യുഎഇയിൽ ​ഗോൾ‍ഡ് കാർ‍ഡിന് നിങ്ങൾക്കും അപേക്ഷിക്കാം; യോ​ഗ്യതകൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎഇ പുതുതായി അനുവദിച്ചിരിക്കുന്ന ദീര്‍ഘകാല വിസാ സംവിധാനമായ ഗോള്‍ഡ് കാര്‍ഡ് നിക്ഷേകര്‍ക്കും വിദഗ്ധര്‍ക്കും മാത്രമുള്ളതല്ലെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. നിശ്ചിത യോഗ്യതകള്‍ ഉള്ളവർക്കും താമസകാര്യ മന്ത്രാലയം നിജപ്പെടുത്തിയിരിക്കുന്ന പരിധിക്ക് മുകളില്‍ മാസ വരുമാനമുള്ളവര്‍ക്കും ദീര്‍ഘകാല വിസയ്ക്ക് അപേക്ഷിക്കാമെന്നാണ് ഇപ്പോൾ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

എന്താണ് ​ഗോൾഡ് കാർഡ്?
 

എന്താണ് ​ഗോൾഡ് കാർഡ്?

യു.എ.ഇ.യിലെ സ്ഥിരതാമസാനുമതി രേഖയാണ് ഗോൾഡ് കാർഡ്. ഓരോ പത്തുവർഷം കൂടുമ്പോഴും താമസ രേഖ പുതുക്കി നൽകുന്ന രീതിയിലാണ് ഗോൾഡ് കാർഡ് സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ഗോൾഡ് കാർഡ് ഉള്ളവർക്ക് യഥേഷ്ടം രാജ്യത്തിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാം. താമസവിസക്കാർ ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്തുനിൽക്കാൻ പാടില്ലെന്ന നിബന്ധന ​ഗോൾ‍ഡ് കാർഡിന് നിർബന്ധമല്ല.

യോ​ഗ്യതകൾ എന്തൊക്കെ?

യോ​ഗ്യതകൾ എന്തൊക്കെ?

ബിരുദമോ തതുല്യമായ വിദ്യാഭ്യാസ യോഗ്യതയോ ആണ് ​ഗോൾഡ് കാർഡിന് അപേക്ഷിക്കുന്നതിനുള്ള ഒന്നാമത്തെ മാനദണ്ഡം. ഇതിന് പുറമെ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും സാധുതയുള്ള തൊഴില്‍ കരാറുമുണ്ടായിരിക്കണം. ഇവയോടൊപ്പം പ്രതിമാസം 30,000 ദിര്‍ഹത്തിന് മുകളില്‍ ശമ്പളം കൂടിയുണ്ടെങ്കില്‍ ഗോള്‍ഡ് കാര്‍ഡ് വിസയ്ക്ക് നിങ്ങൾക്കും അപേക്ഷിക്കാം. അപേക്ഷകന്റെ കുടുംബത്തിനും ​ഗോൾഡ് കാർഡ് വിസയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും.

ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കും

ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കും

വൻകിട ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കും വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച വിദഗ്ധര്‍ക്കും അതിസമര്‍ദ്ധരായ വിദ്യാര്‍ത്ഥികള്‍ക്കുമായാണ് യുഎഇ ഗോള്‍ഡ് കാര്‍ഡ് വിസകള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുതിയ അറിയിപ്പോടെ ഉയര്‍ന്ന വരുമാനക്കാരായ വിദേശികള്‍ക്ക് കൂടി ഗോള്‍ഡ് കാര്‍ഡ് വിസ ലഭിക്കും. നിലവിൽ ഗോൾഡ് കാർഡ് നാനൂറ് പേർ സ്വന്തമാക്കിയിട്ടുണ്ട്. ഈ വർഷം 6800 പേർക്ക് ​ഗോൾഡ് കാർഡ് വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ആദ്യ ​ഗോൾഡ് കാർഡ് ലഭിച്ചത് ആർക്ക്?

ആദ്യ ​ഗോൾഡ് കാർഡ് ലഭിച്ചത് ആർക്ക്?

ഗോൾഡ് കാർഡ് ലഭിച്ച വി​ദേശികളിൽ ഒന്നാമനാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രമാണ് ഇപ്പോൾ സ്ഥിരതാമസാനുമതി നല്‍കുന്നത്. കഴിഞ്ഞ 45 വർഷമായി യുഎഇ താമസിക്കുന്ന യൂസഫലി യുഎഇ തന്റെ വീടാണെന്നാണ് വ്യക്തമാക്കിയത്. 1973-ൽ യുഎഇയിൽ എത്തിയതു മുതൽ താൻ സ്വപ്നം കണ്ടതിനെക്കാൾ കൂടുതൽ നേട്ടങ്ങൾ ഈ രാജ്യം സമ്മാനിച്ചിട്ടുണ്ടെന്നും യൂസഫലി വ്യക്തമാക്കിയിരുന്നു.

ഗോൾഡൻ കാർഡിന്റെ നേട്ടങ്ങൾ

ഗോൾഡൻ കാർഡിന്റെ നേട്ടങ്ങൾ

ഗോൾ‍ഡൻ കാർഡ് ലഭിക്കുന്നയാൾക്ക് രാജ്യത്ത് സ്ഥിര താമസിക്കുന്നതിനൊപ്പം ഭാര്യയെയോ ഭർത്താവിനെയോ മക്കളെയോ കൂടെ കൂട്ടാം. ഇവർക്കും രാജ്യത്ത് സ്ഥിരമായി താമസിക്കാവുന്നതാണ്. നിലവിലെ സ്പോൺസർഷിപ്പ് സംവിധാനത്തിൻ കീഴിൽ പരിമിത കാലാവധിയിലേയ്ക്കുള്ള റസിഡൻസ് പെർമിറ്റുകളാണ് പ്രവാസികൾക്ക് ലഭിക്കുന്നത്. വൻകിട നിക്ഷേപകരെയും മികച്ച പ്രതിഭകളെയും പ്രൊഫഷണലുകളെയും രാജ്യത്തേക്ക് ആകർഷിക്കുകയാണ് ഗോൾഡ് കാർഡിന്റെ പ്രധാന ലക്ഷ്യം.

malayalam.goodreturns.in

English summary

What Are The Qualification For ApplyIng UAE Gold Card

The General Directorate of Residency and Foreigners Affairs said Gold Card is not exclusive to insurers and experts. Authorities have now announced that people with certain qualifications and monthly income above the threshold set by the Ministry of Home Affairs can apply for a long-term visa.
Story first published: Thursday, June 27, 2019, 12:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X