സ്വന്തമായി വാഹനമുണ്ടോ? എങ്കിൽ തീർച്ചയായും അറിയണം ഇക്കാര്യത്തെക്കുറിച്ച്, നേട്ടങ്ങൾ നിരവധി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോട്ടോർ വെഹിക്കിൾസ് ആക്റ്റ്, 1988 ലെ സെക്ഷൻ 146 അനുസരിച്ച്, നിങ്ങൾക്ക് ഇന്ത്യൻ റോഡുകളിൽ വാഹനമോടിക്കാൻ തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണ്. എന്നാൽ എന്താണ് തേർഡ് പാർട്ടി ഇൻഷുറൻസ് എന്നും തേർഡ് പാർട്ടി ഇൻഷുറൻസിന്റെ നേട്ടങ്ങൾ എന്തൊക്കെയെന്നും അറിയാത്ത നിരവധി പേരുണ്ട്. തേർഡ് പാർട്ടി ഇൻഷുറൻസിനെക്കുറിച്ച് തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്.

എന്താണ് തേർഡ് പാർട്ടി ഇൻഷുറൻസ്?
 

എന്താണ് തേർഡ് പാർട്ടി ഇൻഷുറൻസ്?

വാഹനാപകടം മൂലം പൊതുജനങ്ങൾക്കോ അവരുടെ മുതലിനോ വസ്തുവകകൾക്കോ ഉണ്ടായേക്കാവുന്ന നഷ്ടങ്ങളാണ് തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസിയിലൂടെ കവർ ചെയ്യുന്നത്. പൊതുജനങ്ങൾക്ക് അപകടമരണം, അംഗവൈകല്യം എന്നിവ സംഭവിച്ചാൽ മോട്ടോർ ആക്സിഡന്റ് ട്രിബ്യൂണലിൽ നിന്നു തീർപ്പാക്കുന്ന വിധി / നഷ്ടപരിഹാര തുക മുഴുവനായും അതത് ഇൻഷുറൻസ് കമ്പനികൾ ബന്ധപ്പെട്ടവർക്കു നൽകണം.

സുപ്രീം കോടതി വിധി

സുപ്രീം കോടതി വിധി

കഴിഞ്ഞ ജൂലൈയിൽ സുപ്രീം കോടതി ഇന്ത്യയിലെ എല്ലാ വാഹനങ്ങൾക്കും തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കിയിരുന്നു. എല്ലാ കാർ ഉടമകൾക്കും മൂന്ന് വർഷത്തെ തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസിയും ഇരുചക്ര വാഹന ഉടമകൾക്ക് അഞ്ച് വർഷത്തെ പോളിസിയുമാണ് ഉണ്ടായിരിക്കേണ്ടത്. ഏതെങ്കിലും നോൺ-ലൈഫ് ഇൻഷുററിൽ നിന്ന് നിങ്ങളുടെ വാഹനം രജിസ്റ്റർ ചെയ്യുന്ന സമയത്ത് നിങ്ങൾക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് കവർ വാങ്ങാവുന്നതാണ്.

ഇൻഷുറൻസ് പരിധി

ഇൻഷുറൻസ് പരിധി

മൂന്നാം കക്ഷിയുടെ വസ്തുക്കളുടെ നാശനഷ്ടത്തിന് 7.5 ലക്ഷം രൂപ വരെയാണ് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുക. നാശനഷ്ടം ഈ തുകയ്ക്ക് മുകളിലാണെങ്കിൽ പോളിസി ഹോൾഡർ അധിക ചെലവ് വഹിക്കണം. മരണത്തിനോ പരിക്കിനോ ഉള്ള ബാധ്യതയ്ക്ക് പരിധികളില്ല.

പാക്കേജ് പോളിസി

പാക്കേജ് പോളിസി

തേർഡ് പാർട്ടിയോടൊപ്പം കാറിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്കു കൂടി പരിരക്ഷ നൽകുന്നതാണ് പാക്കേജ് പോളിസി. പാക്കേജ് പോളിസി എടുത്തിട്ടുള്ളവർക്ക് വാഹനത്തിന്റെ എല്ലാം ഘടകങ്ങൾക്കും (ഫൈബർ, റബർ, പ്ലാസ്റ്റിക്, ഗ്ലാസ് അടക്കം) തേയ്മാനം കണക്കാക്കാതെ ഇൻഷുറൻസ് ലഭിക്കും.

പ്രീമിയം തുക ഉയർത്തൽ

പ്രീമിയം തുക ഉയർത്തൽ

തേഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം 20 ശതമാനം ഉയര്‍ത്താന്‍ ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് അതോറിറ്റി കഴിഞ്ഞ മാർച്ചിൽ തീരുമാനിച്ചിരുന്നു. പ്രീമിയം തുക അടുത്ത സാമ്പത്തിക വര്‍ഷം ഉയര്‍ത്താനാണ് തീരുമാനം. എന്നാല്‍ പ്രീമിയം തുക 30 ശതമാനം ഉയര്‍ത്തണമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ആവശ്യം. എല്ലാ വര്‍ഷവും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ മാറ്റം വരുത്താറുണ്ട്. വര്‍ഷം തോറും പ്രീമിയം തുകകൾ വര്‍​ദ്ധിക്കുകയാണ് ചെയ്യുന്നത്.

malayalam.goodreturns.in

English summary

Third-Party Motor Insurance:All Details Here

The following are some things you definitely need to know about third party insurance.
Story first published: Thursday, June 27, 2019, 9:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more