പ്രധാനമന്ത്രി ആവാസ് യോജന: കുറഞ്ഞ പലിശയ്ക്ക് ഭവന വായ്പ, അപേക്ഷിക്കേണ്ടത് എങ്ങനെ? ആർക്കൊക്കെ ലഭിക്കും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാവർക്കും ഭവനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ). ഈ പദ്ധതി പ്രകാരം സമൂഹത്തിലെ നാല് വിഭാ​ഗത്തിൽ പെടുന്ന ആളുകൾക്കാണ് ഭവന വായ്പ ലഭിക്കുന്നത്. സാമ്പത്തികമായി ദുർബലമായ വിഭാഗം (ഇഡബ്ല്യുഎസ്), ലൈറ്റ് ഇൻ‌കം ഗ്രൂപ്പ് (എൽ‌ഐ‌ജി), മീഡിയം ഇൻ‌കം ഗ്രൂപ്പ് (എം‌ഐ‌ജി I), മീഡിയം ഇൻ‌കം ഗ്രൂപ്പ് (എം‌ഐ‌ജി II) എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ഓരോ വിഭാ​ഗത്തിൽ പെടുന്ന അപേക്ഷകരും അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെയെന്ന് പരിശോധിക്കാം.

 

വരുമാന പരിധി

വരുമാന പരിധി

പി‌എം‌എ‌വൈ പ്രകാരം വായ്പയ്ക്ക് അപേക്ഷിക്കുന്നതിന്, എം‌ഐ‌ജി I വിഭാ​ഗത്തിന്റെ വാർഷിക വരുമാനം 12 ലക്ഷം രൂപയിൽ താഴെയും എം‌ഐ‌ജി II വിന്റെ വരുമാനം 12 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയും ആയിരിക്കണം. കൂടാതെ ഓരോ വിഭാ​ഗത്തിനും അനുവ​ദിച്ചിരിക്കുന്ന വിസ്തീർണ്ണത്തിലായിരിക്കണം വീടുകൾ വയ്ക്കേണ്ടത്.

വായ്പാ അപേക്ഷ

വായ്പാ അപേക്ഷ

അപേക്ഷകർക്ക് ഇഷ്ട്ടമുള്ള ബാങ്കിൽ പ്രധാനമന്ത്രി ആവാസ് യോജനയ്ക്കായുള്ള അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോമിൽ അപേക്ഷകന്റെ വിശദാംശങ്ങൾ, വരുമാനം, നിക്ഷേപം, മറ്റ് വായ്പകൾ, പ്രോപ്പർട്ടി വിശദാംശങ്ങൾ, സഹ അപേക്ഷകന്റെ വിശദാംശങ്ങൾ എന്നിവ അടങ്ങിയിരിക്കണം.

പിഎംഎവൈ സബ്സിഡി സ്കീം അപേക്ഷാ ഫോം

പിഎംഎവൈ സബ്സിഡി സ്കീം അപേക്ഷാ ഫോം

https://pmaymis.gov.in/ എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാം. സിറ്റിസൺ അസസ്മെന്റ് ടാബിൽ നിന്നാണഅ ഫോം ഓൺ‌ലൈനായി ആക്‌സസ് ചെയ്യാൻ‌ കഴിയുക. അപേക്ഷകന്റെ ആധാർ നമ്പറും പേരും നൽകി വിശദാംശങ്ങൾ‌ പരിശോധിച്ചുറപ്പിച്ചു കഴിഞ്ഞാൽ‌ ഫോം സമർ‌പ്പിക്കാൻ‌ കഴിയും. അപേക്ഷകന്റെ പേര്, വരുമാനം, കുടുംബാംഗങ്ങളുടെ എണ്ണം, വിലാസം, ബന്ധപ്പെടാനുള്ള നമ്പർ, കുടുംബനാഥന്റെ പ്രായം, മതം, ജാതി തുടങ്ങിയവ വിവരങ്ങൾ അപേക്ഷയിൽ നൽകേണ്ടതുണ്ട്.

വായ്പ രേഖകൾ സമർപ്പിക്കൽ

വായ്പ രേഖകൾ സമർപ്പിക്കൽ

സബ്സിഡി അപേക്ഷ ഫോമിനൊപ്പം വായ്പാ അപേക്ഷയ്ക്ക് ആവശ്യമായ വരുമാന തെളിവുകൾ, കെ‌വൈ‌സി രേഖകൾ, സ്വത്തുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ കൂടി സമർപ്പിക്കണം. അപേക്ഷകനോ അപേക്ഷകന്റെ കുടുംബത്തിൽ പെട്ട ആർക്കെങ്കിലുമോ മറ്റൊരു വീട് സ്വന്തമായിട്ടുണ്ടെങ്കിൽ അപേക്ഷ അസാധുവാകും. വായ്പയ്ക്ക് അപേക്ഷിക്കുന്നതോ സ്ത്രീകളോ കുടുംബത്തിലെ ഏക ആശ്രയമായ വ്യക്തിയോ ആണെങ്കിൽ മുൻ‌ഗണന ലഭിക്കുന്നതാണ്.

സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നത് എങ്ങനെ?

സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നത് എങ്ങനെ?

നിങ്ങളുടെ PMAY ആപ്ലിക്കേഷന്റെ സ്റ്റാറ്റസ് www.mayaymis.gov.in എന്ന വെബ്സൈറ്റ് വഴി ട്രാക്ക് ചെയ്യാം. Http://pmaymis.gov.in/Track_Application_Status.aspx എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താലും നിങ്ങൾക്ക് സ്റ്റാറ്റസ് അറിയാൻ സാധിക്കും. അപേക്ഷാ ഫോം പ്രിന്റൗട്ട് എടുക്കുന്നതിന് നിങ്ങളുടെ പേര്, പിതാവിന്റെ പേര്, ആപ്ലിക്കേഷൻ നമ്പർ എന്നിവ നൽകിയാൽ മതി.

malayalam.goodreturns.in

English summary

How To Get Home Loan Under Prime Minister Awas Yojana

Prime Minister Awas Yojana (PMAY) is one of the central government's major projects aimed at providing housing for all.
Story first published: Saturday, June 22, 2019, 12:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X