ഈ വർഷം പാസ്പോർട്ട് എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യങ്ങൾ തീർച്ചയായും അറിയണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാസ്‌പോർട്ട് അപേക്ഷ സമർപ്പിക്കുമ്പോൾ കൃത്യമായി പൂരിപ്പിച്ച പാസ്‌പോർട്ട് അപേക്ഷാ ഫോമിനൊപ്പം സമർപ്പിക്കേണ്ട ചില രേഖകൾ കൂടിയുണ്ട്. പാസ്‌പോർട്ടിനായി അപേക്ഷിക്കുന്നതിന്, ഒരു വ്യക്തി ആദ്യമായി സന്ദർശിക്കേണ്ടത് അടുത്തുള്ള പാസ്‌പോർട്ട് സേവ കേന്ദ്രത്തിലാണ്. അല്ലെങ്കിൽ പാസ്‌പോർട്ട് സേവാ ഓൺലൈൻ പോർട്ടൽ വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓരോ വ്യക്തിയുടെയും അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ ചില വ്യവസ്ഥകൾക്ക് അനുസരിച്ച് വ്യത്യാസപ്പെടാം. ഇവ എന്തൊക്കെയെന്ന് പരിശോധിക്കാം.

ജനനത്തീയതിയുടെ തെളിവുകൾ
 

ജനനത്തീയതിയുടെ തെളിവുകൾ

ജനനത്തീയതിയുടെ തെളിവിനായുള്ള രേഖകൾ സംബന്ധിച്ച് പലർക്കും ആശയക്കുഴപ്പങ്ങളുണ്ടാകാറുണ്ട്. പാസ്‌പോർട്ട് സേവ കേന്ദ്രത്തിന്റെ നിർദ്ദേശ പ്രകാരം ജനനത്തീയതി തെളിയിക്കുന്നതിനായി ഉപയോ​ഗിക്കാവുന്ന സർട്ടിഫിക്കറ്റുകൾ താഴെ പറയുന്നവയാണ്.

  1. മുനിസിപ്പൽ കോർപ്പറേഷൻ അല്ലെങ്കിൽ മറ്റേതെങ്കിലും നിർദ്ദിഷ്ട അതോറിറ്റി നൽകുന്ന ജനന സർട്ടിഫിക്കറ്റ്
  2. ആധാർ കാർഡ് / ഇ-ആധാർ കാർഡ്
  3. ഇലക്ഷൻ കമ്മീഷൻ ഇഷ്യു ചെയ്ത ഇലക്ഷൻ ഫോട്ടോ ഐഡന്റിറ്റി കാർഡ്
  4. എസ്എസ്എൽഎസി സർട്ടിഫിക്കറ്റ്
  5. പാൻ കാർഡ്
  6. ഡ്രൈവിംഗ് ലൈസൻസ്

ഈ രേഖകൾ ഇല്ലാത്തവർ

ഈ രേഖകൾ ഇല്ലാത്തവർ

പാസ്‌പോർട്ടിനായി അപേക്ഷിക്കാൻ മേൽപ്പറഞ്ഞ രേഖകളൊന്നും ഇല്ലാത്ത വ്യക്തികൾക്ക് ജനനത്തീയതി ഉള്ള പബ്ലിക് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനുകൾ / കമ്പനികൾ നൽകുന്ന പോളിസികളുടെ അംഗീകൃത രേഖകൾ ഉപയോ​ഗിക്കാൻ കഴിയും.

അനാഥാലയങ്ങളിൽ നിന്നുള്ള അപേക്ഷകന്റെ ജനനത്തീയതി തെളിയിക്കുന്നതിന് അനാഥാലയം / ശിശു പരിപാലന കേന്ദ്രം മേധാവികളുടെ ഒദ്യോഗിക ലെറ്റർ ഹെഡിൽ നൽകുന്ന രേഖ മാത്രം മതി.

മേൽവിലാസം

മേൽവിലാസം

അപേക്ഷകൻ നൽകുന്ന മേൽവിലാസത്തിലായിരിക്കും പോലീസ് വേരിഫിക്കേഷൻ നടത്തുക. ഇതേ മേൽവിലാസത്തിൽ പാസ്പോർട്ട് അയച്ച് തരികയും ചെയ്യും. പാസ്പോർട്ട് അപേക്ഷകനെ തിരിച്ചറിയാനായി വിദേശകാര്യ മന്ത്രാലയവും അപേക്ഷകന്റെ ക്രിമിനൽ റെക്കോർഡുകളുടെ പരിശോധനയ്ക്കായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയും ഇപ്പോൾ ആധാർ കാർഡാണ് ഉപയോഗിക്കുന്നത്. കൂടാതെ അപേക്ഷകന്റെ ക്രിമിനൽ പശ്ചാത്തലം കണ്ടെത്തുന്നതിനായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഡാറ്റാബേസും ഡിപ്പാർട്ട്മെന്റിന് ആശ്രയിക്കാവുന്നതാണ്.

ആധാർ നിർബന്ധം

ആധാർ നിർബന്ധം

നിങ്ങൾക്ക് ഇതുവരെ ആധാർ കാർഡ് ഇല്ലെങ്കിൽ, ആദ്യം തന്നെ പുതിയ ആധാർ കാർഡിന് അപേക്ഷിക്കുക. കാരണം ഓൺലൈൻ പാസ്പോർട്ട് അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് ആധാർ കാർഡ് നിങ്ങളുടെ കൈവശമുണ്ടായിരിക്കണം. ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചാൽ മൂന്ന് ദിവസത്തിനകം അപ്പോയ്ന്റ്മെന്റ് ലഭിക്കും. അടുത്ത ഏഴ് ദിവസത്തിനകം അപേക്ഷകൻ നൽകിയിട്ടുള്ള വിലാസത്തിൽ പാസ്പോർട്ട് ലഭിക്കും.

അപേക്ഷാ ഫീസ്

അപേക്ഷാ ഫീസ്

ഓൺലൈൻ അപേക്ഷയ്ക്കൊപ്പം നിർദ്ദിഷ്ട ഫീസും ഇ-പേമെന്‍റായി അടയ്ക്കാവുന്നതാണ്. 36 പേജുള്ള പാസ്‌പോർട്ടിന് 1500 രൂപയും 60 പേജുള്ള പാസ്‌പോർട്ടിന് 2000 രൂപയുമാണ് ഫീസ്. ഇനി ഒരു ദിവസംകൊണ്ട് ലഭ്യമാകുന്ന തത്കാൽ പാസ്‌പോർട്ട് ആണ് വേണ്ടതെങ്കിൽ ചെലവ് കൂടും. 36 പേജുള്ള തത്കാൽ പാസ്‌പോർട്ടിന് 3500 രൂപയും 60 പേജുള്ള തത്കാൽ പാസ്‌പോർട്ടിന് 4000 രൂപയുമാണ് ഫീസ്. എന്നാൽ തത്കാൽ പാസ്‌പോർട്ട് വെറും ഒരു ദിവസം കൊണ്ട് ലഭിക്കും.

malayalam.goodreturns.in

English summary

Passport Application 2019 Important Things To Know

To apply for a passport, a person must first visit the nearest Passport Service Center.
Story first published: Tuesday, June 25, 2019, 11:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X