മാസം വെറും 200 രൂപ നിക്ഷേപിക്കാനുണ്ടോ? പോസ്റ്റ് ഓഫീസ് ടിഡി അക്കൗണ്ടിന് പലിശ 7.8 ശതമാനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സർക്കാരിന് കീഴിലുള്ള പോസ്റ്റ് ഓഫീസ് ടിഡി അക്കൗണ്ടിലൂടെ നിങ്ങളുടെ നിക്ഷേപത്തിന് കൂടുതൽ നേട്ടമുണ്ടാക്കാ. പോസ്റ്റ് ഓഫീസിന്റെ അഞ്ച് വർഷ കാലാവധിയുള്ള ടൈം ഡിപ്പോസിറ്റിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ ഇതാ..

 

ടൈം ഡിപ്പോസിറ്റ്

ടൈം ഡിപ്പോസിറ്റ്

ഒരു വ്യക്തി നിശ്ചിത കാലാവധിയിൽ നിശ്ചിത തുക പ്രതിമാസ നിക്ഷേപം നടത്തുന്ന രീതിയാണ് ടൈം ഡിപ്പോസിറ്റിന്റേത്. ക്യാഷ് ആയോ ചെക്ക് നൽകിയോ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.

നിക്ഷേപ തുക

നിക്ഷേപ തുക

കുറഞ്ഞത് 200 രൂപ മുതലാണ് നിക്ഷേപം നടത്താവുന്നത്. ഉയർന്ന നിക്ഷേപ പരിധി നിശ്ചയിച്ചിട്ടില്ല. അക്കൗണ്ട് തുടങ്ങുമ്പോൾ തന്നെ നോമിനിയെ വയ്ക്കാനുള്ള സൗകര്യവുമുണ്ട്.

ട്രാൻസ്ഫർ ചെയ്യാം

ട്രാൻസ്ഫർ ചെയ്യാം

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് ഒരു പോസ്റ്റ് ഓഫീസ് ശാഖയിൽ നിന്ന് മറ്റൊരു പോസ്റ്റ് ഓഫീസ് ശാഖയിലേക്ക് മാറ്റാവുന്നതാണ്. കൂടാതെ, ഒരു വ്യക്തിക്ക് പോസ്റ്റ് ഓഫീസിൽ എത്ര ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് വേണമെങ്കിലും തുറക്കാം. നിക്ഷേപത്തിന്റെ പലിശ വാർഷിക അടിസ്ഥാനത്തിലാണ് ലഭിക്കുന്നത്. എന്നാൽ ഓരോ ത്രൈമസത്തിലും പലിശ കണക്കാക്കും.

പലിശ നിരക്ക്

പലിശ നിരക്ക്

1, 2, 3 വർഷം കാലവധികളിലുള്ള നിക്ഷേപത്തിന് 7 ശതമാനം പലിശ നിരക്കാണ് ഇന്ത്യ പോസ്റ്റ് നൽകുന്നത്. എന്നാൽ 5 വർഷത്തെ കാലാവധിയുള്ള നിക്ഷേപത്തിന് 7.8 ശതമാനം പലിശ ലഭിക്കും.

മൈനർ അക്കൗണ്ട്

മൈനർ അക്കൗണ്ട്

പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ് കുട്ടികളുടെ പേരിലും തുടങ്ങാവുന്നതാണ്. എന്നാൽ കുട്ടിയ്ക്ക് 10 വയസ്സ് പൂർത്തിയായാൽ അക്കൗണ്ട് ഓപ്പൺ ചെയ്യാനും സ്വയം നിക്ഷേപം നടത്താനും സാധിക്കും. പ്രായപൂർത്തിയായാൽ മൈനർ അക്കൗണ്ട് സാധാരണ അക്കൗണ്ടാക്കി മാറ്റുന്നതിനുള്ള അപേക്ഷ പോസ്റ്റ് ഓഫീസിൽ സമർപ്പിക്കണം.

ജോയിന്റ് അക്കൗണ്ട്

ജോയിന്റ് അക്കൗണ്ട്

പ്രായപൂർത്തിയായ രണ്ട് പേർക്ക് ചേർന്ന് ജോയിന്റ് അക്കൗണ്ടും തുറക്കാവുന്നതാണ്. വ്യക്തി​ഗത അക്കൗണ്ട് ജോയിന്റ് അക്കൗണ്ട് ആക്കാനും ജോയിന്റ് അക്കൗണ്ട് വ്യക്തി​ഗത അക്കൗണ്ട് ആക്കി മാറ്റാനും സൗകര്യവുമുണ്ട്.

നികുതി ഇളവ്

നികുതി ഇളവ്

5 വർഷത്തെ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റും ഇൻകം ടാക്സ് ആക്ട് 1961 ലെ സെക്ഷൻ 80 സി പ്രകാരം ആദായനികുതി ആനുകൂല്യങ്ങൾക്ക് അർഹമാണ്.

malayalam.goodreturns.in

English summary

Post Office TD account: Start with Rs 200

The government-controlled Post Office, India Post, offers the facility of 5-year time deposit (TD) account under which a person start monthly savings with a fixed deposit amount for a fixed duration.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X