വിദേശത്ത് പഠിക്കാൻ പ്ലാനുണ്ടോ? കാശ് എങ്ങനെ കണ്ടെത്തും? എസ്ബിഐ വായ്പയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദേശത്ത് ഉപരി പഠനത്തിന് പോകുക എന്നത് പലരുടെ സ്വപ്നമാണ്. എന്നാൽ പണമാണ് ഇത്തരം സ്വപ്നങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ പിന്നോട്ട് വലിക്കുന്നത്. എങ്കിൽ ഇനി കാശിന്റെ കാര്യം ഓർത്ത് ടെൻഷൻ വേണ്ട. എസ്ബിഐയുടെ വിദേശ പഠനത്തിനുള്ള വായ്പ പദ്ധതിയെക്കുറിച്ച് അറിയേണ്ട കാര്യങ്ങളിതാ..

 

എസ്ബിഐ ​ഗ്ലോബൽ എഡ് - വാന്റേജ്

എസ്ബിഐ ​ഗ്ലോബൽ എഡ് - വാന്റേജ്

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തിരഞ്ഞെടുക്കപ്പെട്ട കോഴ്സുകൾക്കും ആവശ്യമായ ചെലവുകൾക്കും വിദ്യാർത്ഥികൾക്ക് വായ്പ അനുവദിക്കുന്നുണ്ട്. എസ്ബിഐ ​ഗ്ലോബൽ എഡ് - വാന്റേജ് എന്ന പദ്ധതിയ്ക്ക് കീഴിലാണ് വിദേശ പഠനത്തിന് ആവശ്യമായ തുക വായ്പ അനുവദിക്കുന്നത്.

അപേക്ഷിക്കേണ്ടത് എങ്ങനെ?

അപേക്ഷിക്കേണ്ടത് എങ്ങനെ?

എസ്ബിഐ ഗ്ലോബൽ എഡ് - വാന്റേജ് പദ്ധതി പ്രകാരം, ഇന്ത്യയ്ക്ക് പുറത്തുള്ള ഉന്നത പഠനങ്ങൾക്ക് വേണ്ടി എസ്ബിഐ ഓൺലൈൻ വെബ്സൈറ്റായ https://www.sbi.co.in/ വഴി വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ബാങ്ക് ശാഖയിൽ നേരിട്ട് എത്തിയും അപേക്ഷ സമർപ്പിക്കാം. ബാങ്കിന്റെ പ്രതിനിധികൾ വിദ്യാഭ്യാസ വായ്പ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് നൽകും.

വായ്പ തുക

വായ്പ തുക

20 ലക്ഷം മുതൽ 1.5 കോടി രൂപ വരെയാണ് എസ്ബിഐ വിദേശ പഠനത്തിന് വായ്പ അനുവദിക്കുക. 15 വർഷം കാലാവധിയുള്ള ഇഎംഐകൾ ആയി തുക തിരിച്ചടയ്ക്കാം. എന്നാൽ തിരിച്ചടവ് കാലാവധി വായ്പ എടുക്കുന്ന ആളുടെ ക്രെഡിറ്റ് പ്രൊഫൈൽ അനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം. എസ്ബിഐ ഗ്ലോബൽ എഡ് - വാന്റേജ് ലോൺ വഴി ഇൻകം ടാക്സ് ആക്ട് സെക്ഷൻ 80 (ഇ) പ്രകാരം വായ്പ എടുക്കുന്ന വ്യക്തിയ്ക്ക് നികുതി ആനുകൂല്യവും ലഭിക്കും.

വായ്പ ലഭിക്കുന്ന കോഴ്സുകൾ

വായ്പ ലഭിക്കുന്ന കോഴ്സുകൾ

എസ്ബിഐ ഗ്ലോബൽ എഡ് - വാന്റേജ് വായ്പ പദ്ധതി പ്രകാരം, അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, യൂറോപ്പ്, സിംഗപ്പൂർ, ജപ്പാൻ, ഹോങ്കോംഗ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ ഉദ്ദേശിക്കുന്നവർക്ക് വായ്പ ലഭിക്കും. വിദേശ സ്ഥാപനങ്ങൾ അല്ലെങ്കിൽ സർവകലാശാലകൾ വാഗ്ദാനം ഏതെങ്കിലും ബിരുദ, ബിരുദാനന്തര ബിരുദ, ഡോക്ടറേറ്റ് കോഴ്സുകൾക്ക് വായ്പ ലഭിക്കുന്നതാണ്.

ചെലവുകൾ

ചെലവുകൾ

താഴെ പറയുന്നവയാണ് ബാങ്ക് വഹിക്കുന്ന വിദ്യാഭ്യാസ ചെലവുകൾ.

  • കോളേജ് ഫീസ്
  • ഹോസ്റ്റൽ ഫീസ്
  • എക്സാമിനേഷൻ ഫീസ്
  • ലൈബ്രറി ഫീസ്
  • ലബോറട്ടറി ഫീസ്
  • യാത്രാ ചെലവ്
  • പുസ്തകങ്ങൾ മറ്റ് പഠനോപകരങ്ങൾ എന്നിവ വാങ്ങുന്നതിനുള്ള ഫീസ്
  • യൂണിഫോം ഫീസ്
മറ്റ് ചെലവുകൾ

മറ്റ് ചെലവുകൾ

പഠനവുമായി ബന്ധപ്പെട്ട ടൂറുകൾ, പ്രോജക്ട് വർക്കുകൾ, തീസിസ് മുതലായവയ്ക്കും ആവശ്യമായ തുക ബാങ്ക് അനുവദിക്കും. എന്നാൽ കോഴ്സ് കഴിയുന്ന ഉടൻ ആകെ ട്യൂഷൻ ഫീസിന്റെ 20 ശതമാനം തിരിച്ചടയ്ക്കേണ്ടതുണ്ട്.

malayalam.goodreturns.in

English summary

SBI Global Ed-Vantage Loan Details

sbi provides loan for abroad studies. Here is more details about sbi golbel ed-vantage loan scheme.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X