ആക്സിസ് ബാങ്ക് ഉപഭോക്താക്കൾക്കും ഇനി എടിഎം കാർഡ് വേണ്ട; കാർഡില്ലാതെ കാശെടുക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എസ്ബിഐയുടെ യോനോ ആപ്പിന് പിന്നാലെ കാർഡില്ലാതെ കാശ് പിൻവലിക്കാവുന്ന സംവിധാനവുമായി ആക്സിസ് ബാങ്കും രം​ഗത്ത്. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ബെനിഫിഷ്യറിക്കാണ് ബാങ്കിന്റെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാവുന്നത്. ബാങ്ക് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളനുസരിച്ച് പണം പിൻവലിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കാം.

സ്റ്റെപ് 1
 

സ്റ്റെപ് 1

  • ആക്സിസ് ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് അക്കൗണ്ട് തുറക്കുക
  • തുടർന്ന് ഫണ്ട് ട്രാൻസ്ഫർ തിരഞ്ഞെടുക്കുക
  • സ്റ്റെപ് 2

    സ്റ്റെപ് 2

    • ഗുണഭോക്താവിന്റെ പേര്, മൊബൈൽ നമ്പർ, വിലാസം എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകുക
    • ഇത് പൂർത്തിയായതിന് ശേഷം ഗുണഭോക്താവിന് അയയ്ക്കാൻ ആഗ്രഹിക്കുന്ന തുക കീയിൽ അമർത്തുക
    • കൂടാതെ ഒരു സെൻഡേഴ്സ് കോഡും സജ്ജീകരിക്കുക
    • സ്റ്റെപ് 3

      സ്റ്റെപ് 3

      • ഗുണഭോക്താവ് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഐഎംടി ഓപ്ഷൻ തിരഞ്ഞെടുക്കുക
      • തുടർന്ന് 'withdraw IMT'ഓപ്ഷൻ തിരഞ്ഞെടുക്കുക
      • തുടർന്ന് ഉപഭോക്താവിന്റെ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഐഎംടി വിശദാംശങ്ങൾ, അയച്ചയാളുടെ കോഡ്, എസ്എംഎസ് കോഡ് എന്നിവ നൽകുക
      • സ്റ്റെപ് 4

        സ്റ്റെപ് 4

        പണം അയയ്ക്കുന്നയാളും ​ഗുണഭോക്താവും നൽകുന്ന എല്ലാ വിശദാംശങ്ങളും ശരിയായി പരിശോധിച്ച് ബാങ്കിന് ബോധ്യപ്പെട്ടാൽ എടിഎം മെഷീനിൽ നിന്നും പണം ലഭിക്കും.

        ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

        ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

        • കാർഡില്ലാതെ പണം പിൻവലിക്കാൻ ആക്സിസ് ബാങ്ക് എടിഎം അല്ലാതെ ലക്ഷ്മി വിലാസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എടിഎമ്മുകളും ഉപയോ​ഗിക്കാവുന്നതാണ്.
        • പണം പിൻവലിക്കുന്ന ​ഗുണഭോക്താവിന് ആക്സിസ് ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കാനും പാടില്ല.
        • പിൻവലിക്കൽ പരിധി

          പിൻവലിക്കൽ പരിധി

          ഐഎംടി ഓപ്ഷൻ ഉപയോഗിച്ച് ഒരു ദിവസം പരമാവധി 10000 രൂപ മാത്രമേ പിൻവലിക്കാവൂ. ഒരു മാസം പിൻവലിക്കാവുന്ന പരമാവധി തുക 25,000 രൂപയാണ്. 25 രൂപയാണ് ഇത്തരത്തിലുള്ള ഒരു ഇടപാടിന് ബാങ്ക് ഈടാക്കുന്ന ഫീസ്.

malayalam.goodreturns.in

English summary

Axis Bank Allows Cardless Cash Withdrawal

Unlike the SBI's Yono App and similar to what ICICI bank offers in respect of cardless withdrawal of cash, Axis bank also offers the service via which only pre-specified beneficiary can withdraw cash from the bank's ATM on the pre-condition that he or she should not be having the account with the bank.
Story first published: Saturday, April 20, 2019, 13:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X