സുകന്യ സമൃ​ദ്ധി യോജന: നിക്ഷേപം കാലാവധിയ്ക്ക് മുമ്പ് അവസാനിപ്പിച്ചാൽ എന്ത് സംഭവിക്കും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുകന്യ സമൃദ്ധി യോജന പോലുള്ള ദീർഘകാല നിക്ഷേപങ്ങൾ കാലാവധിക്ക് മുമ്പ് നിന്നു പോകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. മാസം നിക്ഷേപ തുക അടയ്ക്കാൻ ഇല്ലാതെ വരികയോ, പണം നിക്ഷേപിക്കാൻ മറന്നു പോകുകയോ ഒക്കെ വഴി കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിക്ഷേപങ്ങൾ നിന്നു പോകാൻ സാധ്യതുണ്ട്. എന്നാൽ സാഹചര്യങ്ങളിൽ നിങ്ങൾ അടച്ച പണത്തിന് എന്തു സംഭവിക്കുമെന്ന് നോക്കാം.

 

കുറഞ്ഞത് 15 വർഷം

കുറഞ്ഞത് 15 വർഷം

അക്കൗണ്ട് ആരംഭിച്ച്, ചുരുങ്ങിയത് 15 വർഷമെങ്കിലും നിക്ഷേപം നടത്തിയാൽ മാത്രമേ അക്കൗണ്ട് ആക്ടീവായി കണക്കാക്കൂ. 21-ാമത്തെ വർഷം പണം പലിശ സഹിതം പണം തിരികെ ലഭിക്കും.

അക്കൗണ്ട് പുതുക്കുന്നത് എങ്ങനെ?

അക്കൗണ്ട് പുതുക്കുന്നത് എങ്ങനെ?

ഇടയ്ക്ക് വച്ച് നിന്നു പോയ സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കുന്നതിന് പോസ്റ്റ് ഓഫീസ്, അല്ലെങ്കിൽ ബാങ്ക് ശാഖയുമായി ബന്ധപ്പെടേണ്ടതാണ്. ഇവിടെ നിന്ന് അക്കൗണ്ട് പുതുക്കുന്നതിനുള്ള അപേക്ഷാ ഫോം വാങ്ങി പൂരിപ്പിച്ച് നൽകുക. കൂടാതെ ഓരോ വർഷവും ചുരുങ്ങിയത് 250 രൂപയും പിഴയായി 50 രൂപയും ചേർത്ത് അടയ്ക്കുക.

കാലാവധിയ്ക്ക് മുമ്പ് പണം പിൻവലിക്കാമോ?

കാലാവധിയ്ക്ക് മുമ്പ് പണം പിൻവലിക്കാമോ?

പദ്ധതിയിൽ ചേർന്ന് അഞ്ച് വർഷം പൂർത്തിയായാൽ ആവശ്യമെങ്കിൽ തുക പിൻവലിക്കാവുന്നതാണ്. ജീവന് ഭീഷണിയായ രോഗത്തിന് വേണ്ടിയുള്ള ചികിത്സാ സഹായം, അനുകമ്പയുടെ അടിസ്ഥാനത്തിലുള്ള മറ്റ് കാരണങ്ങൾ എന്നിവ പരി​ഗണിച്ച് പണം പിൻവലിക്കാം. പണം പിൻവലിക്കാൻ കഴിയുന്ന അടുത്ത ഘട്ടം പെൺകുട്ടിക്ക് 18 വയസ്സ് തികയുമ്പോഴാണ്. ഫണ്ട് അവളുടെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമേ പിൻവലിക്കാവൂ. പരമാവധി 50 ശതമാനം വരെ തുക ഉന്നത വിദ്യാഭ്യാസത്തിനും മറ്റും പിൻവലിക്കാം.

നിക്ഷേപ പരിധി

നിക്ഷേപ പരിധി

പരമാവധി 1.50 ലക്ഷം രൂപ വരെ ഒരു വ‍ർഷം നിക്ഷേപിക്കാൻ സാധിക്കും. ഒരു മാസത്തിലോ അല്ലെങ്കിൽ ഒരു സാമ്പത്തിക വർഷത്തിലോ നടത്താവുന്ന നിക്ഷേപങ്ങളുടെ എണ്ണത്തിന് പരിധിയുമില്ല.

പലിശ നിരക്ക്

പലിശ നിരക്ക്

മറ്റ് ചെറുകിട നിക്ഷേപ പദ്ധതികൾ പോലെ തന്നെ സുകന്യ സമൃദ്ധി അക്കൗണ്ടുകളുടെ പലിശ നിരക്കും നിശ്ചിത ഇടവേളകളിൽ മാറും. ജനുവരി - മാർച്ച് ത്രൈമാസത്തിലെ പലിശ നിരക്ക് 8.5 ശതമാനമാണ്.

പത്ത് വയസ് വരെ ചേരാം

പത്ത് വയസ് വരെ ചേരാം

പെണ്‍കുട്ടിക്ക് പത്തു വയസ് തികയുന്നത് വരെ ഏതു പ്രായത്തിലും അവരെ രക്ഷിതാക്കള്‍ക്ക് ഈ പദ്ധതിയില്‍ ചേര്‍ക്കാം. പത്തു വയസ് വരെ രക്ഷിതാവിനും, പത്തു വയസിന് മേല്‍ പെണ്‍കുട്ടിക്കും അക്കൗണ്ട് കൈകാര്യം ചെയ്യാം.

malayalam.goodreturns.in

English summary

How To Revive Or Close An Inactive Sukanya Samriddhi Yojana Account?

Long term schemes can sometimes get difficult to commit to. There may be instances where one fails to pay the minimum required amount to keep an account active. But there are ways to revive or close these long term schemes like Sukanya Samriddhi Yojana that fetches high returns.
Story first published: Friday, April 12, 2019, 7:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X