ഇടത്തരക്കാർക്ക് വേണ്ടി മാത്രം, രണ്ട് ലക്ഷം രൂപ വരെ നേടാം; എൽഐസിയുടെ പുത്തൻ പദ്ധതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇടത്തരക്കാർക്ക് കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാണ് എൽഐസിയുടെ മൈക്രോ ബച്ചത് പദ്ധതി. 2019 ഫെബ്രുവരിയിലാണ് എൽഐസി പുതിയ പദ്ധതി ആരംഭിച്ചത്. രണ്ട് ലക്ഷം രൂപ വരെയുള്ള കവറേ‍ജ് ആണ് ഇതുവഴി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

സംരക്ഷണത്തിനൊപ്പം സേവിം​ഗ്സും
 

സംരക്ഷണത്തിനൊപ്പം സേവിം​ഗ്സും

ഇൻഷുറൻസ് കവറേജിനൊപ്പം സേവിം​ഗ്സും വാ​ഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് എൽഐസിയുടെ മൈക്രോ ബച്ചത്. കുറഞ്ഞ വരുമാനക്കാരായ വ്യക്തികൾക്ക് വേണ്ടിയുള്ളതാണ് ഈ പദ്ധതി. ഉദാഹരണത്തിന്, 35 ഒരാൾക്ക് വർഷം 5,220 രൂപ വീതം നിക്ഷേപിച്ചാൽ ഒരു ലക്ഷം രൂപ വരെയുള്ള കവറേജാണ് ലഭിക്കുന്നത്.

അപേക്ഷകരുടെ പ്രായപരിധി

അപേക്ഷകരുടെ പ്രായപരിധി

18നും 55നും ഇടയിൽ പ്രായമുള്ള ആരോഗ്യവാനായ വ്യക്തിയ്ക്ക് മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാകാതെ തന്നെ പോളിസി എടുക്കാവുന്നതാണ്. ഈ പോളിസിക്ക് കീഴിൽ ഓരോരുത്തരുടെയും പ്രായവും നിക്ഷേപ തുകയും അടിസ്ഥാനമാക്കി 50,000 രൂപ മുതൽ 2 ലക്ഷം രൂപ വരെയുള്ള കവറേജാണ് ലഭിക്കുന്നത്. 10 മുതൽ 15 വർഷം വരെ പോളിസി തവണകൾ അടയ്ക്കണം.

തവണകൾ മുഴുവൻ അടച്ചാൽ

തവണകൾ മുഴുവൻ അടച്ചാൽ

കാലാവധി പൂർത്തിയാകുന്നതുവരെ മുഴുവൻ പ്രീമിയവും അടച്ച പോളിസി ഉടമയ്ക്ക് തുക ആവശ്യമായി വന്നില്ലെങ്കിൽ നിക്ഷേപിച്ച തുകയ്ക്കൊപ്പം ലോയൽറ്റി അഡീഷനും കൂടി ചേർന്ന തുക തിരികെ ലഭിക്കും. പോളിസി ടേമിന്റെ ആദ്യ അഞ്ചു വർഷത്തിനുള്ളിൽ പോളിസി ഉടമ മരിക്കുകയാണെങ്കിൽ നോമിനിയ്ക്ക് അടച്ച തുക കൈപ്പറ്റാവുന്നതാണ്. 5 വർഷം പൂർത്തിയായ ശേഷമാണ് മരണം സംഭവിക്കുന്നതെങ്കിൽ, അടച്ച തുകയും ലോയൽറ്റി അഡീഷനും നൽകും.

ഓപ്ഷണൽ കവർ

ഓപ്ഷണൽ കവർ

പോളിസി ഉടമയ്ക്ക് പോളിസിയിൽ അധിക പ്രീമിയം അടയ്ക്കുന്നതിലൂടെ ആക്സിഡന്റൽ ഡെത്ത് ആൻഡ് ഡിസെബിലിറ്റി ബെനഫിറ്റ് പോലുള്ള കവറേജും ലഭിക്കുന്നതാണ്.

ലോണും ഓട്ടോ കവറേജും

ലോണും ഓട്ടോ കവറേജും

മൂന്നു വർഷം പ്രീമിയം അടച്ചാൽ, അടച്ച തുകയുടെ 70 ശതമാനം വരെ വായ്പയായും ലഭിക്കും. ഈ പോളിസിയുടെ മറ്റൊരു പ്രധാന സവിശേഷത ഓട്ടോ കവർ ആണ്. പോളിസി ഉടമ മൂന്ന് വർഷത്തിന് ശേഷം പ്രീമിയം അടച്ചില്ലെങ്കിൽ ആറു മാസത്തെ ഓട്ടോ കവറും എൽഐസി വാഗ്ദാനം ചെയ്യുന്നുണ്ട്.

malayalam.goodreturns.in

English summary

LIC’s Micro Bachat Scheme Details

LICs new plan ‘Micro Bachat’ targeted at low-income group. The policy holder get up to 2 lakh rupees.
Story first published: Thursday, May 9, 2019, 9:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more