ ആണ് ഇന്ന് ആളുകൾ പണമിടപാടുകൾക്കും ,ബില് അടയ്ക്കാനും ഷോപ്പിംഗിനുമെല്ലാം ഉപയോഗിക്കുന്നത് .പണമിടപാടുകൾ നടത്താനുള്ള മറ്റു ആപ്പ്ളിക്കേഷനുകളിൽ നിന്നും യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അപ്ലിക്കേഷനെ വ്യത്യസ്തമാക്കുന്നത് എന്തെന്നാൽ മൊബൈലിൽ നിന്നും ഒറ്റ ടാപ്പിലൂടെ ഈ അപ്ലിക്കേഷൻ വഴി പണമിടപാട് നടത്താം എന്നതാണ്.

 
എച്ച് ഡി എഫ് സി ബാങ്ക് UPI ആപ്പ് ഉപയോഗിക്കേണ്ടത് എങ്ങനെ?

നിങ്ങൾക്കു എച്. ഡി. എഫ്. സി. ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിൽ,ഇന്റർനെറ്റ് ബാങ്കിങ്ങിനു അല്ലാതെ മൊബൈൽ ആപ്പ് ഉപയാഗിച്ചു എങ്ങനെ പണം ട്രാൻസ്ഫർ ചെയ്യാം എന്ന് വായിക്കൂ.

എച്ച്ഡിഎഫ്സി ബാങ്കിന്റെ യുപിഐ പേയ്മെന്റ് സൌകര്യം എങ്ങനെ രജിസ്റ്റർ ചെയ്യാം?

എച്ച്ഡിഎഫ്സി ബാങ്കിന്റെ യുപിഐ പേയ്മെന്റ് സൌകര്യം എങ്ങനെ രജിസ്റ്റർ ചെയ്യാം?

നിങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് അക്കൌണ്ടിൽ നിങ്ങൾ നെറ്റ് ബാങ്കിങ്ങ് സംവിധാനം ഉണ്ടെങ്കിൽ,നിങ്ങൾ അത്യം ചെയ്യേണ്ടത്

PlayStore (Android) അല്ലെങ്കിൽ App Store (iOS) പോയി "HDFC ബാങ്ക് മൊബൈൽ ബാങ്കിംഗ് ആപ്പ്"(മുകളിലുള്ള ചിത്രം കാണുക) എന്ന് തിരയുക.ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.

ആപ്ലിക്കേഷൻ തുറന്ന് നിങ്ങളുടെ നെറ്റ് ബാങ്കിംഗ് കസ്റ്റമർ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക,നിങ്ങൾ പാസ്സ്‌വേർഡ് നൽകും മുമ്പ്, നിങ്ങളുടെ നെറ്റ് ബാങ്കിങ് സൗകര്യത്തിനായി നിങ്ങൾ തിരഞ്ഞെടുത്ത ഇമേജ് ചിത്രം കാണും,അത് നിങ്ങളുടെ വ്യക്തിത്വം സ്ഥിരീകരിക്കും

 

BHIM എച്ച്.ഡി.എഫ്.സി.ബാങ്ക്

BHIM എച്ച്.ഡി.എഫ്.സി.ബാങ്ക്

മെനു ഓപ്ഷനുകളിൽ (താഴെ നീല നിറത്തിൽ ), "അക്കൗണ്ടുകൾ" തിരഞ്ഞെടുക്കുക (ചുവടെയുള്ള ചിത്രം നോക്കുക ).

"BHIM എച്ച്.ഡി.എഫ്.സി.ബാങ്ക്" എന്ന ആദ്യ ഓപ്ഷൻ തിരഞ്ഞെടുക്കുക.

നിങ്ങൾ ഇതിനു മുൻപ് തന്നെ BHIM (എച്ച് ഡി എഫ് സി യുപിഐ)ഉപയോഗിച്ച് സ്വയം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്കു പണം ട്രാൻസ്ഫർ ചെയ്തു തുടങ്ങാം

 

യു.പി.ഐ ഐ.ഡി. രജിസ്ട്രേഷൻ

യു.പി.ഐ ഐ.ഡി. രജിസ്ട്രേഷൻ

ആദ്യമായാണ് ഇത് ഉപയോഗിക്കുന്നതെങ്കിൽ നിങ്ങൾ എത്തിച്ചേരുക യു . പി. ഐ . രജിസ്റ്റർ ചെയ്യാനുള്ള പേജിലാണ്.നിങ്ങളുടെ മൊബൈൽ ഫോണിൽ നിന്നും ആദ്യമായാണ് എച്ച് ഡി. എഫ്. സി മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ,നിങ്ങൾക്ക് ഇത് ഉപയോഗിച്ച് മുന്നോട്ട് പോകാനാവില്ല എന്ന മുന്നറിയിപ്പ് ലഭിക്കും, കാരണം PSP വെരിഫൈ ചെയ്തിട്ടില്ല എന്നതാണ്.

PSP രജിസ്ട്രേഷനായി നിങ്ങള്ക്ക് ഒരു BHMI UPI ID ഉണ്ടാകേണ്ടതുണ്ട്. ഇതിനായി എച്ച്ഡിഎഫ്സി ബാങ്കിൽ രജിസ്റ്റർ ചെയ്ത നിങ്ങളുടെ ഫോൺ നമ്പറിൽ ഒരു എസ്എംഎസ് കോഡ് (OTP) ലഭിക്കും. ഒ ടി പി ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ ബ്രാഞ്ചുമായി ബന്ധപ്പെടേണ്ടതാണ്.പണം ട്രാൻസ്ഫർ ചെയ്തു തുടങ്ങാം)

 

ഒരു UPI ID എന്താണ്?

ഒരു UPI ID എന്താണ്?

ഒരു UPI ഐഡി എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ട് ഹോൾഡർമാർക്ക് "98XXXXXX21 hdfcbank" അല്ലെങ്കിൽ "pay2rahul hdfcbank" പോലെ കാണപ്പെടുന്നു. "" എന്നതിന് മുമ്പുള്ള അക്ഷരങ്ങൾ നിങ്ങളുടെ മാത്രം ഐഡിയായിരിക്കും, ശേഷമുള്ള അക്ഷരങ്ങൾ നിങ്ങളുടെ ബാങ്കിന്റെ പേരാണ്. UPI ID സൃഷ്ടിക്കാൻ മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷനുകൾ (ഐസിഐസിഐ അല്ലെങ്കിൽ എച്ച് ഡി എഫ് സി ബാങ്ക് പോലുള്ളവ) ഉപയോഗിക്കുകയാണെങ്കിൽ, ഇമെയിൽ ഐഡികളെ അടിസ്ഥാനമാക്കിയഉള്ള ഐ.ഡി ഉണ്ടാക്കാൻ നിങ്ങളെ അനുവദിക്കുന്നു. എന്നിരുന്നാലും,പണമിടപാടുകൾ നടത്താൻ അനുവദിക്കുന്ന Google Pay പോലുള്ള മറ്റ് ഇതര ബാങ്ക് പേയ്മെന്റ് അപ്ലിക്കേഷനുകളിൽ,നിങ്ങളുടെ അക്കൗണ്ട് സ്വയം ഉണ്ടാക്കുക .

എച്ച് ഡിഎഫ്സി ബാങ്ക് യുപിഐ സംവിധാനത്തിലൂടെ പണം എങ്ങനെ അയയ്ക്കാം?

നിങ്ങൾ രജിസ്ട്രേഷനോടൊപ്പം തന്നെ പണമയക്കാൻ പോകുമ്പോൾ "അക്കൗണ്ട്സ്" എന്നതിന് കീഴിൽ "BHIM HDFC UPI" എന്ന ടാബിൽ "പണമടയ്ക്കുക" എന്നതിലേക്ക് പോകുക.

ആർക്കാണ് പണം അയച്ച കൊടുക്കേണ്ടത് എന്ന് തിരഞ്ഞെടുക്കാൻ ആ വ്യക്തിയുടെ താഴെ പറയുന്ന ഏതെങ്കിലും വിവരം നൽകുക.
UPI ID (മുകളിൽ വിവരിച്ചത്)
അക്കൗണ്ട് നമ്പർ (ഐഎഫ്എസ്സി കോഡിനൊപ്പം)
ആധാർ നമ്പർ
അയക്കേണ്ട തുക തിരഞ്ഞെടുക്കുക.

 

 എങ്ങനെയാണ് എച്ച് ഡി എഫ് സി യു.പി.ഐ വഴി പേയ്മെന്റുകൾ സ്വീകരിക്കുന്നത്?

എങ്ങനെയാണ് എച്ച് ഡി എഫ് സി യു.പി.ഐ വഴി പേയ്മെന്റുകൾ സ്വീകരിക്കുന്നത്?

യുപിഐ പേയ്മെന്റ് സൌകര്യവും,ഒരു വ്യക്തിയിൽ നിന്ന് നിങ്ങൾക്കാവശ്യമായ തുക ആവശ്യപ്പെടാനും അനുവദിക്കുന്നു.

അതിനായി അക്കൗണ്ടുകൾ> BHIM എച്ച് ഡിഎഫ്സി ബാങ്ക്> collect എന്നതിലേക്ക് പോവുക

നിങ്ങൾക്ക് പണം ലഭിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ UPI (വിർച്വൽ പേയർ വിലാസം എന്നും അറിയപ്പെടുന്നു) അതവിടെ നൽകുക.

ഇടപാട് തുകയും വിവരണവും നൽകുക.

അഭ്യർത്ഥനയും, എന്ന് തിരികെ നൽകുമെന്നും പറയുക

ഒരിക്കൽ വ്യക്തി അഭ്യർത്ഥന സ്വീകരിച്ച് കഴിഞ്ഞാൽ, പേയ്മെന്റ് നേരിട്ട് നിങ്ങളുടെ അക്കൗണ്ടിലേക്ക് അയക്കുന്നതാണ് .

 

 

English summary

make transactions and payment using UPI account of hdfc

Read on how to make payments and transactions using UPI account of HDFC
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X