നിങ്ങളുടെ ആധാർ വിവരങ്ങൾ ഇനി ആരും ചോർത്തില്ല; ആധാർ ലോക്ക് ചെയ്യേണ്ടത് ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) സ്വയം സേവന പോർട്ടൽ വഴി ഇനി നിങ്ങൾക്ക് നിങ്ങളുടെ ആധാർ വിവിരങ്ങൾ ലോക്ക് ചെയ്യുകയും അൺലോക്ക് ചെയ്യുകയും. ഇതുവഴി ആർക്കും ഇനി നിങ്ങളുടെ ആധാർ വിവരങ്ങൾ ചോർത്താൻ സാധിക്കില്ല.

ബയോമെട്രിക് വിവരങ്ങൾ
 

ബയോമെട്രിക് വിവരങ്ങൾ

നിങ്ങളുടെ വിരലടയാളം, ഐറിസ് ഡാറ്റ എന്നിവ അടങ്ങുന്നതാണ് ബയോമെട്രിക് വിവരങ്ങൾ. ആധാറിൽ തിരുത്തലുകൾ വരുത്താനും ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നതും ബയോമെട്രിക് വിവരങ്ങൾ നൽകി മാത്രമാണ്. എന്നാൽ ആധാർ ലോക്ക് ചെയ്ത് കഴിഞ്ഞാൽ ബയോമെട്രിക് നൽകി നിങ്ങളുടെ ആധാർ വിവരങ്ങൾ എഡിറ്റ് ചെയ്യാൻ സാധിക്കില്ല. ആധാർ ഉടമ ബയോമെട്രിക് ലോക്കിങ് സംവിധാനം എനേബിൾ ചെയ്താൽ അൺലോക്ക് ചെയ്യുന്നതുവരെ ആർക്കും നിങ്ങളുടെ വിവരങ്ങൾ എടുക്കാനോ, ഉപയോ​ഗിക്കാനോ സാധിക്കില്ല.

ശ്രദ്ധിക്കേണ്ട കാര്യം

നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് ഈ സേവനം ലഭ്യമാകൂ. ആധാർ എങ്ങനെ ലോക്ക് ചെയ്യാമെന്ന് ചുവടെ ചേർക്കുന്നു.

സ്റ്റെപ് 1

  • UIDAI ഔദ്യോ​ഗിക വെബ്സൈറ്റായ uidai.gov.in ഓപ്പൺ ചെയ്യുക
  • ഹോം പേജിലെ 'മൈ ആധാർ' ടാബിൽ നിന്ന് 'ലോക്ക് / അൺലോക്ക് ബയോമെട്രിക്സ്' തിരഞ്ഞെടുക്കുക
  • സ്റ്റെപ് 2

    • നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി എന്റർ ചെയ്യുക
    • സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക
    • സ്റ്റെപ് 3
       

      സ്റ്റെപ് 3

      • ആവശ്യമായ ഭാ​ഗങ്ങൾ പൂരിപ്പിച്ച ശേഷം ബയോമെട്രിക് ലോക്ക് എനേബിൾ ബട്ടണിൽ ക്ലിക്ക് ചെയ്യുക
      • അൺലോക്ക് ചെയ്യുന്നതെങ്ങനെ?

        ബയോമെട്രിക് വിവരങ്ങൾ അൺലോക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ചുവടെ ചേർക്കുന്നു

        • UIDAI വെബ്സൈറ്റ് തുറന്ന് മൈ ആധാർ ടാബിൽ നിന്ന് അൺലോക്ക് തിരഞ്ഞെടുക്കുക
        • ആവശ്യമായ വിശദാംശങ്ങൾ നൽകി ഡിസേബിൾ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

malayalam.goodreturns.in

Read more about: aadhaar ആധാർ
English summary

Here's the step by step process to lock and unlock Aadhaar biometric authentication

The Unique Identification Authority of India (UIDAI) on its self-service portal allows Aadhaar holders to lock or unlock their biometric details in the Aadhaar database. According to uidai website, it enables residents to lock and temporarily unlock their biometrics. This protects privacy and confidentiality of resident's biometrics data. Biometrics authentication uses fingerprint and iris data.
Story first published: Saturday, April 13, 2019, 10:19 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more