വിദ്യാഭ്യാസ ലോണെടുക്കാൻ പ്ലാനുണ്ടോ? എങ്കിൽ ഇനി ബാങ്കുകൾ കയറി ഇറങ്ങേണ്ട. ഓൺലൈനായി അപേക്ഷിക്കാനുള്ള എളുപ്പ വഴിയാണ് വിദ്യാലക്ഷ്മി പോർട്ടൽ. വിദ്യാലക്ഷ്മി പോർട്ടലിലൂടെ ലോണിന് അപേക്ഷിക്കേണ്ട നടപടിക്രമങ്ങൾ ചുവടെ ചേർക്കുന്നു.

എന്താണ് വിദ്യാലക്ഷ്മി പോർട്ടൽ?
വിദ്യാഭ്യാസ വായ്പ തേടുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള ആദ്യത്തെ പോർട്ടലാണ് വിദ്യാലക്ഷ്മി പോർട്ടൽ. ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്മെന്റ്, ധനകാര്യ മന്ത്രാലയം, ഹയർ എജ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് (മാനവ വിഭവ വികസന മന്ത്രാലയം), ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ) എന്നിവയുടെ നേതൃത്വത്തിലാണ് ഈ പോർട്ടലിന്റെ പ്രവർത്തനം. എൻഎസ്ഡിഎൽ ഇ-ഗവേണൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ആണ് പോർട്ടൽ വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്.

വിദ്യാർത്ഥികളെ സഹായിക്കുന്നത് എങ്ങനെ?
വിദ്യാർത്ഥികൾ പോർട്ടലിൽ പ്രവേശിച്ചു കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും വായ്പയ്ക്ക് അപേക്ഷിക്കുകയോ അപേക്ഷിച്ച വായ്പയുടെ സ്റ്റാറ്റസ് പരിശോധിക്കുകയോ ചെയ്യാം. ദേശീയ സ്കോളർഷിപ്പ് പോർട്ടലിലേക്കുള്ള ലിങ്കുകളും ഈ പോർട്ടൽ വഴി ലഭിക്കും. 101ഓളം വായ്പാ പദ്ധതികളിൽ നിന്ന് അനുയോജ്യമായവ തിരഞ്ഞെടുക്കാനും അവസരമുണ്ട്. അപേക്ഷാ നടപടിക്രമങ്ങൾ ഇതാ..

സ്റ്റെപ് 1
- www.vidyalakshmi.co.in എന്ന വിദ്യാലക്ഷ്മി വെബ്സൈറ്റ് തുറക്കുക
- രജിസ്റ്റർ ചെയ്ത് നിങ്ങളുടെ പേരിൽ ഒരു അക്കൗണ്ട് തുറക്കുക
- ഇതിനായി തുറന്നു വരുന്ന പേജിൽ നിങ്ങളുടെ പേര്, ഇമെയിൽ ഐഡി മുതലായ വ്യക്തിഗത വിശദാംശങ്ങൾ നൽകുക. നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നതിന് ബോക്സിൽ ടിക് ചെയ്ത് 'സബ്മിറ്റ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- വായ്പാ ആപ്ലിക്കേഷൻ പൂരിപ്പിക്കുന്നതിന് മുൻപ് വിവിധ ബാങ്കുകളുടെ വായ്പാ പദ്ധതികളെക്കുറിച്ച് നിങ്ങൾക്ക് വായിക്കാവുന്നതാണ്. ഇതിനായി 'Search for Loan Scheme' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. മൂന്ന് ബാങ്കുകളിൽ മാത്രമേ ഒരാൾക്ക് അപേക്ഷിക്കാൻ സാധിക്കൂ.
- വായ്പയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ടാബിൽ ക്ലിക്ക് ചെയ്താൽ അപേക്ഷാ ഫോം പൂരിപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെടും.

സ്റ്റെപ് 2
രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിൽ നിങ്ങൾക്കൊരു ആക്ടിവേഷൻ ലിങ്ക് ലഭിക്കും. ഈ ലിങ്ക് തുറക്കുക. ഇപ്പോൾ നിങ്ങളുടെ ഇമെയിൽ
തുടർന്ന് നിങ്ങളുടെ ഇ-മെയിൽ ഐഡി, പാസ്വേഡ്, കാപ്ച എന്നിവ നൽകുക

സ്റ്റെപ് 3

സ്റ്റെപ് 4
ആവശ്യമായ എല്ലാ വിവരങ്ങളും നൽകികൊണ്ട് ഒരു പൊതുവായ വിദ്യാഭ്യാസ വായ്പാ അപേക്ഷാ ഫോറം (CELAF) പൂരിപ്പിക്കുക. ഫോം പൂരിപ്പിക്കുന്ന സമയത്ത് നിങ്ങളുടെ വരുമാന തെളിവുകൾ, ഐ.ഡി പ്രൂഫുകൾ, ഉന്നത വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവ കൈയിൽ സൂക്ഷിക്കുക. വായ്പ തുക, വരുമാനം, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ സംബന്ധിച്ച എല്ലാ നിർദേശങ്ങളും വായിച്ച് മനസ്സിലാക്കിയിട്ട് വേണം ഫോം പൂരിപ്പിക്കാൻ.
malayalam.goodreturns.in