മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇക്വിറ്റികള്‍, ഇന്‍ഷൂറന്‍സ് പ്രൊഡക്ടുകള്‍, ഫിക്‌സഡ് ഡിപ്പോസിറ്റ്, ബോണ്ടുകള്‍, സ്വര്‍ണം തുടങ്ങി നിക്ഷേപിക്കാന്‍ നൂറു വഴികളാണ് നമുക്ക് മുമ്പില്‍. എന്നാല്‍ നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഏറ്റവും നല്ല വഴികളിലൊന്നാണ് മ്യൂച്വല്‍ ഫണ്ടുകള്‍.

 

നിക്ഷേപകന്റെ ആവശ്യം, ലക്ഷ്യം തുടങ്ങിയവയ്ക്ക് അനുയോജ്യമായ നിരവധി പ്രൊഡക്ടുകള്‍ മ്യൂച്വല്‍ ഫണ്ടില്‍ ലഭ്യമാണ്. ശരിയായ തീരുമാനങ്ങളെടുക്കാന്‍ കഴിയുന്ന വിദഗ്ധരായ പ്രഫഷനല്‍ ഫണ്ട് മാനേജര്‍മാര്‍, സാമ്പത്തിക വിദഗ്ധരുടെയും ഗവേഷകരുടെയും സഹായത്തോടെയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് എന്നതിനാല്‍ നമ്മുടെ നിക്ഷേപങ്ങള്‍ ഏറെക്കുറെ സുരക്ഷിതമായി തന്നെയിരിക്കും. മ്യൂച്വല്‍ ഫണ്ട് രംഗത്ത് നിലനില്‍ക്കുന്ന വൈവിധ്യം വലിയ നഷ്ടസാധ്യത കുറയ്ക്കുകയും ചെയ്യും.

എന്നാല്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിന് മുമ്പായി ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളുണ്ട്:

നിക്ഷേപക കാലാവധി എത്ര?

നിക്ഷേപക കാലാവധി എത്ര?

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനു മുമ്പ് എത്ര കാലത്തേക്കെന്ന് തീരുമാനിക്കല്‍ വളരെ പ്രധാനമാണ്. റിട്ടര്‍മെന്റ് കാലം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി ചുരുങ്ങിയത് അഞ്ച് വര്‍ഷത്തേക്കുള്ള ദീര്‍ഘകാല നിക്ഷേപമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഇക്വിറ്റി അടിസ്ഥാനമാക്കിയുള്ള മ്യൂച്വല്‍ ഫണ്ടുകളാണ് ഉത്തമം. മൂന്നു വര്‍ഷത്തെ മീഡിയം ടേമിലേക്കുള്ള നിക്ഷേപമാണെങ്കില്‍ ഡെറ്റ് ഫണ്ടുകളിലും ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കായി ലിക്വിഡ്, ആര്‍ബ്രിട്ടേജ് ഫണ്ടുകളിലും നിക്ഷേപിക്കുന്നതാണ് നല്ലത്.

നിങ്ങളുടെ റിസ്‌ക് പ്രൊഫൈല്‍ എന്താണ്?

നിങ്ങളുടെ റിസ്‌ക് പ്രൊഫൈല്‍ എന്താണ്?

നിക്ഷേപക രംഗത്ത് ഉണ്ടായേക്കാവുന്ന നഷ്ടങ്ങള്‍ താങ്ങാനുള്ള നിങ്ങളുടെ കരുത്തും സന്നദ്ധതയുമാണ് റിസ്‌ക് പ്രൊഫൈല്‍ കൊണ്ട് അര്‍ഥമാക്കുന്നത്. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് ഇക്കാര്യം വിലയിരുത്തണം. ഇതിനനുസരിച്ചാണ് നിങ്ങള്‍ ഏത് മേഖലയിലാണ് നിക്ഷേപിക്കേണ്ടത് എന്ന് തീരുമാനിക്കുക. റിസ്‌ക്ക് എടുക്കാന്‍ ധൈര്യമില്ലാത്ത യാഥാസ്ഥിതിക നിക്ഷേപകനാണ് നിങ്ങളെങ്കില്‍ നഷ്ടസാധ്യത തീരെയില്ലാത്ത ഡെറ്റ് ഫണ്ടുകള്‍ തെരഞ്ഞെടുക്കാം. നഷ്ടമുണ്ടായാല്‍ സഹിക്കാന്‍ തയ്യാറാണെങ്കില്‍ ബാലന്‍സ്ഡ് ഫണ്ടുകളിലും ഇക്വിറ്റി ഫണ്ടുകളിലും നിക്ഷേപിക്കാം.

 നിക്ഷേപക ലക്ഷ്യം എന്താണ്?

നിക്ഷേപക ലക്ഷ്യം എന്താണ്?

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് എന്തിനാണ് നിക്ഷേപിക്കുന്നതെന്ന കൃത്യമായ ധാരണ വേണം. ലക്ഷ്യങ്ങള്‍ നിര്‍വചിക്കുകയും അതിനനുസരിച്ച് മുന്‍ഗണനാ ക്രമങ്ങള്‍ തീരുമാനിക്കുകയും ചെയ്യണം. ആ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള കൃത്യമായ ഘടനയോടു കൂടിയായിരിക്കണം നമ്മുടെ നിക്ഷേപം.

ഏതു രീതി സ്വീകരിക്കണം?

ഏതു രീതി സ്വീകരിക്കണം?

പ്രധാനമായും രണ്ടു രീതിയില്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം. നിക്ഷേപിക്കാനുദ്ദേശിക്കുന്ന തുക ഒന്നിച്ച് നിക്ഷേപിക്കുന്ന രീതിയാണ് അതിലൊന്ന്. അല്ലെങ്കില്‍ നിശ്ചിത തവണകളായി നിക്ഷേപം കൊടുത്തുതീര്‍ക്കാം. എത്ര വേഗം നിക്ഷേപിക്കുന്നുവോ അത്രയും നല്ലത്.

ചെലവ്, നികുതി സാധ്യതകള്‍ എന്തൊക്കെ?

ചെലവ്, നികുതി സാധ്യതകള്‍ എന്തൊക്കെ?

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ചെലവുകളും പരിഗണിക്കേണ്ടതായിട്ടുണ്ട്. ഉദാഹരണമായി എക്‌സിറ്റ് ലോഡും കാപിറ്റല്‍ ഗെയിന്‍സ് ടാക്‌സും. നിശ്ചിത കാലയളവിന് മുമ്പായി നിക്ഷേപം പിന്‍വലിക്കുമ്പോള്‍ നല്‍കേണ്ട തുകയാണ് എക്‌സിറ്റ് ലോഡ്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ വരുന്ന നികുതികളെ കുറിച്ചുള്ള കൃത്യമായ കണക്കുകളും അറിഞ്ഞുവയ്ക്കണം.

ഏതായാലും ഈ മേഖലയിലെ പ്രഫഷനലുകളുമായി ചര്‍ച്ച ചെയ്ത ശേഷം എവിടെ നിക്ഷേപിക്കണമെന്ന് തീരുമാനിക്കുന്നതായിരിക്കു്ം ഉചിതം.

Read more about: mutual funds
English summary

Mutual funds offer a variety of products to suit different investors' needs, goals and objectives

Mutual funds offer a variety of products to suit different investors' needs, goals and objectives
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X