നിങ്ങളുടെ വീട് വാടകയ്ക്ക് കൊടുക്കുന്നതിനു മുൻപ് ഈ കാര്യങ്ങൾ പരിഗണിക്കുക

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ അടുത്തിടെ ഒരു വീട് വാങ്ങിയെങ്കിലും , ജോലിയുടെ ഭാഗമായോ, കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായോ നിങ്ങൾക്കു നിങ്ങളുടെ വീട്ടിൽ നിന്നും മാറി മറ്റൊരു നഗരത്തിലേക്ക് പോകേണ്ടി വന്നേക്കാം. അത്തരം സാഹചര്യങ്ങളിൽ സാധാരണയായി നമ്മൾ നമ്മുടെ വീട് വാടകയ്ക്ക് നൽകുകയാണ് പതിവ്. ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് വിപണി ചില നഗരങ്ങളിൽ സ്തംഭനാവസ്ഥയിലാകുകയും കുറയുകയും ചെയ്തിട്ടുള്ളതിനാൽ ഈ തീരുമാനം ശരിയാണ്. ഇപ്പോഴത്തെ വിപണിയുടെ സാഹചര്യത്തിൽ ഒരു വീടുവെച്ച് വാടകയ്ക്ക് കൊടുക്കുന്നത് ബുദ്ധിപരമായ തീരുമാനമാണ്.

 
നിങ്ങളുടെ വീട് വാടകയ്ക്ക് കൊടുക്കുന്നതിനു മുൻപ് ഈ കാര്യങ്ങൾ പരിഗണിക്കുക

എന്നാൽ അങ്ങനെ ചെയ്യാനുള്ള തീരുമാനം വീടിനെക്കുറിച്ചുള്ള ഉടമ കൃത്യമായി ചിന്തിച്ചതിനു ശേഷം ആയിരിക്കണം. നിങ്ങൾക്കു കിട്ടുന്ന വാടക ഓരോ വർഷവും വീടിന്റെ മൂല്യം 2 മുതൽ 3 ശതമാനം വരെ നിങ്ങൾക്ക് തരുന്നതായിരിക്കണം. കൂടാതെ നിങ്ങൾക്കുള്ള ഏതെങ്കിലും EMI- കൾ അടയ്ക്കാൻ അത് സഹായകമാവുകയും ചെയ്യണം . ഈ വാടക മറ്റെവിടെയെങ്കിലും നിക്ഷേപിക്കുക എന്നതും നല്ല ഓപ്‌ഷനാണ്.

മെയിൻറനൻസ്

മെയിൻറനൻസ്

വീട് വാടകയ്ക്കു കൊടുക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ, വീട്ടിലെ അടിസ്ഥാന സൗകര്യങ്ങളും, നിലവാരവും നല്ലതാണെന്നു ഉറപ്പു വരുത്തേണ്ടതാണ്. വീട് ആകർഷകമാക്കുന്നതിനു ആവശ്യമെങ്കിൽ വീടിന്റെ അറ്റ കുറ്റ പണികളും പെയിന്റിങ്ങും ഉടമസ്ഥൻ നടത്തേണ്ടതാണ്. ഇത് കൂടാതെ താമസക്കാരന് വാടക നൽകാനുള്ള സംവിധാനങ്ങളും ഉടമസ്ഥൻ ശരിപെടുത്തേണ്ടതാണ്. നിങ്ങൾ വാടകയ്ക്കു കൊടുക്കുന്ന വീട്ടിൽ നിന്നും ദൂരെയാണ് താമസിക്കാൻ പോകുന്നതെങ്കിൽ വാടക വാങ്ങാൻ വിശ്വസ്തരായ ആരെയെങ്കിലും ഏല്പിക്കുകയോ, ഓൺലൈൻ സവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ വാടകക്കാരോട് ആവശ്യപ്പെടുകയോ വേണം.

വാടക

വാടക

വാടക എത്രയെന്നു തീരുമാനിക്കുന്നതിന് മുൻപ് വീട് നിൽക്കുന്ന സ്ഥലത്തു എത്രയാണ് സാധാരണ വാടക നിരക്ക് എന്ന് അന്വേഷിക്കണം. വീട്ടു വാടക വീട്ടിലെ സൗകര്യങ്ങൾക്കനുസരിച്ചാണ് നിശ്ചയിക്കേണ്ടത്.

ഏതു തരം താമസക്കാർ

നിങ്ങൾ ഏതു തരം താമസക്കാരെ പ്രതീക്ഷിക്കുന്നു എന്നത്, നിങ്ങൾ വീട് എന്ത് കൊണ്ടാണ് വാടകയ്ക്ക് കൊടുക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കാൻ ആവുക. ചില ആളുകൾ ഒരു നിക്ഷേപ മാർഗ്ഗം എന്നോണം വീട് ഉണ്ടാക്കുകയും വാടകയക്കു കൊടുക്കുകയും ചെയുന്നു, എന്നാൽ ചിലർ സാഹചര്യങ്ങൾ കൊണ്ട് വിട്ടു മറ്റൊരു നഗരത്തിലേക്ക് മാറിയതു കൊണ്ട് വീട് വാടകയ്ക്കു കൊടുക്കുന്നു. സാധാരണയായി, ഉടമസ്ഥൻ താമസിക്കുന്ന ഒരു വീടിനോടു ചേർന്നാണ് വാടകയ്ക്ക് കൊടുക്കുന്ന വീടെങ്കിൽ, ദീർഘ കാലത്തേക്ക് വാടകയ്ക്കു നിൽക്കാൻ തയ്യാറായിട്ടുള്ളവരെയാണ് ഉടമസ്ഥർ പരിഗണിക്കുക. ഇത്തരക്കാരെ തന്നെയാണ് വീട് നിക്ഷേപത്തിനായാണ് വാടകയ്ക്ക് കൊടുക്കുന്നതെങ്കിലും പരിഗണിക്കുക.

വാടക കരാർ

വാടക കരാർ

വീട് വാടകയ്ക്ക് എടുക്കുന്ന ആൾ തന്നെയാണ് വാടക കരാറിനുള്ള സ്റ്റാമ്പ് പേപ്പർ(മുദ്ര പത്രം) വാങ്ങേണ്ടതും, കരാറിന്റെ ഒറിജിനല്‍ സൂക്ഷിക്കേണ്ടതും. ഉടമസ്ഥൻ ഒറിജിനല്‍ എഗ്രിമെന്റ് ആവശ്യപ്പെടുകയാണെങ്കിൽ രണ്ട് സ്റ്റാമ്പ് പേപ്പര്‍ വാങ്ങി കരാർ തയാറാക്കുക അപ്പോഴും സ്റ്റാമ്പ് പേപ്പര്‍ ടെനന്റിന്റെ പേരിലായിരിക്കാന്‍ ശ്രദ്ധിക്കുക.

കരാർ കാലാവധി ; വാടക കരാറിൽ കരാർ കാലാവധി (നോട്ടിസ് പിരിയഡ് ഉണ്ടെന്ന് രണ്ടു കൂട്ടരും ഉറപ്പ് വരുത്തുക. ഈ നോട്ടീസ് പിരിയഡ് പാലിക്കാന്‍ ഇരുകൂട്ടരും ബാധ്യസ്ഥരാണ്.11 മാസമാണ് കരാർ കാലാവധി.

Read more about: rent house വാടക വീട്
English summary

Things To Consider Before Renting Out Your House

If you have purchased a new house recently or moved to a different town, you might want to rent out your existing house
Story first published: Tuesday, February 5, 2019, 19:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X