ബജറ്റ് 2019: ജൂലൈ 5 ന് മുമ്പ് നിങ്ങൾ തീർച്ചയായും അറിയേണ്ട പ്രധാന കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സർക്കാരിന്റെ ധനകാര്യ സംബന്ധമായ സമഗ്രമായ റിപ്പോർട്ടാണ് കേന്ദ്ര ബജറ്റ്. സർക്കാരിന്റെ എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള വരുമാനവും വിവിധ പ്രവർത്തനങ്ങൾക്കുള്ള വിഹിതവും മാറ്റി വയ്ക്കുന്നത് ബജറ്റിലാണ്. വിവിധ മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് ധനമന്ത്രാലയം ബജറ്റ് തയ്യാറാക്കുന്നതും ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതും. 2020 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തെ ബജറ്റ് ധനകാര്യമന്ത്രി നിർമല സീതാരാമൻ ജൂലൈ 5 നാണ് അവതരിപ്പിക്കുക. ബജറ്റ് അവതരണത്തിന് മുമ്പ് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്.

ആദ്യ ബജറ്റ്
 

ആദ്യ ബജറ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ടേമിലെ ആദ്യ ബജറ്റാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്. 2019-20 സാമ്പത്തി വർഷത്തെ ഇടക്കാല ബജറ്റ് അന്നത്തെ ധനമന്ത്രി പിയൂഷ് ഗോയൽ ഫെബ്രുവരി 1 ന് അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ധനമന്ത്രിയായ നിർമ്മല സീതാരാമൻ ആണ് ഇത്തവണ ബജറ്റ് അവതരിപ്പിക്കുക. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 1970-71 കാലഘട്ടത്തിൽ ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്നു. എന്നാൽ ആദ്യമായാണ് ധനകാര്യ വകുപ്പിന് മാത്രമായി ഒരു വനിതാ മന്ത്രിയെ ചുമതലപ്പെടുത്തുന്നത്.

സാമ്പത്തിക സർവ്വേ

ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ ഫലം ജൂലൈ 4 ന് അവതരിപ്പിക്കും. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെയാണ് ബജറ്റ് അവതരിപ്പിക്കുക. രാജ്യത്തെ കഴിഞ്ഞ ഒരു വർഷത്തെ സാമ്പത്തിക വികസനത്തെ സംഗ്രഹിക്കുന്നതാണ് സാമ്പത്തിക സർവേ റിപ്പോർട്ട്. ബജറ്റിൽ വിവിധ കാര്യങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നത് ഈ ഫലത്തിന് അനുസരിച്ചായിരിക്കും. 2019-20 ലെ കേന്ദ്ര ബജറ്റ് 2019 ജൂലൈ 5 വെള്ളിയാഴ്ച രാവിലെ 11.00 ന് ലോക്സഭയിലാണ് അവതരിപ്പിക്കുക.

ബജറ്റ് അവതരണ സമയം

1999 വരെ ബജറ്റ് അവതരിപ്പിച്ചിരുന്നത് ഫെബ്രുവരി മാസത്തിലെ അവസാന പ്രവർത്തി ദിവസം വൈകുന്നേരം അഞ്ച് മണിയ്ക്ക് ആയിരുന്നു. എന്നാൽ മുൻ ധനമന്ത്രി യശ്വന്ത് സിൻഹ 1999ൽ ബജറ്റ് അവതരണ സമയം മാറ്റി. കേന്ദ്ര ബജറ്റ് രാവിലെ 11ന് പ്രഖ്യാപിക്കാൻ തുടങ്ങിയത് 1999 മുതലാണ്.

റെയിൽവേ ബജറ്റ്

2016 വരെ എല്ലാ വർഷവും കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് റെയിൽവേ മന്ത്രി റെയിൽ ബജറ്റ് അവതരിപ്പിച്ചിരുന്നത്. എന്നാൽ 92 വർഷം പഴക്കമുള്ള ഈ രീതി 2016 സെപ്റ്റംബറിൽ പൊളിച്ചെഴുതി. റെയിൽ ബജറ്റുകളും കേന്ദ്ര ബജറ്റും വെവ്വേറെ അവതരിപ്പിക്കുന്ന രീതി സർക്കാർ റദ്ദാക്കി. തുടർന്ന് 2017ൽ ആദ്യമായി ഇരുബജറ്റുകളും ലയിപ്പിച്ചുള്ള ആദ്യ ബജറ്റ് അവതരിപ്പിച്ചു. ഇത്തവണയും ഇരു ബജറ്റുകളും സംയുക്തമായാണ് അവതരിപ്പിക്കുക.

പൊതുജനങ്ങൾക്കും നിർദ്ദേശങ്ങൾ നൽകാം

കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിനായി സർക്കാർ പൊതുജനങ്ങളിൽ നിന്നും നിർദേശങ്ങൾ ക്ഷണിച്ചിട്ടുണ്ട്. ആശയങ്ങളും നിർദേശങ്ങളും തേടി ധനമന്ത്രി നിർമല സീതാരാമനും തന്റെ ട്വിറ്ററിൽ സന്ദേശമയച്ചിരുന്നു. കേന്ദ്ര സർക്കാർ വെബ്സൈറ്റായ my Gov.com ലൂടെയോ my Gov ആപ്പിലൂടെയോ നിർദേശങ്ങൾ പോസ്റ്റ് ചെയ്യാം. കമന്റ്റ് ബോക്സിൽ നേരിട്ട് നിർദേശങ്ങൾ പങ്കുവെക്കുകയോ അല്ലെങ്കിൽ PDF ഡോക്യുമെന്റായി അപ്‌ലോഡ് ചെയ്യുകയുമാവാം. 2019 ജൂൺ 20 വരെയാണ് നിർദ്ദേശങ്ങൾ നൽകാൻ സമയം അനുവദിച്ചിരിക്കുന്നത്.

malayalam.goodreturns.in

English summary

Budget 2019: Key Things To Know Before Budget

The Union Budget is a comprehensive report on the government's finances. Budget allocation of revenue from all sources of government and allocation for various activities is in the budget. The finance ministry prepares the budget and the finance minister presents the budget after consultation with various ministries.
Story first published: Tuesday, June 18, 2019, 9:56 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more